Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?

Your rating: None Average: 2 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Tags: സമര്‍പ്പണം, തിരഞ്ഞെടുപ്പ്, ഗാനം
Uploaded On: Oct 25, 2010
Views: 1363, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 7.29 MB

Login or Register to Download!
മറ്റൊരു തിരഞ്ഞെടുപ്പ് കൂടി കേരള ജനത അഭിമുഖീകരിക്കുന്നു. ഇന്ന് രാവിലെ തെരുവോരങ്ങളില്‍ കണ്ട കാഴ്ചകള്‍ ചിന്തിപ്പിക്കുന്നതായിരുന്നു.. കോലാഹലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം ഒന്നടങ്ങി, ഒറ്റയ്ക്കും കൂട്ടായും ആളുകള്‍ ബൂത്തുകളിലേയ്ക്ക്.. പ്രബുദ്ധരായ സമ്മതി ദായകരെ സഹായിക്കാന്‍ പാര്‍ട്ടി അനുഭാവികളും നിയമ പാലകരും എങ്ങും അണി നിരന്നിരിക്കുന്നു.. കൂടെ പത്രക്കാരും ക്യാമറക്കാരും.. എല്ലാം പതിവു കാഴ്ചകള്‍ തന്നെ..

Kerala Election: Malayalam mp3 song free download
പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ പോളിംഗ് ബൂത്തുകളിലേക്ക് നടന്നു നീങ്ങുന്ന നല്ലൊരു ശതമാനം ആളുകളുടെയും മുഖഭാവം ഈ നിമിഷം വരെയും ഉത്തരം കിട്ടാത്ത ഒരു പ്രധാന ചോദ്യം വെളിപ്പെടുത്തുന്നു - സത്യത്തില്‍ നമ്മുടെ ജീവിത പ്രശ്നങ്ങളില്‍ ആര്‍ക്കു നമ്മെ സഹായിക്കാനാവും? അതിനായി ആരെ തിരഞ്ഞെടുക്കും?

ഓരോ മനുഷ്യനും വേണ്ടത് അവരെ വ്യക്തിപരമായി അറിയുന്ന - മനസിലാക്കുന്ന - അവരുടെ പ്രശ്നങ്ങളില്‍ അനുഭാവ പൂര്‍വ്വം ഇടപെടുന്ന, സഹായിക്കാന്‍ മനസുള്ള മറ്റൊരു വ്യക്തിയെയാണ്. ഒരു വ്യക്തിക്ക് മാത്രമല്ലേ മറ്റൊരു വ്യക്തിയെ മനസിലാക്കാന്‍ പറ്റൂ..! അങ്ങനെയുള്ള ഒരാള്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷകള്‍ ഓരോ മനുഷ്യന്റെയും കണ്ണുകളില്‍ നിറഞ്ഞിരിക്കുന്നു..

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പല വര്‍ണ്ണക്കൊടികളുടെ അകമ്പടിയോടെ പുഞ്ചിരി തൂകി കൂപ്പുകൈകളോടെ പടിവാതില്‍ക്കല്‍ വന്നു വണങ്ങുന്ന അപരിചിത മുഖങ്ങളെ കാണുമ്പോള്‍ ആ പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുന്നു.. പിന്നെയും ഒരിക്കല്‍ കൂടെ പോളിംഗ് ബൂത്തിനെ ലക്ഷ്യം വയ്ക്കുന്നു.. അങ്ങനെ എത്രയോ തവണ.. എന്നിട്ടോ..?

പ്രതീക്ഷകള്‍ മാത്രം ഇനിയും ബാക്കി, അല്ലേ?

പ്രതീക്ഷകള്‍ക്കിനി എന്തെങ്കിലും അര്‍ത്ഥമുണ്ടോ??

ഉണ്ട് ! തകര്‍ന്ന മനസുകളുടെ നിലവിളി കേള്‍ക്കുന്നവനാണ് ദൈവം! ജാതിയോ മതമോ പണമോ ഒന്നും അവിടുത്തെ മുന്‍പില്‍ പ്രശ്നമല്ല. അവിടുത്തെ സന്നിധിയില്‍ നമ്മുടെ പ്രശ്നങ്ങള്‍ എത്തിക്കാന്‍ മറ്റൊരു മാനുഷ സംവിധാനത്തിന്റെ ആവശ്യവുമില്ല. ദൈവവുമായി നേരിട്ട് ബന്ധപ്പെടാന്‍ ആര്‍ക്കും ഇപ്പോള്‍ സാദ്ധ്യമാണ്.

മനുഷ്യരുടെ പ്രശ്നങ്ങളെ നന്നായി മനസിലാക്കാന്‍ കഴിയുന്നവനാണ് ദൈവം. അവിടുന്ന് തന്നെ ഒരു മനുഷ്യനായി ഈ ഭൂമിയില്‍ അവതരിക്കുകയും മനുഷ്യ ശരീരത്തില്‍ അവിടുന്ന് വസിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യരോട് കൂടെ സഹവസിച്ചു അവരെ മനസിലാക്കുകയും സഹായിക്കുകയും ചെയ്ത സാക്ഷാല്‍ ദൈവമാണ് കര്‍ത്താവായ യേശു ക്രിസ്തു. ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന അതിര്‍വരമ്പുകളെ അവിടുന്ന് മാറ്റിത്തന്നു. മധ്യസ്ഥന്മാരും ഇനി വേണ്ടതില്ല.
നല്ലവനായ ഈ ദൈവത്തെ പരിപൂര്‍ണമായി വിശ്വസിച്ച് അവനെ മാത്രം സേവിക്കാന്‍ നിങ്ങള്‍ തയാറാകുമെങ്കില്‍, നിങ്ങളെ സ്വീകരിക്കാന്‍ അവിടുന്ന്‌ റെഡിയാണ്.!

അതുകൊണ്ട് ഇനി ഞാന്‍ എന്തു ചെയ്യണം?

ഇനി വേണ്ടത് വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പാണ്. ജീവിതത്തിന്റെ പരമ പ്രധാനമായ സ്ഥാനം ആര്‍ക്കു നല്‍കണം എന്ന തിരഞ്ഞെടുപ്പ്. ഇന്നുമുതല്‍ വ്യക്തിപരമായ നിങ്ങളുടെ ജീവിതത്തെ ആര് ഭരിക്കണം എന്ന തിരഞ്ഞെടുപ്പ്. ഒരു പൊതു തിരഞ്ഞെടുപ്പല്ല, മനസോടെ തന്നെ അറിഞ്ഞു വ്യക്തിപരമായി നടത്തുന്ന ഇങ്ങനെയൊരു തീരുമാനം നിങ്ങളുടെ ജീവിതത്തെ സമൂലം മാറ്റി മറിക്കും.

അതെ, നിങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവായ യേശു ക്രിസ്തു നിങ്ങളുടെ വ്യക്തി ജീവിതത്തിന്റെ നായകനാകാന്‍ ഉദ്ദേശിക്കുന്നു - നിങ്ങള്‍ അനുവദിക്കുമെങ്കില്‍. സമ്പൂര്‍ണ പാപ മോചനവും, സമാധാനവും മരണശേഷവും എന്നേയ്ക്കും നിലനില്‍ക്കുന്ന നിത്യ ജീവനും അവിടുന്ന് നിങ്ങള്‍ക്ക് സൌജന്യമായി നല്‍കും.

"അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു" (യോഹന്നാന്‍ 1:12). ഈ അധികാരം വിനിയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് !

"ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും" (

യോശുവ 24:15) എന്ന യോശുവയുടെ പ്രഖ്യാപനം വലിയൊരു ജനതതിക്ക് ദൈവത്തെ വിശ്വസ്തതയോടെ സേവിക്കാനുള്ള തിരഞ്ഞെടുപ്പിന് ഒരു വെല്ലുവിളിയായി.. ആ വെല്ലുവിളി ഈ തിരഞ്ഞെടുപ്പ് ദിനത്തിലും നമുക്ക് മുന്‍പിലുണ്ട്... നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?

ജീവിതത്തില്‍ നായകനും താങ്ങും തണലുമായി സര്‍വ ശക്തനായ ദൈവത്തെ കണ്ടെത്തിയ ഒരു വ്യക്തിയുടെ ഉറച്ച തീരുമാനം ഈ ഗാനത്തിലൂടെ നിങ്ങള്‍ക്ക് ശ്രവിക്കാം..
നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട
എന്റെ പൊന്നേശുവേ ..
നീണ്ട യാത്രയില്‍ കൈപിടിക്കാന്‍ ആരുമില്ലെനിക്ക്

അഹന്ത നിറഞ്ഞ എന്‍ വഴിത്താരില്‍ അധിക ദൂരം ഞാന്‍ നടന്നപ്പോള്‍
അവശനായ് ഞാന്‍ തുണയറ്റവനായ് അങ്ങു മാത്രം കണ്ടെടുത്തു
അങ്ങു മാത്രം സ്നേഹിച്ചു അതിനാല്‍ ഞാന്‍ പിരിയുകില്ല

എത്ര ദൂരം നിന്നോടകന്നു പാര്‍ത്തു ഞാനൊരു വൈരിയെപ്പോല്‍
മിത്രമാക്കാന്‍ കൂട്ട് കൂടാന്‍ മാത്രമാക്കി എന്നെ നീ
പുത്രനാക്കി രക്ഷിച്ചു അത്രമാത്രം നല്ലവന്‍


ഗാനരചന: ജോയ് ജോണ്‍ , ബാംഗ്ലൂര്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)