"സിയോന്‍ സഞ്ചാരി ഞാന്‍"
Speaker:
കാറ്റഗറി: Behind a song
Tags: ഗാനം, എം. ഇ. ചെറിയാന്‍
Uploaded On: May 24, 2010
Views: 1253, മറുമൊഴികൾ അഥവാ കമന്റുകൾ: 2
ഗാനരചന: എം. ഇ. ചെറിയാന്‍ 
ജീവിതം ഒരു യാത്രയാണ്. ചിലര്‍ക്ക് സുഖപ്രദവും മറ്റു ചിലര്‍ക്ക് ദു:ഖകരവുമായിത്തീരാറുള്ള ഈ ജീവിത യാത്രയില്‍ യേശുവില്‍ ചാരിക്കൊണ്ടു മോക്ഷയാത്ര ചെയ്യുന്നവരാണ് സിയോന്‍ സഞ്ചാരികളായ ദൈവ മക്കള്‍.
ഈ ലോക ജീവിതത്തിലും ഒരു തിരക്കിട്ട സഞ്ചാരിയായിരുന്നു മധുരയില്‍ സുവിശേഷകനായിരുന്ന മലയാള ക്രൈസ്തവരുടെ മധുര ഗായകനായിരുന്ന എം. ഇ. ചെറിയാന്‍ സാര്‍. കേരളത്തിലും തമിഴ് നാട്ടിലും കൂടാതെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടന്നിരുന്ന പല സുവിശേഷ യോഗങ്ങള്‍ക്കും പ്രാസംഗികനായും മറ്റു ശുശ്രൂഷകള്‍ക്കായും നിരവധി യാത്രകള്‍ തന്റെ ജീവിതത്തില്‍ പതിവായിരുന്നു. എങ്കിലും അതൊന്നും തനിക്കൊരു പ്രശ്നമല്ലായിരുന്നു.
മധുരയുടെ പ്രദേശങ്ങളില്‍ കാല്‍നടയായും സൈക്കിളിലും സ്കൂട്ടറിലും ഒക്കെ അദ്ദേഹം ധാരാളം സഞ്ചരിച്ചിട്ടുണ്ട്. മധുരയ്ക്ക് പുറത്തുള്ള സുവിശേഷ യാത്രകള്‍ ട്രെയിനിലും ബസുകളിലും ആയിരുന്നു. ചെറിയൊരു പെട്ടിയും പുല്‍ പായയുമായി ട്രെയിനില്‍ കയറും. സ്ഥലം കിട്ടിയാല്‍ പെട്ടി അദ്ധേഹത്തിന്റെ തലയിണ. പുല്‍ പായ് മെത്തയും!. ഇരിക്കാനിടം കിട്ടിയാല്‍ അഞ്ചു മിനിട്ടിനകം സകല ഭാരവും കര്‍ത്താവില്‍ അര്‍പ്പിച്ചു സാര്‍ ഗാഡ നിദ്രയിലാഴും.
എന്നാല്‍ പിന്നീട് യാത്ര കാറിലായി. മധുരയില്‍ നിന്നും രാത്രി രണ്ടു മണിക്കായിരിക്കും സാധാരണ യാത്ര ആരംഭിക്കുന്നത്. ഏതാണ്ട് ഒരു മണി വരെ എഴുത്തിലും വായനയിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുന്ന ദൈവ ദാസന്‍ രാത്രി ഒരു മണിക്ക് ഒന്ന് കുളിക്കും. അതിനു ശേഷം വസ്ത്രങ്ങളും ഇന്‍സുലിനും സൂചിയുമെല്ലാം പെട്ടിയിലാക്കും. വീട്ടില്‍ നിന്ന്‍ ഇറങ്ങുന്നതിനു മുന്‍പും വണ്ടിയില്‍ കയറിയ ശേഷവും പ്രാര്‍ത്ഥിക്കും.
ഒരിക്കല്‍ ചെറിയാന്‍ സാര്‍ പുനലൂരില്‍ നിന്നും ബസില്‍ കയറി, കുമ്പനാട്ടേയ്ക്ക്. പതിവിനു വിപരീതമായി അദ്ദേഹത്തിനു ഉറക്കം വന്നില്ല. കര്‍ത്താവിനെ ധ്യാനിച്ചും മാനിച്ചും സേവിച്ചും കൊണ്ട് ക്ഷീണം എന്തെന്നറിയാതെ യോഗ്യമല്ലാത്ത ഈ ലോകത്തിലൂടെ ലോകം തരുന്ന പേര്‍ വേണ്ടെന്നു മനസ്സില്‍ ഉറചുകൊണ്ട് തന്‍ യാത്ര ചെയ്തു.
ബാലശിക്ഷ നല്‍കുമ്പോഴും സ്നേഹം കുറഞ്ഞു പോകാത്ത സ്വര്‍ഗത്തിലെ അപ്പനെക്കുറിച്ചു ചിന്തിച്ചു മനസ് ധന്യമായപ്പോള്‍, തന്റെ കൈയിലുണ്ടായിരുന്ന കടലാസ് കഷണത്തില്‍ ഇങ്ങനെ കുറിക്കാനാരംഭിച്ചു : "സിയോന്‍ സഞ്ചാരി ഞാന്‍, യേശുവില്‍ ചാരി ഞാന്‍, പോകുന്നു കുരിശിന്റെ പാതയില്‍" .. അങ്ങനെ സഞ്ചാരവേളയില്‍ സഞ്ചിതമാക്കിയ ഈ ഗാനം സിയോന്‍ സഞ്ചാരികള്‍ തങ്ങളുടെ ഇഷ്ട ഗാനമായി ഇന്നും നെഞ്ചേറ്റുന്നു ...
ആ പ്രിയ ഗാനം ഇവിടെ ശ്രദ്ധിച്ചാലും..
സിയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍
മോക്ഷ യാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ച്ചയാലെയല്ല വിശ്വാസത്താലെയാ
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും
എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തെന്നറികില്ല ഞാന്‍
ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല ഭാഗ്യം ഉണ്ട് ക്രിസ്തുവില്‍
നാഥന് മുള്‍മുടി നല്കിയ ലോകമേ
നീ തരും പേര്‍ എനിക്കെന്തിനാ?
സാക്ഷികള്‍ സമൂഹം എന്റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍
ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമെ-
ന്നേരവും യേശുവേ നോക്കിടും
ബാലശിക്ഷ നല്‍കുമെന്‍ അപ്പനെങ്കിലും
ചേലെഴും തന്‍ സ് നേഹം കുറഞ്ഞു പോയിടാ
നന്മയേ തന്‍ കരം നല്‍കൂ, എന്നീശനില്‍
എന്മനം വിശ്രമം നേടിടും
നന്ദി/കടപ്പാട്:
ശ്രീ. ജിജോ അങ്കമാലി (വിവരണം), ജി. എല്‍. എസ് (ഓഡിയോ)




thanks
verry nice song thanks for upload this song
excelent
excelent