Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദിവ്യ സഹായകന്‍

Your rating: None Average: 4.5 (2 votes)
    Links:
John Kurian
Info:
Speaker: ജോണ്‍ കുര്യന്‍
കാറ്റഗറി: Messages
Tags: രോഗം, യേശു ക്രിസ്തു, പാപം, ധ്യാനം, ദൈവ ശക്തി
Uploaded On: Aug 6, 2010
Views: 2184, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 53.71 MB

Login or Register to Download!

രോഗം, ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ആവാം അത് നമുക്ക് സമ്മാനിക്കുന്നത്. ശരീരത്തിന്റെയും മനസിന്റെയും ശേഷികള്‍ ഒന്നാകെ വരിഞ്ഞു മുറുക്കി നമ്മെ നമ്മില്‍ നിന്ന് തന്നെയും മറ്റുള്ളവരില്‍ നിന്ന് തന്നെയും അകലെ മാറ്റി ഒരൊഴിഞ്ഞ കോണില്‍ നിഷ്ക്രിയരായി തളച്ചിട്ടേക്കാം. എന്നാല്‍ ദൈവം ആരെയും കൈവിടുന്നില്ല.

Miracles: Malayalam MP3 message FREE download, John Kurian, kaithiri.com

ദീര്‍ഘകാല രോഗങ്ങളില്‍ മനം നൊന്തു ജീവിക്കുന്ന പലരും ഇനി പഴയ പോലൊരു ജീവിതം തിരികെ പ്രതീക്ഷിക്കുന്നില്ല. കാരണം ശരീരത്തോടൊപ്പം അവരുടെ മനസും അനാരോഗ്യം ബാധിച്ചു രോഗാവസ്ഥയിലെത്തുന്നു. എന്നാല്‍ ദൈവത്തിന്റെ ശക്തിയുള്ള വചനം ആരുടെയും തകര്‍ന്ന മനസിനെ പുതുക്കി പുതിയ ഒരു ജീവിതം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്. ദൈവത്തിനു ഒന്നും അസാദ്ധ്യമല്ലല്ലോ!

കര്‍ത്താവായ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ പല തരക്കാരായ രോഗികളെ കണ്ടു മുട്ടി. അവരോടെല്ലാം അവന്‍ അനുകമ്പയും സഹായ സന്നദ്ധതയും ഉള്ളവനായിരുന്നു. എന്നാല്‍ എല്ലാ രോഗികളും സൌഖ്യമായില്ല. കാരണം എല്ലാവര്‍ക്കും സൌഖ്യമാകാന്‍ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ദൈവപുത്രനെ അവര്‍ വിശ്വസിച്ചു കൈക്കൊണ്ടതുമില്ല. ഈ സംഭവങ്ങള്‍ നമ്മെ പല കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

ശാരീരിക രോഗ സൌഖ്യത്തേക്കാള്‍ കര്‍ത്താവു നല്‍കുന്ന പുതു ജീവിതം ആണിവിടെ പ്രസക്തം. കാരണം അതാണ്‌ നിത്യമായി നില നില്‍ക്കുന്നത്. ആ പുതു ശക്തി നമ്മുടെ പരിമിതികള്‍ക്കപ്പുറത്തുള്ള സാധ്യതകളുടെ ലോകത്തേക്ക് നമ്മെ കൊണ്ട് പോകുന്നു. നമ്മുടെ ബലഹീന ജീവിതങ്ങള്‍ കര്തൃ കരങ്ങളില്‍ പൂവണിയുന്നത്  - അതൊന്നു അനുഭവിച്ചു അറിയുക തന്നെ വേണം.

പ്രിയ സ്നേഹിതാ, നിങ്ങളുടെ ഉള്ള അവസ്ഥയില്‍ കര്‍ത്താവായ യേശുവിനെ അംഗീകരിച്ചു അവിടുത്തെ ശക്തിയുള്ള വചനത്തില്‍ നിങ്ങള്‍ ആശ്രയിക്കുമോ?

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)