Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍: ഹോമയാഗം (2)

Your rating: None Average: 3.5 (2 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ഹോമയാഗം, ലേവ്യ യാഗങ്ങള്‍
Uploaded On: Aug 9, 2010
Views: 1654, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 39.6 MB

Login or Register to Download!

ദൈവത്തിനു പ്രസാദകരമായ ഒരു യാഗം അര്‍പ്പിക്കുവാന്‍ കൊണ്ട് വരുമ്പോള്‍ ഓരോരുത്തര്‍ അവരവര്‍ക്ക് ഇഷ്ടമുള്ള പോലെ അത് അര്‍പ്പിക്കാന്‍ പാടില്ല. അതിന്റെ ക്രമങ്ങള്‍ വ്യക്തമായി ദൈവം പറഞ്ഞു കൊടുത്തു. അത് അങ്ങനെ തന്നെ പാലിക്കപ്പെടണം. എങ്കിലേ അതൊരു സമ്പൂര്‍ണ പ്രസാദകരമായ യാഗമായി സ്വീകരിക്കപ്പെടൂ.

Burnt offering: Malayalam MP3 message FREE download, kaithiri.com

ദൈവ മുന്‍പില്‍ ഒരു കുറവുമില്ലാത്ത സമ്പൂര്‍ണമായ ഒരു ജീവിതം കാഴ്ച വെച്ച വ്യക്തിയായിരുന്നു കര്‍ത്താവായ യേശു ക്രിസ്തു. അവന്റെ ജീവിതം ദൈവിക നിലവാരം അനുസരിച്ചുള്ളതായിരുന്നു. "അവന്‍ പാപം ചെയ്തിട്ടില്ല" (1പത്രോസ്: 2:22) - ദൈവ വചനത്തിന്റെ സാക്ഷ്യം. അതുകൊണ്ട് അവന്റെ മരണവും സുഗ്രാഹ്യമായ ഒരു യാഗമായി ദൈവം സ്വീകരിച്ചു. സകല മനുഷ്യര്‍ക്കും പാപ പരിഹാരത്തിനായി അത് പ്രയോജനപ്പെട്ടു!. "നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു. (1പത്രോസ്: 2:24)

പ്രമാണം വിട്ടുള്ള ഒരു ജീവിതം ദൈവം ഇഷ്ടപ്പെടുന്നില്ല. വ്യക്തിപരമായും സാമൂഹികമായും സഭാപരമായും നാം പാലിച്ചു പോരേണ്ട വ്യവസ്ഥകള്‍ - നാം നില്‍ക്കേണ്ട അതിര്‍ വരമ്പുകള്‍ - ദൈവ വചനത്തില്‍ വ്യക്തമായി നല്‍കപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ ദൈവത്തെ സേവിക്കുന്ന നാം ദൈവിക പ്രമാണങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിലും പാലിക്കുന്നതിലും എത്രമാത്രം ശ്രദ്ധയുള്ളവരായിരിക്കണം.

Levitical Offerings - Malayalam Audio messages - John P Thomas


 

ഹോമയാഗത്തിന്റെ പ്രമാണങ്ങളും അവയുടെ അര്‍ത്ഥവും പ്രായോഗിക വശങ്ങളും വിശദമായി.

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)