Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഇടയന്റെ കരങ്ങളില്‍

No votes yet
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: ഇടയന്‍
Uploaded On: Jun 22, 2010
Views: 1073, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 6.05 MB

Login or Register to Download!

ഹലോ! ഇതു ഞാനാ.. നിങ്ങളുടെ കുഞ്ഞാട്.. അതേ.. ഞാന്‍ തന്നെ..

അന്ന് നിങ്ങള്‍ എന്നെ ആ അപകടകരമായ ആ മുള്‍ക്കാട്ടില്‍ കണ്ടിരുന്നില്ലേ.. ഉം.. അന്ന്‍ ഞാന്‍ തെറ്റിപ്പോയിരുന്നു.. എല്ലാവരില്‍ നിന്നും - എന്റെ എല്ലാമായ എന്റെ ഇടയനില്‍ നിന്നും - ഞാന്‍ ഒറ്റപ്പെട്ടു പോയി.. പിന്നെ നേര്‍ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല.. നശിക്കുമേന്നെ കരുതിയുള്ളൂ .........


ഇങ്ങനെ ഒരു തിരിച്ച് വരവ് ഞാന്‍ പ്രതീക്ഷിച്ചതല്ല.. പക്ഷേ, എന്റെ ഇടയന്‍,,, അവന്‍ എന്നെ കൈവിട്ടില്ല! എന്റെ അവസ്ഥ മനസിലാക്കി അവന്‍ എന്നെ തേടി വന്നു - അതേ, അവനില്‍ ഞാന്‍ എന്നെത്തന്നെ അര്‍പ്പിച്ചു!

ഇന്ന് അവന്റെ കൈകളില്‍ ഞാന്‍ അനുഭവിക്കുന്ന സുരക്ഷിതത്വം എത്ര പ്രത്യേകതയുള്ളതാണെന്നോ? സ്നേഹിതരെ, നിങ്ങള്‍ക്കും അനുഗമിക്കാം ഈ കര്‍ത്താവിനെ.. ജീവിതാന്ത്യം വരെയും അവന്‍ നിങ്ങള്‍ക്കൊരു നല്ല ഇടയനായിരിക്കും തീര്‍ച്ച..!


കാണാതെ പോയൊരു ആടിനെപ്പോലെ ഞാനും
കാടുകള്‍ മേടുകള്‍ ദൂരെ താണ്ടി പോയി
കാല്‍കള്‍ ഇടറി പാപ ചെളി യില്‍ ഞാന്‍ വീണു - താണു

   ഇടയന്‍ വന്നു കൈ പിടിച്ചുയര്‍ത്തി
   ഇരുളാമെന്റെ വഴിയില്‍ ദീപമേകി!

സത്യമറിയാതെ ഞാനലഞ്ഞു
ചെയ്തതെല്ലാം അപരാധങ്ങളായി
അന്നൊരു നാള്‍ ദൈവ സുതന്‍
എന്നെ തേടി മണ്ണില്‍ വന്നു
അന്ന് മുതല്‍ ഞാനവനെ അനുഗമിച്ചു..

ലക്ഷ്യം തേടി ഞാന്‍ വലഞ്ഞു
പക്ഷേ കണ്ടില്ല സാഫല്യങ്ങള്‍
അന്നൊരു നാള്‍ ഈശ സുതന്‍
വഴി ഞാനെന്നു അരുളിച്ചെയ്തു
അന്ന് മുതല്‍ ഞാന്‍ അവനെ അനുഗമിച്ചു..


ഗാനരചന: ജോയ് ജോണ്‍, ബാംഗ്ലൂര്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)