Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കണ്ടുപിടുത്തങ്ങള്‍ - പുരോഗതി എങ്ങോട്ട് ?

Your rating: None Average: 5 (1 vote)
    Links:
John Sebastian
Info:
Speaker: ജോണ്‍ സെബാസ്റ്റ്യന്‍
കാറ്റഗറി: Science
Tags: സുവിശേഷം, ശാസ്ത്രം, ചര്‍ച്ച, കണ്ടുപിടുത്തങ്ങള്‍, അന്ത്യകാലം
Uploaded On: Apr 7, 2011
Views: 2553, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 18.43 MB

Login or Register to Download!

മനുഷ്യനന്മയ്ക്ക് ശാസ്ത്രത്തിന്റെ സംഭാവന അവഗണിക്കാനാവാത്തതാണ്. ശാസ്ത്രീയപുരോഗതിയും കണ്ടുപിടുത്തങ്ങളും ലോകത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ പൊതുവായ നിലവാരം ഉയര്‍ത്തുന്നതിനു ശാസ്ത്രനേട്ടങ്ങള്‍ വളരെയധികം സഹായകമാണ്. എന്നാല്‍ ചില മേഖലകളില്‍ പുരോഗതി നാശോന്മുഖമാണ്‌ എന്നും മറക്കാന്‍ പാടില്ല. ലോകത്തിന്റെ തന്നെ മൊത്തം നാശത്തിനു കാരണമാകുന്ന അപകടകാരിയായ ആയുധങ്ങള്‍ ഈ പുരോഗതിയുടെ പട്ടികയിലെ കറുത്ത പാടുകളാണ്. അപ്പോള്‍ ഈ പുരോഗതി അവസാനം എവിടെയാണ് ചെന്നെത്തുക ?

Science, Inventions & Bible : Malayalam Discussion - John Sebastian - kaithiri.com

മനുഷ്യപുരോഗതി ദൈവത്തെ കൂടാതെയല്ല. മനുഷ്യന്‍ കൈവരിക്കാന്‍ പോകുന്ന അതിശയകരമായ നേട്ടങ്ങളെക്കുറിച്ചൊക്കെ ദൈവവചനത്തില്‍ നേരിട്ടും അല്ലാതെയും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു ബൈബിള്‍ പരിശോധിച്ചാല്‍ മനസിലാക്കാം.

ഈ കണ്ടുപിടുത്തങ്ങളും പുരോഗതികളും ഒരു വശത്തുകൂടെ മുന്നേറുമ്പോള്‍ തന്നെ മനുഷ്യര്‍ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരമില്ലാതെ തുടരുന്നു. അതില്‍ ഏറ്റവും പ്രധാനം പാപവും അതുകൊണ്ട് വരുന്ന അതൃപ്തിയും അസമാധാനവും തന്നെയാണ്. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രത്തെയും ഓരോരോ നിലകളില്‍ ബാധിച്ചുകൊണ്ടിരിക്കുന്നു അതിന്റെ അനന്തരഫലങ്ങള്‍. മനുഷ്യനേട്ടങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത ആന്തരിക പ്രശനമാണ് പാപം. ഇതിനൊരു പരിഹാരം പക്ഷെ, ദൈവം തരുന്നുണ്ട്.

ശാസ്ത്രനേട്ടങ്ങളും പുരോഗതിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ദൈവിക പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്നു ഇവിടെ...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)