Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ലേവ്യ യാഗങ്ങള്‍ : അകൃത്യയാഗം

Your rating: None Average: 4.8 (4 votes)
    Links:
John P Thomas
Info:
Speaker: ജോണ്‍ പി തോമസ്‌
കാറ്റഗറി: Study
Tags: ലേവ്യ യാഗങ്ങള്‍, അകൃത്യയാഗം
Uploaded On: Dec 21, 2010
Views: 2394, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 74.71 MB

Login or Register to Download!

ലംഘിക്കരുതാത്ത അതിരുകള്‍ ദൈവം മനുഷ്യ ജീവിതത്തിന്റെ വിവിധ മേഘലകളില്‍ വച്ചിട്ടുണ്ട്. അത് മറികടക്കുന്ന വ്യക്തി അതിക്രമക്കാരനാണ്. അതുപോലെ തന്നെ, മനുഷ്യന് ദൈവത്തോടും സഹജീവികളോടും പലരീതിയില്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. സത്യം മറച്ചു വെക്കാതെ പ്രസ്താവിക്കുവാനും ആചരിക്കുവാനും നമുക്ക് കടപ്പാടുണ്ട്. യഥാസമയത് ചെയ്യേണ്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരു വ്യക്തി ഒഴിഞ്ഞു മാറിയാല്‍ അവന്‍ അവന്‍ ആ കാര്യത്തില്‍ കുറ്റക്കാരനാണ്. അവന്‍ അകൃത്യം ചെയ്യുന്നു. അത് കുറ്റകരമായ പാപം തന്നെയാണ്.

Tresspass Offering: John P Thomas, Malayalam MP3 message FREE download

അകൃത്യങ്ങള്‍ക്കും പാപങ്ങള്‍ക്കും അധീനനായ മനുഷ്യന്‍ ആത്മീയമായി മരിച്ചിരിക്കുന്നു. എന്നാല്‍, യേശുക്രിസ്തു അങ്ങനെയുള്ള ഒരു വ്യക്തിയെ ജീവന്‍ നല്‍കി ഉയര്‍പ്പിക്കുന്നു. ഏതൊരു വ്യക്തിയെയും ഇങ്ങനെ പുതിയൊരു വ്യക്തിയാക്കി മാറ്റാന്‍ യേശു ക്രിസ്തുവിനു കഴിവുണ്ട്. ("നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്റെ അടിപ്പിണരാല്‍  നിങ്ങള്‍ക്കു സൌഖ്യം വന്നിരിക്കുന്നു". (1 പത്രോസ് 2 :24). അതിക്രമങ്ങള്‍ക്കും പാപങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ പരിഹാരം യേശു ക്രിസ്തുവിന്റെ ക്രൂശുമരണമാണ്.

"അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു". (എഫെസ്യര്‍ 2 :1). ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പുതു ജീവന്‍ അവന്റെ ഉള്ളില്‍ നല്‍കി ആ വ്യക്തിയെ ആത്മീയമായി തിരിച്ചറിവും പ്രതികരണശേഷിയും ശക്തിയും ഉള്ള ഒരു പുതിയ വ്യക്തിയാക്കി മാറ്റുന്നു.. അതിനെയാണ് രക്ഷിക്കപ്പെടുക എന്ന് പറയുന്നത്. "അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും - കൃപയാലത്രേ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു" (എഫെസ്യര്‍ 2 :5).

ഇങ്ങനെ പാപങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകുവാന്‍ ഒരാള്‍ ചെയ്യേണ്ട പ്രായശ്ചിത്തം യേശു ക്രിസ്തു ചെയ്തു കഴിഞ്ഞു. അത് കൊണ്ടു, ഈ യഥാര്‍ത്ഥ്യം മനസിലാക്കി സ്വന്തം പ്രയത്നങ്ങള്‍ അവസാനിപ്പിച്ച്‌ കര്‍ത്താവായ യേശു ക്രിസ്തുവിനോട് പാപങ്ങള്‍ ഏറ്റു പറഞ്ഞു, അവനെ ദൈവവും കര്‍ത്താവുമായി സ്വീകരിക്കുന്ന ഒരാള്‍ക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയും. (റോമര്‍ 10 :9)

അങ്ങനെ രക്ഷിക്കപ്പെട്ടവര്‍ പിന്നെ അതിക്രമങ്ങള്‍ക്കും പാപങ്ങള്‍ക്കും അടിമപ്പെടാതെ ഒരു പുതിയ ജീവിതം നയിക്കുന്നു. വിശുദ്ധ ജീവിതത്തിനായി ഈ ദൈവിക പുതുക്കത്തിന്റെ ശക്തി നമ്മെ സഹായിക്കുന്നു. അനുദിന ജീവിതത്തില്‍ പാപത്തിന്റെ ശക്തിയില്‍ നിന്നും ക്രമേണ വിജയം നേടുവാന്‍ ഈ ആത്മീയ ജീവന്‍ അവരെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അകൃത്യയാഗം നമ്മെ ഓര്‍പ്പിക്കുന്നത് ഇങ്ങനെ പ്രധാനപ്പെട്ട ചില സത്യങ്ങള്‍ ആണ്..

Levitical Offerings - Malayalam Audio messages - John P Thomas


ലേവ്യയാഗങ്ങളെക്കുറിച്ചുള്ള ഈ പഠന പരമ്പര ഇവിടെ അവസാനിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍ അറിയിക്കണേ..

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)