Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നിങ്ങള്‍ തയാറായോ?

Your rating: None Average: 3.6 (8 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: മരണം, ന്യായവിധി, നിത്യത, നിത്യജീവന്‍, ഗാനം, ആത്മരക്ഷ
Uploaded On: Sep 4, 2010
Views: 1982, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 4.53 MB

Login or Register to Download!

"അയ്യോ, ഒന്ന് വേഗം റെഡിയാകണേ? സമയം ഒത്തിരിയായി കേട്ടോ.." നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു വാചകം.. ജീവിതത്തിന്റെ തിരക്കുപിടിച്ച നാള്‍വഴികളില്‍ എന്തൊക്കെ പ്രതീക്ഷയോടെയാണ് ഓരോ ദിവസവും ഒരുങ്ങുന്നത്..  എന്നാല്‍ ഒരുക്കങ്ങളെല്ലാം അവസാനിക്കുന്ന ഒരു ദിവസത്തിനായി നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ? അങ്ങനെ ഒരു ദിവസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

Are you ready to face death? Malayalam mp3 song FREE download - www.kaithiri.com

ദൈവം നമ്മെ ഏല്‍പിച്ച ഒരു നല്ല ദാനമാണ് ഈ ജീവിതം. ദൈവത്തെ കൂടാതെ നമ്മളില്ല. ദൈവത്തിനായല്ലാതെയുള്ള ഒരു ജീവിതത്തിനു അര്‍ത്ഥവുമില്ല. നമ്മുടെ നിത്യമായ നിലനില്പിനായി നമ്മെത്തന്നെ ദൈവ കരങ്ങളില്‍ എല്പിക്കുന്നില്ലെങ്കില്‍ പിന്നെ നിത്യ നാശത്തിലേക്ക് മാറ്റപ്പെടും.

മരണം ഒരു കവാടമാണ് - ഒന്നുകില്‍ നിത്യമായ ജീവനിലേക്ക്, അല്ലെങ്കില്‍ നിത്യ നാശത്തിലേക്ക്.. അത് തിരഞ്ഞെടുക്കുവാനുള്ള ഉത്തരവാദിത്തം ദൈവം നമ്മെത്തന്നെ ഏല്പിച്ചിരിക്കുന്നു. ഈ ഭൂമിയില്‍ വച്ച് അതിനുള്ള തിരഞ്ഞെടുപ്പ് നമുക്ക് നടത്താവുന്നതാണ്.

ദൈവമായ കര്‍ത്താവായ യേശു ക്രിസ്തു മനുഷ്യനായി ഭൂമിയില്‍ വന്നതും ക്രൂശില്‍ മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും നമ്മെ ഒരോരുത്തരെയും നിത്യ മരണത്തില്‍ നിന്നും രക്ഷിക്കാനാണ്. അവന്‍ നമുക്കുവേണ്ടി പകരം മരിച്ചതുകൊണ്ട്‌ ദൈവം നമ്മെ സ്വതന്ത്രരാക്കാന്‍ ആഗ്രഹിക്കുന്നു. നാം ഓരോരുത്തരും ഈ കര്‍ത്താവിനെ സ്വീകരിച്ചു നാഥനായി അംഗീകരിക്കുമെങ്കില്‍ ഇന്ന് തന്നെ ഒരു പുതിയ ജീവന്‍ പ്രാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ ജീവന്‍ മരണത്തെ തോല്പിക്കുന്നതാണ്. മരണശേഷം ഉള്ള നിത്യ ജീവന്റെ ഉറപ്പാണ്‌!

ശ്രദ്ധിക്കണേ, മരണം! - അത് വന്നെത്തുന്നതിനു മുന്‍പ് നമ്മുടെ നിത്യ ഭാവിയുടെ കാര്യം തീര്‍ച്ചപ്പെടുത്തണം. പിന്നെ പറഞ്ഞിട്ട് കാര്യമില്ല കേട്ടോ .. ഓര്‍ക്കുക, മരണം ഇന്നൊരു തീരാ ശാപമോ പേടിസ്വപ്നമോ ആയിരിക്കേണ്ട കാര്യമില്ല. മരണത്തെ തോല്പിച്ച കര്‍ത്താവു ഇന്ന് മനുഷ്യര്‍ക്കുവേണ്ടി മദ്ധ്യസ്ഥനായി ഉള്ളതുകൊണ്ട്. അവനെ ഇന്ന് വിശ്വസിച്ചു അനുഗമിക്കുവാന്‍ നിങ്ങള്‍ തയാറാണോ? അല്ലെങ്കില്‍ പ്രതീക്ഷയ്ക്ക് വേറെ വകയില്ല കേട്ടോ - മരണം അത് നമ്മെ വീണ്ടും ഓര്‍പ്പിക്കുന്നു! 

 


മരണം വരും അതു നിശ്ചയം
സമയം പറയുവാനാവതില്ല
സമയം കളയാതെ കര്‍ത്തൃപാദം
അണയുമെങ്കില്‍ ദൈവ പൈതലാകും

ആരും വരികില്ല നിന്റെ കൂടെ
തോരാത്ത കണ്ണുനീര്‍ തീക്കടലില്‍
ചാകാത്ത പുഴുവുണ്ട്‌ നോവുമുണ്ട്‌
തീരാത്ത നാളുകള്‍ക്കന്തമില്ല

അപ്പനും അമ്മയും നോക്കി നില്‍ക്കും
ഒപ്പം വരാനവര്‍ക്കാവതില്ല
ഒപ്പം കളിച്ചു വളര്‍ന്നവര്‍ക്കും
കൈപ്പോടെ കേഴുന്ന സോദരര്‍ക്കും


ഗാനരചന: സത്യനേശന്‍ കെ. മാത്യു
നന്ദി: ബെന്നി ചാക്കോച്ചന്‍ (ഓഡിയോ)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)