Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞോ?

Your rating: None Average: 4.5 (6 votes)
    Links:
Varghese Kurian
Info:
Speaker: വര്‍ഗീസ്‌ കുര്യന്‍
കാറ്റഗറി: Messages
Tags: സുവിശേഷം, ന്യായവിധി
Uploaded On: Dec 24, 2010
Views: 2000, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 48.23 MB

Login or Register to Download!

"എല്ലാവര്‍ക്കും അവരവരുടേതായ ഒരു ദിവസമുണ്ട്.. എല്ലാറ്റിനും അതിന്റേതായ സമയവുമുണ്ട്.." അത് പക്ഷേ, നേരത്തെ കൂട്ടി അറിയാമെങ്കിലോ? നന്നായി ഒന്ന് ഒരുങ്ങാമയിരുന്നു അല്ലേ.. ജീവിതത്തില്‍ പലപ്പോഴും പല കാര്യങ്ങളും നമ്മുടെ മുന്‍‌കൂര്‍ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഭവിക്കുന്നത്‌. മറ്റു ചിലത് നമുക്ക് അറിവുള്ളതും. നന്നായി ഒരുങ്ങിയാല്‍ നന്നായി ആ ദിവസത്തെ നേരിടാം, സംശയമൊന്നുമില്ല. ഓക്കേ, എങ്കിലിതാ, ഏതൊരു മനുഷ്യനും വ്യക്തിപരമായി അഭിമുഖീകരിക്കേണ്ട  അതിപ്രധാനമായ ഒരു സന്ദര്‍ഭത്തിനായി ഒരു മുന്‍‌കൂര്‍ അറിയിപ്പ് നിങ്ങള്‍ക്കുണ്ട്‌.. അതിനായി ഇപ്പോള്‍ തന്നെ ഒരുങ്ങുന്നതായിരിക്കും ബുദ്ധി..!

Prepare to meet your God - Malayalam Gospel message - Varghes Kurian

"നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക" - ഇതാണ് സന്ദേശം. (ആമോസ് 4 :12) കേട്ടിട്ട് എന്തു തോന്നുന്നു? ഒരു അടിയന്തിര സന്ദേശം!. സൃഷ്ടിക്കാനും പരിപാലിക്കാനും നശിപ്പിക്കാനും കഴിവുള്ളവനായ‌ സര്‍വജ്ഞാനിയും സര്‍വവ്യാപിയും സര്‍വശക്തനുമായ ദൈവത്തിന്റെ കല്പ്പനയാണിത് . അതുകൊണ്ട് തന്നെ ഈ കല്‍പ്പന നിസാരമായി കാണേണ്ടതില്ല. ഇതിനോട് എത്രമാത്രം ക്രിയാത്മകമായി പ്രതികരിക്കുന്നു എന്നത് നിങ്ങളുടെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകാന്‍ പോകുകയാണ്.

ദൈവം ഓരോരുത്തരോടും വ്യക്തിപരമായി ഇടപെടാന്‍ ആഗ്രഹിക്കുന്നവനാണ്. നാം ഓരോരുത്തരെക്കുറിച്ചും വ്യക്തിപരമായി വ്യക്തമായ ചില ഉദ്ദേശങ്ങള്‍ അവിടുത്തേയ്ക്ക് ഉണ്ട്. ദൈവത്തിന്റെ ഇഷ്ടം പക്ഷേ, മനുഷ്യന്റെ സ്വതന്ത്ര ഇച്ചയ്ക്ക് അതീതമായി അടിച്ചേല്‍പ്പിക്കാന്‍ അവിടുന്ന്‌ ആഗ്രഹിക്കുന്നില്ല. മനസോടെ അവിടുത്തെ അറിഞ്ഞു അനുസരിച്ച് ജീവിക്കുമെങ്കില്‍ അത് നിങ്ങ ദൈവത്തിനു നല്‍കുന്ന ഏറ്റവും അര്‍ഹമായ പ്രതികരണമായിരിക്കും. അതിനു വിപരീതമായി എങ്ങനെയെങ്കിലും ഈ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് അപകടമാണ്. കാരണം, ദൈവം കണക്കു ചോദിക്കും. ആ ദിവസത്തേക്ക് നാം ഒരുക്കമില്ലാതെ പോയാല്‍...... അതായത് ഇന്നു സ്വന്ത ഇഷ്ടത്തിന് അനുസരിച്ച് ദൈവത്തെ തള്ളിക്കളഞ്ഞു ജീവിതം തീര്‍ത്താല്‍... പിന്നെ ഒരിക്കലും അവസരം ലഭ്യമല്ല! അതാണ്‌ ഈ മുന്നറിയിപ്പിനോട് നിസംഗമായി പ്രതികരിച്ചാലുള്ള ഭീകര നഷ്ടം!

ദൈവത്തിന്റെ കല്പനയോടു പ്രതികരിക്കാന്‍ അവസരം ഇപ്പോഴാണ്‌.. അതിനുള്ള ബാദ്ധ്യതയും നിങ്ങള്‍ക്കുണ്ട്‌. ദൈവഹിതത്തിനു അനുസരണമായ ഒരു പ്രതികരണം നിങ്ങളില്‍ നിന്ന് ഉണ്ടാകുമോ?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)