കല്ലറയും പാടുന്നു!
Speaker: ജോര്‍ജ് കോശി, മൈലപ്ര
കാറ്റഗറി: Behind a song
Tags: യേശു ക്രിസ്തു, ഗാനം
Uploaded On: Aug 27, 2010
Views: 1730, മറുമൊഴികൾ അഥവാ കമന്റുകൾ: 2
തനിയെ തുറക്കപ്പെട്ട ലോകത്തെ ഒരേയൊരു കല്ലറ - അത് കര്‍ത്താവായ യേശു ക്രിസ്തുവിനെ അടക്കിയ കല്ലറയാണ് ! ദിവ്യ ശക്തിയാല്‍ മരണത്തെ തോല്പിച്ചു കല്ലറയുടെ കല്‍ വാതിലിനെയും തകര്‍ത്തു ഉയിര്‍ത്തെഴുന്നേറ്റു ജീവിച്ച ഒരേ ഒരുവന്‍ അവന്‍ മാത്രം! അവന്റെ മഹത്വത്തിന്റെ സാക്ഷ്യമോതിക്കൊണ്ട് ആ കല്ലറ ഇന്നും അവിടെയുണ്ട് ..
യിസ്രായേല്‍ സന്ദര്‍ശന വേളയില്‍ ഈ കല്ലറ സന്ദര്‍ശിക്കാത്തവര്‍ ആരുമുണ്ടാകില്ല. അതൊരു അത്യപൂര്‍വ അനുഭൂതി തന്നെ ആയിരിക്കും. അതേ, നമ്മുടെ കര്‍ത്താവിന്റെ കല്ലറ - അത് നമ്മോടു വീണ്ടും വിളിച്ചു പറയുകയാണ് "അവനിവിടെ ഇല്ല, ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു" (ലൂക്കോസ് 24:6)
ഈ കല്ലറയുടെ നേരിട്ടുള്ള അവിസ്മരണീയ കാഴ്ച മനസ്സില്‍ വാരിവിതറിയ ആവേശോജ്വലമായ ചിന്തകളെ കോര്‍ത്തിണക്കിക്കൊണ്ട് മരണത്തെ ജയിച്ച കര്‍ത്താവിന്റെ അനന്ത മഹത്വത്തിന്റെ വര്‍ണനകള്‍ തൂലികയിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍... അതൊരു മനോഹര ഗാനമായി.. ആരെയും ആവേശം കൊള്ളിക്കുന്ന കര്‍ത്താവിന്റെ വിജയ ഗാഥ ആ കല്ലറയുടെ പശ്ചാത്തലത്തില്‍ എങ്ങനെ വിരചിതമായി എന്ന് നമ്മോടു പങ്കു വക്കുന്നു ഗാനരചയിതാവായ ശ്രീ. ജോര്‍ജ് കോശി, മൈലപ്ര.
അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റു
തുറന്ന കല്ലറ മൊഴിയുന്നു
മരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍
ഉയരത്തില്‍ മഹിമയില്‍ വാഴുന്നു
ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നു
എന്റെ യേശു കര്‍ത്താവു ജീവിക്കുന്നു
അവനുന്നതനാം അതി വന്ദിതനാം
അവനവനിയില്‍ വാഴും മഹേശ്വരന്‍
മരണത്തിന്‍ വിഷമുള്ളടരുന്നു
സാത്താന്റെ കോട്ടകള്‍ തകരുന്നു
തന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍
വെന്നിക്കൊടികളിതാ ഉയരുന്നു
ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്
ഉലകത്തെ വാഴുന്ന രാജാവായ്
ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍
ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍




Good song praise the loard
Good song praise the loard
Yes! He is the risen Lord!
It was a different experience when I hear this song again with this narration... Each line is inspiring!
"അവനുന്നതനാം അതി വന്ദിതനാം, അവനവനിയില്‍ വാഴും മഹേശ്വരന്‍" - Amen!!
thanks for posting this song..& all the best for the team.. God bless!