Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അന്ത്യ ന്യായവിധി ! എങ്ങനെ രക്ഷപെടും?

Your rating: None Average: 4.5 (21 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Messages
Tags: സുവിശേഷം, മരണം, ന്യായവിധി, നിത്യത, ആത്മാവ്
Uploaded On: Aug 27, 2010
Views: 4474, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 60.07 MB

Login or Register to Download!
മരണവും ന്യായവിധിയും - മാറ്റുവാന്‍ ആര്‍ക്കും സാദ്ധ്യമല്ലാത്ത ദൈവിക നിയമനങ്ങള്‍ ! മരിക്കുമെങ്കില്‍ ന്യായവിധിയും നേരിട്ടേ പറ്റൂ.. അതിനുള്ള സമയവും നടപടി ക്രമങ്ങളും ദൈവം നേരത്തെ തന്നെ നിശ്ചയിച്ചു കഴിഞ്ഞു..!! അതനുസരിച്ച് മനുഷ്യര്‍ ബുദ്ധിപൂര്‍വ്വം ഒരുങ്ങേണ്ടതിന്നു അവിടുന്ന്‌ തന്നെ അത് നമുക്ക് മുന്‍കൂട്ടി വെളിപ്പെടുത്തി തന്നിരിക്കുന്നു.
 
Final judgement: Malayalam MP3 message FREE download, John P Thomas, www.kaithiri.com

ഈ ലോകത്തില്‍ ജനിച്ചു ജീവിച്ച ശേഷം മരിച്ചു പോയ സകല മനുഷ്യരും നേരിടേണ്ട ഒരു അന്ത്യ ന്യായവിധിയെക്കുറിച്ചു ബൈബിള്‍ പറയുന്നുണ്ട്. അപ്പോസ്തലനായ യോഹന്നാനു വെളിപ്പെട്ടു കിട്ടിയ അതിന്റെ വിവരണം ഇപ്രകാരമാണ്:

 
"ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയില്‍ നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നില്‍ക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും." (വെളിപ്പാട് പുസ്തകം : 20:11-15)
 
ഈ ന്യായവിധി എപ്പോഴാണ്? എവിടെ വച്ചാണ്? ആര്‍ക്കൊക്കെ ബാധകമാണ് ? ആരാണ് നടത്തുന്നത്? എന്തായിരിക്കും പ്രമാണം?എന്തായിരിക്കും അതിന്റെ ഫലം? ഇതില്‍ നിന്നും രക്ഷപെടാന്‍ നമുക്ക് എന്തെല്ലാം മുന്‍കരുതലുകള്‍ ആവശ്യമാണ് ? എന്നെല്ലാം വളരെ വിശദമായി പറഞ്ഞു തരുന്നു പ്രഭാഷകന്‍.
 
ഭയവും നിയന്ത്രണങ്ങള്‍ക്ക് വിധേയപ്പെടാന്‍ താല്പര്യമില്ലായ്മയും നിമിത്തം മനുഷ്യര്‍ ദൈവിക ന്യായവിധിയെക്കുരിച്ചു സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ബുദ്ധിയുള്ള മനുഷ്യന്‍ തന്റെ ജീവിതത്തിന്റെ ആത്യന്തിക സുരക്ഷിതത്വത്തിനു വേണ്ടതെല്ലാം മുന്‍കൂട്ടി ചിന്തിച്ചു കണ്ടെത്തുന്നു. അത് പോലെ ഒരു നിത്യകാല ജീവിതത്തിനായി ഇപ്പോള്‍ തന്നെ നാം തയാറെടുക്കേണ്ടതുണ്ട്.

അനന്തതയുടെ അദ്ധ്യായം തുറക്കപ്പെടുന്ന നാളില്‍ നിങ്ങളുടെ വിധി നിര്‍ണ്ണയം എങ്ങനെ ആയിരിക്കും? നിങ്ങളുടെ ആത്മാവിന്റെ നിത്യ സുരക്ഷിതത്വം ഇപ്പോള്‍ തന്നെ നിങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോ? ദൈവത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടുക അസാദ്ധ്യം !!!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)