Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

'ക്രിസ്തുനാമത്തിന്നനന്ത മംഗളം'

Your rating: None Average: 3.7 (3 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: പിന്നാമ്പുറം
Uploaded On: May 11, 2010
Views: 1498, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 5.7 MB

Login or Register to Download!

കേരളത്തിലെ ഒട്ടു മിക്ക ഇടങ്ങളിലും സഞ്ചരിച്ചിട്ടുള്ള സൈമണ്‍ സാര്‍ ഒരു നാള്‍ തിരുവനന്തപുരത്തെത്തി. ഏതോ ദേശീയാഘോഷം നടക്കുന്ന സമയമായിരുന്നു. ആയതിന്റെ ഭാഗമായ് പട്ടാളക്കാരുടെ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. അതിലെ പ്രധാന ഇനമായിരുന്നു അതിലെ ബാന്‍ഡ് മേളം.

KVS_Kristhunamam
യൂണിഫോമും തലപ്പാവും അണിഞ്ഞു താള മേളങ്ങളോടെ ബാന്‍ഡ് ഊതി തിരുവനന്തപുരം പട്ടണത്തിലൂടെ നടക്കുന്നത് സൈമണ്‍ സാറിനെ വളരെ ആകര്‍ഷിച്ചു. മാത്രമല്ല, പ്രസ്തുത രാഗവും അവതരണവും അനേകരെ ആകര്‍ഷിക്കുന്നത് കണ്ടപ്പോള്‍ കിരീടധാരിയായ മശിഹയെ വാഴ്ത്തുവാനും വണങ്ങുവാനും ആഹ്വാനം ചെയ്യുന്ന ഒരു ഗാനം എഴുതുവാന്‍ പ്രേരിതനാകുകയും തിരുവനന്തപുരത്ത് വച്ച് തന്നെ ആ പ്രേരണയ്ക്ക് അനുസരണം കാട്ടുകയും ചെയ്തു.

അതാണ്‌ 'ക്രിസ്തുനാമത്തിന്നനന്ത മംഗളം' എന്നാരംഭിക്കുന്ന ഗാനം. 

ക്രിസ്തു നാമത്തിന്നനന്ത മംഗളം ദിവസ്തരെ
നിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ

രാജ യോഗ്യമായ പൊല്ക്കിരീടമേകി രാജനെ
സാദരം അലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍

യിസ്രയേല്‍ പ്രഭുക്കളെ ഭവല്‍ സഹായ മൂര്‍ത്തിയെ
വിദ്രുതം കിരീടമേകി വാഴ്ത്തുവിന്‍ വണങ്ങുവിന്‍

കൈപ്പ് കാടി വിസ്മരിച്ചിടാഞ്ഞ ഭക്ത ഭൃത്യനെ
ശുദ്ധിമല്‍ സമാജമേ കിരീടമേകി വാഴ്ത്തുവിന്‍

വിശ്വ വംശ പുഷ്കരസ്ഥ താര സഞ്ചയങ്ങളെ
വിശ്വവന്ദിതന്നു പോല്‍ക്കിരീടമേകി വാഴ്ത്തുവിന്‍


ഗാനരചന: മഹാകവി കെ. വി. സൈമണ്‍

നന്ദി/കടപ്പാട്: ശ്രീ. ജിജോ അങ്കമാലി (വിവരണം), ജി. എല്‍. എസ് (ഓഡിയോ)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)