Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ?

Your rating: None Average: 3.8 (12 votes)
    Links:
John Sebastian
Info:
Speaker: ജോണ്‍ സെബാസ്റ്റ്യന്‍
കാറ്റഗറി: Messages
Tags: യേശുക്രിസ്തു, ചര്‍ച്ച, ചരിത്രം, ഇന്ത്യ
Uploaded On: May 18, 2011
Views: 7716, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 19.18 MB

Login or Register to Download!

ദൈവം മനുഷ്യനായി ജന്മമെടുത്തത് അതിശയം, എന്നാല്‍ യഥാര്‍ത്ഥ്യം! മനുഷ്യ രൂപത്തില്‍ മനുഷ്യരോടൊപ്പം സാക്ഷാല്‍ ദൈവം താമസിച്ചു. അത് ഒരു യഹൂദനായിട്ടായിരുന്നു. - യേശുക്രിസ്തു!. ആ ദൌത്യത്തിന് പങ്കു വഹിക്കാന്‍  കൂടിയാണ് ദൈവം അവരെ ഒരുക്കിയത്. സര്‍വ ലോകത്തിന്റെയും രക്ഷകനായ ഇമ്മാനുവേലിന്റെ പ്രവൃത്തികള്‍ക്ക്  പക്ഷെ, ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ ശുശ്രൂഷ പ്രധാനമായും പലസ്തീന്‍ നാട്ടിലെ യഹൂദ സമൂഹത്തിന്റെ ഇടയില്‍ തന്നെയായിരുന്നു.

Jesus in India : Malayalam MP3 message - John Sebastian - kaithiri.com

യേശു ക്രിസ്തുവിന്റെ ജനനം, ജീവിതം, മരണം, കുടുംബ ബന്ധങ്ങള്‍, തൊഴില്‍ തുടങ്ങി എല്ലാ വിവരങ്ങളും നമുക്ക് വിശുദ്ധ ബൈബിളില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ജീവചരിത്രവും പഠിപ്പിക്കലുകളും രേഖപ്പെടുത്തിയിട്ടുള്ള നാലു സുവിശേഷങ്ങളാണ് പ്രധാനമായും ഇതിനാധാരം. (കൂടാതെ ചില ചരിത്രകാരന്മാരുടെ രേഖകളും ഉണ്ട്).

യേശുവിന്റെ ജനനം, ബാല്യം, എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ള സുവിശേഷ രചയിതാക്കള്‍ പിന്നെ മുപ്പതാം വയസില്‍ യേശു സ്നാനം ഏല്‍ക്കുന്നതു മുതലുള്ള തന്റെ പരസ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയാണ് വിശദമായി വിവരിക്കുന്നത്. ഇതിനിടയില്‍ - പന്ത്രണ്ടു മുതല്‍ മുപ്പതാം വയസുവരെയുള്ള കാലഘട്ടം - യേശുക്രിസ്തു എവിടെയായിരുന്നു എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.

അതെക്കുറിച്ച് പല വാദങ്ങളും കഥകളും വിവിധ സമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. അത്തരത്തില്‍ ഒന്നാണ് യേശുവിന്റെ ഇന്ത്യാ സന്ദര്‍ശനം. സഞ്ചാരിയായിത്തീര്‍ന്ന യേശു വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി എന്നും അതില്‍ കുറച്ചു കാലം താന്‍ കാശ്മീരില്‍ ചിലവഴിച്ചു ഇന്ത്യന്‍ തത്വശാസ്ത്രവും ആത്മീയ വീക്ഷണവും പരിചയിച്ചു എന്നുമാണ് പറയുന്നത്.

എന്നാല്‍ ഇതിനൊക്കെ ബൈബിളിനു വ്യക്തമായ ഉത്തരം ഉണ്ട്. അതെക്കുറിച്ച് വിശദമായ ഒരു ചര്‍ച്ചയാണ് ഇതോടൊപ്പം...

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)