ആത്മാവിനെ കൊല്ലരുതേ !
മനുഷ്യന്‍ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവനാണ്. നേട്ടങ്ങള്‍ അവനെ വിലയുള്ളവനാക്കും എന്നത് ശരി തന്നെ. പക്ഷെ എന്തെല്ലാം നേടിയാലും സ്വന്തം ജീവന്‍ അപകടത്തിലാണെങ്കില്‍ പിന്നെ അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ജീവന്റെ വില അമൂല്യമാണ്. അതുകൊണ്ട് ഭൌതിക നേട്ടങ്ങളേക്കാള്‍ ഉപരി ആത്മീയ ജീവന്റെ സുരക്ഷിതത്വത്തിനാണ് നാം മുന്‍ഗണന നല്‍കേണ്ടത്.

എന്തിനെയും നേടിയെടുക്കുവാന്‍ വെമ്പുന്ന മനുഷ്യ ഹൃദയങ്ങളോട് കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ചോദ്യം ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയാണ്:
"ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?" (മത്തായി:16:26)
ആത്മീയ കാര്യങ്ങള്‍ പലരും അവഗണിക്കുന്നത് സമൂഹത്തെയും മറ്റുള്ളവരെയും ഭയന്നിട്ടാണ്. അങ്ങനെയുള്ളവരും സ്വയം നാശം തിരഞ്ഞെടുക്കുകയാണ്. കര്‍ത്താവ് പറഞ്ഞത് ശ്രദ്ധിക്കുക:
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ." (മത്തായി:10:28)
ആത്മാവിനു - പകരമായി ഒന്നും വരില്ല! അതുകൊണ്ട് ഭൌതികമായി എന്തെല്ലാം നേടിയാലും ഇല്ലെങ്കിലും സ്വന്തം ആത്മാവിന്റെ രക്ഷ നേടുക തന്നത് തന്നെയാണ് ഓരോരുത്തരെയും സംബന്ധിച്ച് പരമപ്രധാനം എന്ന് നാം മനസിലാക്കണം - ഇന്ന് തന്നെ അമാവിന്റെ സുരക്ഷ ഉറപ്പാക്കണം! നമ്മുടെ ജീവന്റെ ഉടയവനും പരിപാലകനുമായ ദൈവത്തിനു നമ്മുടെ ജീവിതം സമര്‍പ്പിക്കുന്നതാണ് ആത്മീയ ജീവിതത്തിന്റെ സുരക്ഷിതത്വതിനുള്ള ഏക വഴി! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!!













Comments!
27 weeks 4 days സമയം മുമ്പ്
33 weeks 5 days സമയം മുമ്പ്
36 weeks 1 ദിവസം സമയം മുമ്പ്
37 weeks 5 days സമയം മുമ്പ്
44 weeks 2 days സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്
1 കൊല്ലം 23 weeks സമയം മുമ്പ്