Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

“അങ്ങെത്രയോ മഹോന്നതന്‍ ”

“ഒരു നല്ല കൃതി ജനിക്കുന്നത് ഒരു കുഞ്ഞു ജനിക്കുന്നത് പോലെയാണ് ” എന്ന് സാഹിത്യകാരന്മാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് ഒരു അമ്മ കുഞ്ഞിനെ പ്രസവിക്കുന്നത് പോലെ, അത്രമാത്രം ഹൃദയ ഭാരവും ഒരു പക്ഷെ വേദനയും അനുഭവിച്ചാണ് ഒരു നല്ല രചയിതാവ് തന്റെ ഒരു കൃതി എഴുതി തീര്‍ക്കുന്നത് സ്വന്തം ഉരുകുന്ന ജീവിതാനുഭവങ്ങളുടെ ചൂടും ഗന്ധവും അതിലൂടെ മറ്റുള്ളവര്‍ക്ക് അവര്‍ പകര്‍ന്നു കൊടുക്കുന്നു. ഇതേ അനുഭവമാണ് പല നല്ല ക്രിസ്തീയ ഗാനങ്ങളുടെയും പിറവിക്കു പിന്നിലും ഉള്ളത്..

തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമായ “ഓ ദൈവമേ, രാജാധി രാജ ദേവാ” എന്ന പ്രശസ്തമായ ആരാധനാ ഗാനത്തിന്റെ പിറവിയെക്കുറിച്ചു പ്രശസ്ത ഗാന രചയിതാവും സാഹിത്യ, മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ. ജോര്‍ജ് കോശി, മൈലപ്ര.

പത്തനംതിട്ടയില്‍ ഉള്ള ഗോസ്പല്‍ ലിറ്ററേച്ചര്‍ സര്‍വീസുമായി (ജി. എല്‍. എസ്) ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കാലം. അവരുടെ പുതിയ ഓഡിയോ കാസറ്റിന്റെ ആമുഖമായി വരേണ്ട ഗാനം എന്റേതാണ്. റെക്കൊര്‍ഡിംഗ് വര്‍ക്കുകള്‍ നിശ്ച്ചയിച്ചപോലെ നടക്കുന്നു.

ഇംഗ്ലീഷില്‍ വളരെ പ്രശസ്തമായ “O Lord my God! When I in awesome wonder‍” എന്ന ഗാനത്തിന്റെ രീതിയില്‍ തന്നെ ഒരു ആരാധനാ ഗാനം എഴുതണമെന്നാണ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. ഒരു തിങ്കളാഴ്ചയാണ് ഗാനത്തിന്റെ റെക്കൊര്‍ഡിംഗ് നടക്കേണ്ടത്‌. പക്ഷെ, പ്രതീക്ഷിച്ചത് പോലെ എഴുതാന്‍ സാധിക്കുന്നില്ല. എത്ര ശ്രമിച്ചിട്ടും വരികള്‍ വരുന്നില്ല… ബുധന്‍, വ്യാഴം, വെള്ളി.. ദിവസങ്ങള്‍ പായുന്നു… എഴുതാനുള്ള വാക്കുകള്‍ ഹൃദയത്തില്‍ പ്രകാശിക്കുന്നില്ല. തിങ്കളാഴ്ച രാവിലെ സ്റ്റുഡിയോയില്‍ ഗായകന്‍ ഉണ്ടാകും, അപ്പോഴേക്കും പാടാനുള്ള ഗാനം തയാറായില്ലെങ്കില്‍! ഹോ, ഓര്‍ക്കാനേ വയ്യ!

ശനിയാഴ്ച്ചയായപ്പോഴേക്കും ആകെ പ്രയാസമായി.. എന്തെങ്കിലും ചെയ്തേ പറ്റൂ.. ഏറ്റവും അടുത്ത ഒരു സ് നേഹിതനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു: ” അച്ചായാ, കാര്യങ്ങള്‍ ആകെ കുഴഞ്ഞിരിക്കുകയാണ്, പ്രത്യേകം പ്രാര്‍ത്ഥിക്കണം”. അപ്പോള്‍ കിട്ടിയ മറുപടി പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. സ് നേഹത്തോടെ, പക്ഷെ, ഒരു വെല്ലുവിളിയുടെ രൂപത്തില്‍ അദ്ദേഹം പറഞ്ഞു: “എടാ, നിന്റെയല്ലേ ആവശ്യം, നീ പ്രാര്‍ത്ഥിക്ക്.. നിനക്ക് കിട്ടണമെങ്കില്‍ നീ ഉപവാസമെടുത്ത് തമ്പുരാനോട്‌ ചോദിക്ക്”

പിന്നെ ഒന്നും ആലോചിച്ചില്ല, ഭക്ഷണം വെടിഞ്ഞു പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു - അന്നാണ് ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഉപവാസമെടുക്കുന്നത്.

പിറ്റേന്ന്, ഞായറാഴ്ച, കര്‍ത്തൃ ദിവസം. ആരാധനയ്ക്കായ് ഞാനും ചെന്നിരുന്നു. അപ്പോഴും ഈ പ്രാര്‍ത്ഥന മനസ്സില്‍ ഉണ്ട് .. ആരാധന ആരംഭിച്ചു. ആരാധനാത്മകമായ ചിന്തകളോടെ ധ്യാനാത്മകമായ മനസുമായി ഇരിക്കുമ്പോള്‍ , അതാ, അറിയാതെ, ഹൃദയം നിറയുകയായി… ഒന്നൊന്നായി… ഇടതോരാതെ … വാക്കുകള്‍ ബഹിര്‍ഗമിക്കുകയായി..  കൈയിലുണ്ടായിരുന്ന കടലാസില്‍ ഉടനെ കുറിച്ചെടുത്തു.. “ഓ, ദൈവമേ, രാജാധി രാജ ദേവാ..” … “അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ, അങ്ങെത്രയോ, മഹോന്നതന്‍” ഒരൊറ്റ ഒഴുക്കില്‍ അവസാനം വരെയും അവിടെയിരുന്നു കൊണ്ട് തന്നെ എഴുതിതീര്‍ത്തു!

ഈ ഗാനമാണ് ഞാന്‍ എഴുതിയതില്‍ വച്ചു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആരാധനാ ഗാനം

പല പ്രൊഫഷനല്‍ പ്രസാധകരും ഗാനങ്ങള്‍ എഴുതുവാനായി സമീപിച്ചിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് "തമ്പുരാന്‍ തന്നിട്ടല്ലാതെ ഒരു പാട്ടും എനിക്ക് എഴുതുവാന്‍ കഴിവില്ല”
എഴുതുന്ന കാര്യത്തില്‍ അന്നും ഇന്നും അങ്ങനെ തന്നെയാണ്.

ജി. എല്‍. എസിന്റെ. “സ്‌തോത്രം” എന്ന കാസറ്റില്‍ ഉള്‍പ്പെടുത്തിയ ആ ഗാനം ഇതാ ഇവിടെ. നമുക്കും ചേര്‍ന്ന് പാടാം, ഓ, കര്‍ത്താവേ അവിടുന്ന് എത്രയോ മഹോന്നതന്‍!

ഓ ദൈവമേ, രാജാധി രാജ ദേവാ
ആദി അന്തം ഇല്ലാ മഹേശനേ
സര്‍വലോകം അങ്ങയെ വന്ദിക്കുന്നെ
സാധു ഞാനും വീണു വണങ്ങുന്നേ

അത്യുച്ചത്തില്‍ പാടും ഞാന്‍ കര്‍ത്താവേ
അങ്ങെത്രയോ മഹോന്നതന്‍

സൈന്യങ്ങളിന്‍ നായകന്‍ അങ്ങല്ലയോ
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
ധന്യമല്ലേതും തവ നാമം പോല്‍

അത്യഗാധം ആഴി അനന്ത വാനം
താരാജാലം കാനന പര്‍വതം
മാരിവില്ലും താരും തളിരുമെല്ലാം
നിന്‍ മഹത്വം ഘോഷിക്കും സന്തതം

എഴയെന്നെ ഇത്രമേല്‍ സ് നേഹിക്കുവാന്‍
എന്‍ ദൈവമേ എന്തുള്ളൂ നീചന്‍ ഞാന്‍
നിന്‍ രുധിരം തന്നെന്നെ വീണ്ടെടുപ്പാന്‍
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ ?

Share this
Your rating: None Average: 4.2 (5 votes)
 

Fasting Prayer

 


As Bro. George Koshy  said he did fast and pray in order to receive the songs, which was fruitful. It is experienced by so many believers then why Brethren assemblies do not practice fasting prayer even if crucial moments arises.


I really appreciate and thank God for the talent and gift given to Bro. GK for writing songs, which are blessings to so many.


In Christ Jesus


Samkutty N. George


sambudhanoor@gamil.com

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)