Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

വിശ്വാസപ്പോരാട്ടത്തില്‍ ദൈവത്തെ മറക്കുന്നുവോ?

Your rating: None Average: 4.3 (6 votes)
    Links:
Jose Mankudy
Info:
Speaker: ജോസ് മാങ്കുടി
കാറ്റഗറി: Messages
Tags: വിശ്വാസം, ധ്യാനം, ഗിലെയാദ്
Uploaded On: Jul 27, 2010
Views: 2020, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 41.1 MB

Login or Register to Download!

ദൈവിക നന്മകള്‍ അനുഭവിച്ചു സമര്‍പ്പണത്തോടെ മുന്നേറുമ്പോള്‍ തന്നെ വിശ്വാസത്തില്‍ ധൈര്യവും സ്ഥിരതയും പ്രകടിപ്പിക്കേണ്ട പ്രത്യേക സന്ദര്‍ഭങ്ങള്‍ വരാം. ദൈവം വച്ചിരിക്കുന്ന ഉന്നതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പോരാട്ട വീര്യം കാണിക്കേണ്ടത് ആവശ്യമായി വരും. അപ്പോള്‍ നാം ദൈവിക പ്രമാണങ്ങള്‍ മുറുകെപ്പിടിക്കാറുണ്ടോ? ആ സമുന്നതമായ ലക്ഷ്യങ്ങള്‍ പുറകില്‍ എറിഞ്ഞു കളഞ്ഞു നാം ദൈവത്തോടു തിരിഞ്ഞു നടന്നകലാറുണ്ടോ?

Gileyad 03: Malayalam Audio, Malayalam MP3 message, Jose Mankudy, kaithiri.com
ദൈവം യിസ്രായേല്യര്‍ക്കായി പ്രത്യേകം തിരഞ്ഞെടുത്ത പ്രദേശമായിരുന്നു കനാന്‍. അവിടെ അവര്‍ ഒരു സവിശേഷ പ്രമാണങ്ങളും വിശുദ്ധിയുമുള്ള ജനമായി താമസിച്ചു മറ്റുള്ളവര്‍ക്ക് ദൈവിക സാക്ഷ്യം കൊടുക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. പക്ഷെ ചിലര്‍ അത് മന:പൂര്‍വം നിരസിച്ചു. ഈ സമുന്നതമായ അനുഗ്രഹത്തിന്റെ അവസ്ഥയില്‍ പ്രവേശിക്കണമെങ്കില്‍ അവിടെയുള്ള ജാതികളെ അവര്‍ തന്നെ യുദ്ധം ചെയ്തു തോല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നു. ദൈവത്തിലുള്ള ആശ്രയവും അനുസരണവും കാണിക്കേണ്ടത് അത്യാവശ്യമായിരുന്ന സമയം.

ദൈവികഹിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ നാം തയാറാകണം. എങ്കിലേ ദൈവം നമുക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അനുഗ്രഹങ്ങള്‍ പൂര്‍ണമായി അവകാശമാക്കുവാന്‍ കഴിയുകയുള്ളൂ. അതിനു ദൈവിക വാഗ്ദത്തങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസം ആവശ്യം. അവസാന ഘട്ടത്തില്‍ ഗിലെയാദില്‍ വച്ചു അനുഗ്രഹത്തിന്റെ പടി ത്യജിച്ചു പിന്മാറിയ ഒരു വിഭാഗം യിസ്രായേല്യര്‍ നമുക്ക് ഇന്നും ഒരു പാഠം.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)