Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍ : പാപയാഗം

Your rating: None Average: 4 (5 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ലേവ്യ യാഗങ്ങള്‍, പാപയാഗം
Uploaded On: Nov 17, 2010
Views: 1931, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 61.85 MB

Login or Register to Download!

ദൈവത്തിന്റെ സമുന്നത നിലവാരത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതെല്ലാം പാപമാണ്. അതായതു ദൈവം വച്ചിട്ടുള്ള നിലവാരത്തില്‍ താണുള്ള ഒരു ജീവിതം അവിടുത്തെ മുന്‍പില്‍ സ്വീകാര്യമല്ല. എന്നാല്‍ നമ്മുടെ പ്രവൃത്തികളെ ദൈവമുന്‍പില്‍ സ്വീകാര്യമായി തീര്‍ക്കുന്നത് കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നമ്മുടെ അവസ്ഥയാണ്. ക്രിസ്തുവിനോട് കൂടെ ചേര്‍ന്നിരിക്കുന്ന ഒരു വിശ്വാസിക്ക് ദൈവത്തോടെ അടുത്ത് ചെല്ലുവാനും ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാനും കഴിയുന്നു.

Levitical offering - Sin offering: Malayalam MP3 message FREE download John P Thoma

എന്നാല്‍ അപ്പോഴും പാപം ഒരു പ്രമാണമായി നമ്മുടെ ജഡത്തില്‍ വസിക്കുന്നുണ്ട്. (റോമര്‍ 7:24). നമ്മുടെ ജഡത്തിന്റെ സ്വാഭാവിക താല്പര്യം എപ്പോഴും പാപത്തോട് തന്നെയാണ്. ഒരു വിശ്വാസി ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇത് മനസിലാക്കാന്‍ കഴിയും. ദൈവകേന്ദ്രീകൃതമായ സമുന്നത നിലവാരത്തിലുള്ള ഒരു ജീവിതത്തില്‍ നിന്ന് നമ്മെ അകറ്റാന്‍ ഈ പാപത്തിന്റെ ശക്തി നമ്മുടെ ജഡത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

അറിഞ്ഞോ അറിയാതെയോ, ദൈവ വിശ്വാസിയായ ഒരു വ്യക്തി പാപം ചെയ്തു പോയാല്‍ അതിനു എന്ത് പരിഹാരം ചെയ്യണം? നമ്മുടെ പാപം ഏറ്റുപറയുകയും പ്രായശ്ചിത്തം ചെയുകയുമാണ് അതിനു വേണ്ടത്. ഈ വ്യവസ്ഥയാണ് യാഗങ്ങളിലൂടെ വീണ്ടും വീണ്ടും ദൈവം വരച്ചു കാണിക്കുന്നത്. ഏതൊരു മനുഷ്യനും എപ്പോള്‍ വേണമെങ്കിലും പാപത്തില്‍ നിപതിക്കാം, എന്നാല്‍ പാപ ബോധം വരുമ്പോള്‍ അതിനുള്ള പരിഹാരം കാണണം. ദൈവവുമായുള്ള സജീവ ബന്ധം നിലനിര്‍ത്താന്‍ ഇത് ആവശ്യമാണ്.

ദൈവത്തെ പ്രസാദിപ്പിക്കാന്‍ തന്നെത്താന്‍ അശക്തനായ വ്യക്തിക്ക് പാപ പരിഹാരത്തിനായി കര്‍ത്താവായ യേശു ക്രിസ്തുവിനെത്തന്നെ സമീപിക്കേണ്ടി വരുന്നു. (1 യോഹന്നാന്‍ 1:9) അതായത് പാപം നമ്മില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുമ്പോള്‍ യേശുക്രിസ്തു എന്ന മധ്യസ്ഥന്‍ മൂലം പാപത്തിനു പരിഹാരം വരുത്തുവാന്‍ കഴിയുന്നു. അനുദിന ജീവിതത്തില്‍ ദൈവവുമായുള്ള ബന്ധം അങ്ങനെ ജീവസുറ്റതായി നിലനിന്നു പോകുന്നു..

Levitical Offerings - Malayalam Audio messages - John P Thomas


 

പാപത്തിന്റെ സ്വാധീനം, പരിഹാരം, വ്യക്തികളുടെ പ്രതിബദ്ധത എന്നിവ വിശദമായി പ്രഭാഷണത്തില്‍ കേള്‍ക്കാം ..

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)