Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഉയിര്‍പ്പ് വെറും തട്ടിപ്പോ?

Your rating: None Average: 5 (1 vote)
    Links:
John Sebastian
Info:
Speaker: ജോണ്‍ സെബാസ്റ്റ്യന്‍
കാറ്റഗറി: Messages
Tags: സുവിശേഷം, യേശുക്രിസ്തു, ഉയിര്‍പ്പ്
Uploaded On: Apr 23, 2011
Views: 1768, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 14.31 MB

Login or Register to Download!

മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റ പല വ്യക്തികളും ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ദൈവിക ശക്തിയുടെ പ്രവര്‍ത്തനത്താല്‍ ജീവന്‍ തിരിച്ചുകിട്ടിയവര്‍ ആണ് അവരൊക്കെ. എന്നാല്‍ അവര്‍ക്കെ പിന്നെയും മരിച്ചു കേട്ടോ.. പക്ഷെ, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മരിച്ചിട്ട് സ്വയം ഉയിര്‍ത്തു ജീവിച്ച, ഇനിയൊരിക്കലും മരണത്തിനു കീഴ്പ്പെടാന്‍ സാധിക്കാത്ത ഒരു ശരീരവുമായി ഇന്നും ജീവിക്കുന്ന ഒരു വ്യക്തിയാണ് കര്‍ത്താവായ യേശുക്രിസ്തു.

Ressurection of Jesus Christ : Malayalam MP3 message FREE Download - kaithiri.com

കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പ് ഒരു യഥാര്‍ത്ഥ്യം എന്ന് ദൈവവചനം. പക്ഷെ തട്ടിപ്പെന്ന് എതിരാളികള്‍. ഉയിര്‍പ്പിന്റെ വാര്‍ത്ത പരസ്യമായ അന്നുമുതല്‍ തുടങ്ങിയതാണ്‌ ഈ എതിര്‍വാദങ്ങള്‍. എന്നാല്‍ വിശ്വസനീയമായ അടിസ്ഥാനങ്ങള്‍ ഇല്ലാത്ത വ്യാജ പ്രസ്താവനകള്‍ ആയിരുന്നു അവയൊക്കെ. മറിച്ച്, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യത്തിനു വിശ്വസനീയമായ സാക്ഷികളും രേഖകളും അനവധി.

അന്നും ഇന്നും വിശ്വസിക്കുന്നവര്‍ക്ക് അനുഭവഭേദ്യമായ ഉത്ഥാനശക്തി ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ സന്ദേശത്തിന്റെ അനിഷേധ്യമായ സാക്ഷ്യമാണ്. ജീവിതങ്ങളെ സമൂലമായ രൂപമാറ്റത്തിനു വിധേയമാക്കുന്ന അത്ഭുതശക്തി അനുഭവിച്ചറിയാന്‍  വേണ്ടത് യഥാര്‍ത്ഥ്യം അംഗീകരിക്കാനുള്ള ഉള്‍ക്കാഴ്ചയാണ്. യേശുവിന്റെ ഉയിര്‍പ്പിന്നു പിന്നില്‍ വര്‍ത്തിച്ച അനന്തമായ ദൈവിക ശക്തിയുടെ പങ്കും തിരിച്ചറിയണം.

അന്ധമായ വിശ്വാസമല്ല, മതിയായ തെളിവുകളോട് കൂടിയ, യുക്തിസഹമായ വിശദീകരണങ്ങളാല്‍ സ്ഥാപിക്കാന്‍ കഴിയുന്ന സത്യത്തെ അങ്ങനെ തന്നെ സ്വീകരിക്കുവാന്‍ ഉള്ള സന്നദ്ധത. ഇതുണ്ടെങ്കില്‍, ഇത്തവണ ഈസ്റ്റര്‍ നിങ്ങള്‍ക്കൊരു പുതിയ അനുഭവമായിരിക്കും.. കാരണം, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഇന്ന് നിങ്ങളുടെ ജീവിതത്തിന്റെ സമ്പൂര്‍ണ്ണ കര്‍ത്താവായി വാഴുവാന്‍ ആഗ്രഹിക്കുന്നു.. മരിച്ച ക്രിസ്തുവിനെയല്ല, ഉയിര്‍ത്ത - ജീവനുള്ള - ദൈവമായ ക്രിസ്തുവിനെത്തന്നെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം... ചര്‍ച്ച ശ്രദ്ധിച്ചാലും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)