Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആരാണെന്റെ ചങ്ങാതി?

Your rating: None Average: 2.3 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Tags: സ്നേഹം, ഗാനം
Uploaded On: Aug 1, 2011
Views: 2290, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 4 MB

Login or Register to Download!

സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരും തന്നെ ഇല്ല. ഓരോരുത്തര്‍ക്കും അവരവരുടെ സ്വഭാവവും വിലയും നിലയും അനുസരിച്ച് ആരെങ്കിലുമൊക്കെ കൂട്ടുകാരായി കാണും. അതില്‍ തന്നെ ഓരോരുത്തരോടുമുള്ള ബന്ധത്തിന്റെ ആഴവും പരപ്പുമൊക്കെ വ്യത്യസ്തമായിരിക്കും എങ്കിലും സുഹൃത്ബന്ധം  എപ്പോഴും അര്‍ത്ഥമുള്ളത് തന്നെ.

Who is my friend : World friendship day special : Kaithiri.com

സുഹൃത്ത് ബന്ധത്തിന്റെ ഓര്‍മ പുതുക്കാനായി ലോകമെങ്ങും ആഘോഷിക്കുന്ന ദിവസമാണല്ലോ ഫ്രണ്ട്ഷിപ്‌ ഡേ. സ്നേഹമാണ് സൌഹൃദത്തിന്റെ പിന്‍ബലം. സ്നേഹിക്കാന്‍ അല്ലെങ്കില്‍ പിന്നെ സുഹൃത്തുക്കള്‍ എന്തിനാണ്? മറിച്ച്, സ്നേഹിതരെ അല്ലെങ്കില്‍ പിന്നെ ആരെ സ്നേഹിക്കും?  അങ്ങനെ സ്നേഹത്താല്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ് ഓരോരുത്തരുടെയും ആഴമുള്ള സുഹുത് ബന്ധങ്ങള്‍.

തന്നെയുമല്ല, നമുക്ക് ആവശ്യങ്ങള്‍ വരുമ്പോള്‍ നമ്മെ സഹായിക്കുമെന്ന് കരുതുന്നവരുമായി ഒരു കാരണവശാലും ബന്ധം കുറയാതെ നാം ശ്രദ്ധിക്കുകയും ചെയ്യും - അല്പം വിട്ടുവീഴ്ചകള്‍ ചെയ്താണെങ്കിലും. അതാണല്ലോ പ്രായോഗിക ബുദ്ധി!.

നല്ല സ്നേഹിതര്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് ഒരു നല്ല സ്നേഹിതന്‍ ആയിരിക്കാന്‍ കഴിയുക എന്നുള്ളത്. ഇതിനു എങ്ങനെ സാധിക്കും  ചോദിച്ച ഒരു വ്യക്തിയോട് കര്‍ത്താവായ യേശുക്രിസ്തു ഒരിക്കല്‍ ഒരു ഉപമയിലൂടെ മറുപടി പറയുകയുണ്ടായി. (വിവരണം ഇവിടെ വായിക്കാം ലൂക്കോസ് 10:29-37).

ആശയം ഇങ്ങനെ: ആപത്തില്‍ പെട്ട് സഹായം ആവശ്യമായി അത്യാസന്ന നിലയില്‍ കിടക്കുന്ന ഒരുവനെ സഹായിക്കാന്‍ കഴിവുള്ള പലരും കണ്ടിട്ട് കാണാതെ നടിച്ചു കടന്നു കളഞ്ഞു. ഒരു വ്യക്തി  പക്ഷെ, ആ ദൌത്യം ഏറ്റെടുത്തു. മുറിവേറ്റവനെ ആവശ്യമായ പരിചരണങ്ങള്‍ നല്‍കി തനിക്കു കഴിവുള്ളതിന്റെ പരമാവധി ചെയ്തു.

ഉപമ വിശദമാക്കിയ ശേഷം കര്‍ത്താവു തന്റെ അടുക്കല്‍ സംശയവുമായി എത്തിയ വ്യക്തിയോട് ചോദിച്ചു: "ആരാണ് മുറിവേറ്റവന് സ്നേഹിതനായി തീര്‍ന്നത്?"

മറുപടി - "അവനെ കരുണ തോന്നി സഹായിച്ചവന്‍"

യേശു - "എങ്കില്‍ നീയും പോയി അങ്ങനെ ചെയ്യൂ.."

എങ്ങനെ സ്നേഹിതരെ ഉണ്ടാക്കാം എന്ന് തല പുകഞ്ഞു നടക്കുന്നവരോട് കര്‍ത്താവിനു പറയാനുള്ളത് ഇതാണ്. 'നിന്റെ സ്നേഹിതന്‍ നിന്റെ കണ്മുന്‍പില്‍ തന്നെയുണ്ട്‌. നിന്നെക്കൊണ്ടു ആര്‍ക്കാണോ ആവശ്യമായിരിക്കുന്നത്, അവനാണ് നിന്റെ സ്നേഹിതന്‍'. സ്നേഹം അന്വേഷിക്കുകയല്ല കൊടുക്കുകയാണ് വേണ്ടത്. അങ്ങനെ സ്നേഹിതരെ നേടുക - അതാണ്‌ ക്രിസ്തീയ വീക്ഷണം.

താന്‍ ഉപദേശിച്ചതുപോലെ തന്നെ, മനുഷ്യരായ ഓരോ വ്യക്തികളെയും മനസിലാക്കി സ്നേഹിച്ച് കാണിച്ചു കൊടുത്ത ഒരുവനായിരുന്നതുകൊണ്ടാണ്  യേശുവിന്റെ വാക്കുകള്‍ക്ക് വിലയുള്ളത്.

പാപം ചെയ്തുകൊണ്ട് അപകടകരമായ അവസ്ഥയില്‍ മരണത്തിനും അതിനു ശേഷം ദൈവത്തിന്റെ നിത്യ ശിക്ഷയാകുന്ന നരകത്തിനും വിധിക്കപ്പെട്ടവനാണ്‌ മനുഷ്യന്‍. അതില്‍ നിന്നും ഒരുത്തനെയും വെറുതെ വിടാന്‍ ദൈവത്തിനു കഴിയില്ല. പാപം ചെയ്യുന്നവന്‍ മരിക്കണം. നീതിമാനായ ദൈവത്തിന്റെ പ്രമാണം അങ്ങനെയാണ്. പക്ഷെ, ഈ അവസ്ഥയില്‍ നിന്ന് ഓരോ മനുഷ്യനെയും രക്ഷിക്കുവാന്‍ മനസായിട്ടാണ് അവിടുന്ന് തന്നെ മനുഷ്യനായി വന്നതും നമ്മുടെ പാപങ്ങള്‍ അവിടുന്ന് സ്വശരീരത്തില്‍ ഏറ്റെടുത്തതും. അങ്ങനെ നമുക്ക് വേണ്ടി അവിടുന്ന് മരിച്ചു.. അവിടുന്ന് നമ്മുടെ സ്നേഹിതനായി തീര്‍ന്നു..

ഈ വലിയ സ്നേഹം നമ്മോടു കാണിച്ച കര്‍ത്താവിനെ അനുഗമിക്കുന്ന ഓരോരുത്തരും  ആവുന്ന നിലയില്‍  അവിടുത്തെ സ്നേഹം വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. വമ്പു കാട്ടാതെ കൊമ്പു കോര്‍ക്കാതെ ഒന്ന് വിനയപ്പെടുമെങ്കില്‍ അവസരങ്ങള്‍ ഏറെയാണ്‌. രക്ഷിക്കാനാവുന്നത് അപകടത്തില്‍ പെട്ടുകിടക്കുന്ന പല ജീവിതങ്ങളെയാണ്‌.. അതാണല്ലോ നമുടെ കര്‍ത്താവു നമ്മെ പഠിപ്പിച്ചതും..

നിസ്വാര്‍ത്ഥമായ സ്നേഹത്തിന്റെ നല്ല കാവല്‍ക്കാരായി ക്രിസ്തീയ സമര്‍പ്പണത്തോടെ ഈ ദൌത്യം ഏറ്റെടുക്കുമെങ്കില്‍ നമുക്ക് എല്ലാവരും സ്നേഹിതരായിരിക്കും.. അങ്ങനെ പുതുക്കപ്പെട്ട ഒരു ജീവിത ദര്‍ശനം ഈ സുഹൃത്ത് ദിനത്തില്‍ നമുക്കേറ്റെടുക്കാം.. സ്നേഹത്തിന്റെ സൌഹൃദത്തിന്റെ യഥാര്‍ത്ഥ വെളിച്ചം പകരാം.. ഈ ഗാനവും അതിനു നമുക്ക് പ്രചോദനമാകട്ടെ!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)