Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍ : സമാധാന യാഗം

Your rating: None Average: 5 (2 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: സമാധാന യാഗം, ലേവ്യ യാഗങ്ങള്‍
Uploaded On: Oct 30, 2010
Views: 1725, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 67.5 MB

Login or Register to Download!

മനുഷ്യന്‍ ജന്മനാ ദൈവത്തോട് വേര്‍പിരിഞ്ഞ അവസ്ഥയിലാണ്. പാപമാണ് അതിനു കാരണം. പാപത്തില്‍ ജീവിതം തുടരുന്നിടത്തോളം മനുഷ്യന് ദൈവവുമായി സമാധാന പൂര്‍ണ്ണമായ ഒരു ബന്ധം പുലര്‍ത്തുവാന്‍  സ്വമേധയാ സാദ്ധ്യമല്ല. എന്നാല്‍ പാപത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാകുമ്പോള്‍ തന്നെ മനുഷ്യനും ദൈവവുമായുള്ള അകല്‍ച്ച അവസാനിക്കുന്നു. ദൈവത്തിന്റെ സമാധാനം അവരവരുടെ ഹൃദയങ്ങളില്‍ നിറയുന്നു. അപ്പോള്‍ ദൈവവുമായി പരിധികളില്ലാതെ സ്നേഹവും സഹവാസവും അനുഭവിക്കാന്‍ സാധിക്കുന്നു. പക്ഷെ, ഈ സമാധാനം എങ്ങനെ അനുഭവിക്കാന്‍ സാധിക്കും ?

Levitical offering : Peace Offering- John P Thomas, Malayalam MP3 message FREE download

മനുഷ്യനെ ദൈവവുമായി അടുപ്പിക്കാന്‍ ഒരു നീതിമാന്‍ യാഗമായി തന്റെ ജീവന്‍ അര്‍പ്പിച്ചു! അതാണ്‌ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലെ ബലി മരണം .. അതിന്റെ ഫലമോ  സകല മനുഷ്യര്‍ക്കും അനുഭവിക്കാന്‍ ആവുന്നതും ..

കര്‍ത്താവായ യേശു ക്രിസ്തുവിനോട് പാപങ്ങള്‍ ഏറ്റു  പറഞ്ഞു അവന്റെ കര്‍തൃത്വം അംഗീകരിക്കുന്നവര്‍ക്ക് ലഭിക്കും പൂര്‍ണ സമാധാനം.. പാപത്തെക്കുറിച്ചുള്ള കുറ്റ ബോധം ഇനി വേണ്ട.. അപൂര്‍ണമായ പ്രവൃത്തികള്‍ കൊണ്ട് ദൈവ പ്രസാദം തേടേണ്ട.. കര്‍ത്താവു ചെയ്ത പാപ പരിഹാര പ്രവൃത്തിയില്‍ വിശ്വസിച്ചു അംഗീകരിച്ചാല്‍ മതി.

"സ്ഥിരമാനസന്‍  നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ  പൂര്‍ണ്ണ സമാധാനത്തില്‍ കാക്കുന്നു" (യെശയ്യാവ്:26:3) എന്ന് എഴുതിയിരിക്കുന്നതുപോലെ ദൈവിക സമാധാനം അവരുടെ ഹൃദയങ്ങളില്‍ നിറഞ്ഞു വാഴും..

Levitical Offerings - Malayalam Audio messages - John P Thomas


സമാധാന യാഗം ഈ ചിന്തകള്‍ വീണ്ടും നമ്മുടെ മനസിലേക്ക് കൊണ്ട് വരികയാണ്.. ശ്രവിച്ചാലും...

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)