Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അനുഗ്രഹങ്ങളില്‍ ദൈവത്തെ മറക്കുന്നുവോ?

Your rating: None Average: 4.8 (6 votes)
    Links:
Jose Mankudy
Info:
Speaker: ജോസ് മാങ്കുടി
കാറ്റഗറി: Messages
Tags: ധ്യാന ചിന്ത, തിരഞ്ഞെടുപ്പ്, ഗിലെയാദ്
Uploaded On: Jun 26, 2010
Views: 1646, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 40.81 MB

Login or Register to Download!

ആശ്രയിക്കാന്‍ മറ്റൊന്നും ഇല്ലാതിരുന്നപ്പോള്‍ നമുക്ക് ദൈവത്തോട് ഉണ്ടായിരുന്ന ഭക്തിയും സ്നേഹവും ഒന്ന് വേറെ തന്നെ ആയിരുന്നു അല്ലേ? പക്ഷേ, ദൈവം നമുക്ക് അനുഗ്രഹങ്ങളെ നല്‍കിയപ്പോള്‍ - ഒന്നൊന്നായി സൌകര്യങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ - നമ്മുടെ ആഗ്രഹങ്ങളും മുന്‍ഗണനകളും മാറിപ്പോയി. അങ്ങനെ നാം പലപ്പോഴും ദൈവത്തെക്കാള്‍ കൂടുതല്‍ അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ സ്നേഹിച്ചു.

The lesson from Gileyad : www.kaithiri.com

ദൈവ ജനമായ യിസ്രായേലിലെ ഏതാനും ഗോത്രക്കര്‍ക്ക് സംഭവിച്ചതും അത് തന്നെയായിരുന്നു. താല്‍കാലിക ഭൌതിക സൌകര്യങ്ങളെ ദൈവിക വഴികളെക്കാള്‍ മോഹിച്ചു. അത് കൊണ്ട് തന്നെ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പൂര്‍ണതയോടെ അനുഭവിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതൊരു നിത്യ നഷ്ടം തന്നെ ആയിരുന്നു.

പ്രിയ സ്നേഹിതരെ, നമ്മുടെ ഹൃദയം നാം ആ വഴിക്ക് തിരിക്കുന്നെങ്കില്‍ ദൈവത്തോട് കാണിക്കുന്ന വലിയൊരു നന്ദികേടായിരിക്കും അത്. ദ്രവ്യാഗ്രഹം എപ്പോഴും നമ്മെ ചതിയിലേക്ക് നയിക്കുന്നു. നമ്മുടെ ആത്യന്തിക ലക്ഷ്യവും ആഗ്രഹവും എപ്പോഴും കര്‍ത്താവ് തന്നെ ആയിരിക്കണം. അവന്‍ എല്ലായ്പ്പോഴും മതിയായവന്‍ തന്നെ എന്ന് നാം അറിഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് നമ്മുടെ ഹൃദയം കാത്തു സൂക്ഷിക്കുവാന്‍ ഇനിയും ശ്രദ്ധയുള്ളവര്‍ ആയിരിക്കാം.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)