Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവഭക്തിയുടെ അളവുകോൽ

Your rating: None Average: 4.2 (6 votes)
    Links:
[node-title]
Info:
Speaker: കുഞ്ഞുമോൻ ദാനിയേൽ
കാറ്റഗറി: Messages
Tags: മനോഭാവം, ഭക്തി, ദൈവഭക്തി
Uploaded On: Nov 12, 2013
Views: 3859, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 34.38 MB

Login or Register to Download!
ദൈവഭക്തിയെക്കുറിച്ച് പലവിധ കാഴ്ചപ്പാടുകൾ ആണ് മനുഷ്യർക്കുള്ളത്. സ്വഭാവശുദ്ധി, ദൈവികചിന്ത, ആത്മീയ കാര്യങ്ങൾക്കുള്ള പരിഗണന, സത്ഗുണങ്ങൾ ഇതൊക്കെയാണ് ഭക്തി എന്ന് കേൾക്കുമ്പോൾ പൊതുവേ മനസ്സിൽ വരിക.

ഭൌതികനന്മകൾ, സൌകര്യങ്ങൾ അനുഭവിക്കുമ്പോൾ ദൈവത്തിന് ഒരു പരിഗണന തിരിച്ചു കൊടുക്കുന്നതാണ് ഭക്തി എന്ന് ചിലർ വിചാരിക്കുന്നു. ദൈവത്തിൽ നിന്നും നന്മകൾ ലഭിക്കാത്ത അവസ്ഥ വരുമ്പോൾ അവർ ദൈവത്തെ തള്ളിക്കളയുന്നു. അതു ശരിയാണോ?

യഥാർത്ഥ ദൈവഭക്തി എന്താണെന്ന് മനസിലാക്കുവാൻ ഉള്ള വഴി എന്താണ്? അതെക്കുറിച്ച് ദൈവം എന്ത് പറഞ്ഞിരിക്കുന്നു എന്ന് മനസിലാക്കണം അല്ലേ?.

Godliness - Malayalam Bibile Message by Kunjumon Daniel - Kaithir.Com
 
ഒരു വിശ്വാസിയുടെ ജീവിതത്തിൽ എന്തും പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ദൈവത്തിനുണ്ട്. അത് ചോദ്യം ചെയ്യാതെ അംഗീകരിക്കുവാൻ ഉള്ള മനോഭാവം ആണ് യഥാർത്ഥ ഭക്തിയുള്ള മനസ്. അത് വൈകാരികമായ ഒരു ചിന്ത മാത്രമല്ല. ബാഹ്യമായ പ്രവർത്തിയിലൂടെ വെളിപ്പെടുന്നതുമാണ്.
 
നന്മയും തിന്മയും അനുഭവിക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ മനോഭാവം മാറ്റം വരുന്നുണ്ടോ? ദൈവത്തിൽ നിന്നും രണ്ടും ഒരുപോലെ ഏറ്റു വാങ്ങാൻ നിങ്ങൾ ഒരുക്കമാണോ? ദൈവം എന്ത് തന്നാലും അവന്റെ സ്നേഹത്തെ മനസിലാക്കി ദൈവത്തിന്റെ ഭാഗത്ത്‌ നില്ക്കുന്നതാണ് യഥാർത്ഥ ദൈവഭക്തി.
 
ദൈവഭക്തിയെക്കുറിച്ച് നമ്മുടെ മനസുകളിൽ ഉള്ള ധാരണകളെ ലോകം കണ്ട ഏറ്റവും വലിയ ദൈവഭക്തനായിരുന്ന ഇയ്യോബിന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ചു നോക്കുകയാണ് ഈ കൊച്ചു സന്ദേശത്തിൽ.

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)