Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

തിരഞ്ഞെടുപ്പുകളില്‍ ദൈവത്തെ മറക്കുന്നുവോ?

Your rating: None Average: 4.5 (2 votes)
    Links:
Jose Mankudy
Info:
Speaker: ജോസ് മാങ്കുടി
കാറ്റഗറി: Study
Tags: ധ്യാനം, തിരഞ്ഞെടുപ്പ്, ഗിലെയാദ്
Uploaded On: Jul 7, 2010
Views: 1396, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 53.62 MB

Login or Register to Download!

ജീവിതത്തില്‍ തിരഞ്ഞെടുപ്പുകള്‍ സര്‍വ സാധാരണം. തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് പല കാര്യങ്ങള്‍ നാം പരിഗണിക്കാറുണ്ട്. അതില്‍ ദൈവത്തിനു - ദൈവിക പ്രമാണങ്ങള്‍ക്ക് - മുന്‍ഗണന നല്‍കാറുണ്ടോ?

Gileyad 02: Malayalam Audio, Malayalam MP3 message, Jose Mankudy

ദൈവം നമ്മെക്കുറിച്ചു ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സഹായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന്റെ അനന്തര ഫലം ദു:ഖകരമായിരിക്കും എന്ന് ഗിലെയാദില്‍ വച്ച് യിസ്രായേല്യര്‍ എടുത്ത തീരുമാനം നമ്മെ ഓര്‍പ്പിക്കുന്നു. അതുകൊണ്ട് ദൈവത്തിനു നമ്മെക്കുറിച്ചുള്ള ഉദ്ദേശ്യം എന്താണെന്ന്‍ വ്യക്തമായി നമ്മുടെ മനസിലുണ്ടായിരിക്കണം. ആ തിരിച്ചറിവാണ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ നമ്മെ നമ്മെ സ്വാധീനിക്കേണ്ടത്.

മറ്റൊന്ന്, തീരുമാനത്തിന്റെ അനന്തര ഫലങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള ബുദ്ധിയാണ്. ഇതും ദൈവിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് മനസിലാക്കാം. നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും തെറ്റായി സ്വാധീനിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെയും, പ്രമാണങ്ങളെയും, ശീലങ്ങളെയും വ്യക്തികളെയും, സമൂഹങ്ങളെയും സൂക്ഷിക്കണമെന്നും അങ്ങനെയുള്ള കാര്യങ്ങളോട് വ്യക്തമായ ഒരു വേര്‍പാട്‌ ആവശ്യമാണെന്നും ഉള്ള അനിവാര്യമായ ദൈവ കല്പന ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ ഈ പാഠം നമ്മെ സഹായിക്കും.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)