Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പാഴാക്കാനോ ഈ ജീവിതം?

Your rating: None Average: 4 (3 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Songs
Tags: സമയം, മരണം, ജീവിതം
Uploaded On: Jan 21, 2012
Views: 3688, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 6.49 MB

Login or Register to Download!

"ഈ ഭൂമിയില്‍ ജീവിക്കാന്‍ ഒന്നുകൂടെ അവസരം കിട്ടിയിരുന്നെങ്കില്‍" ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടില്ലേ? ഇതുവരെയുള്ള ജീവിതം ഒന്ന് ക്യാന്‍സല്‍ ചെയ്തു കിട്ടിയിട്ട് 'രണ്ടാം വട്ടം ഒന്ന് കൂടെ ആദ്യം മുതല്‍ ജീവിച്ചോളൂ' എന്ന് ദൈവം പറയുകയാണെങ്കില്‍ - അല്ല, മരിച്ചതിനു ശേഷം 'നിനക്ക് ഞാന്‍ ഇനിയും ഒരവസരം കൂടെ തരാം'  എന്ന് പറഞ്ഞാല്‍ എത്രമാത്രം തയാറെടുപ്പോടും വിവേകത്തോടും കൂടെയായിരിക്കും നാം ആ ദൌത്യം ഏറ്റെടുക്കുക.! സംശയമില്ല അല്ലെ?

Only one life- New Malayalam song by Joy John - Kaithiri.com

ജീവിതം പാഴാക്കാനുള്ളതല്ല എന്ന ബോദ്ധ്യം നമ്മില്‍ ഉണ്ടാക്കുന്നത്‌ അതിന്റെ നിസ്തുലതയെകുറിച്ചുള്ള തിരിച്ചറിവാണ്! ജീവിതം ദൈവത്തിന്റെ ദാനമാണ്. ഒരു വ്യക്തിക്ക് ജീവിക്കാന്‍ ഒരു ജീവിതമേയുള്ളൂ.. രണ്ടാമതൊരവസരം ഇല്ലേയില്ല! സമയം നമുക്ക് വിലപ്പെട്ട ഒരു അവസരമാണ്.. നമ്മുടെ നിത്യയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിന്റ ഒരെയോരവസരം!

ഈ കാഴ്ചപ്പാട് നമുക്കില്ലെങ്കില്‍ നമ്മുടെ ഓരോ നിമിഷവും പാഴാക്കിക്കളയുന്നതിനു തുല്യമാണ്. താല്‍ക്കാലികമായ ഈ ജീവിതത്തിനു പിന്നില്‍ ദൈവത്തിനുള്ള ഉദ്ദേശവും നമുക്കുള്ള ഉത്തരവാദിത്തവും വ്യക്തമായി തിരിച്ചറിയുവാനും അര്‍ത്ഥപൂര്‍ണമായൊരു ജീവിതത്തിലൂടെ അനന്തമായ അനുഗ്രഹത്തിന്റെ പങ്കാളികള്‍ ആകുവാനും ഓരോരുത്തരെയും ഓര്‍പ്പിക്കുകയാണീ ഗാനം ...


ജീവിതമൊന്നേയുള്ളൂ...
അത് വെറുതെ പാഴാക്കിടല്ലേ
മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക
ഇനിയൊരു ജീവിതം ഭൂവിതിൽ ഇല്ല

ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു
കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു
റിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റി
ബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നു
സമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്ന
ഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുക
ഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു

ഫേസ്ബുക്കും ട്വിട്ടരും പിന്നെ ഓർക്കുട്ടും കയറിയിറങ്ങി
അന്യന്റെ വാളിൽ നോക്കി ഗോസിപ്പും തേടി നടന്നു
ചുമ്മാതെ കമന്റുകളിട്ടും വേണ്ടാത്തതു ഷെയറും ചെയ്ത്
കമ്പ്യൂട്ടർ സ്ക്രീനിൻ മുൻപിൽ കുറെ നേരം കുത്തിയിരുന്ന്
ധാരാളം ചാറ്റും ചെയ്തു ന്യൂ ഫ്രണ്ട്നെ ആഡും ചെയ്തു
എന്നിട്ടും ഒറ്റക്കെന്നൊരു തോന്നല് മാറുന്നില്ല
ഇക്കാണും ചങ്ങാതികൾ നിൻ മരണം വരയേ കൂടെ കാണൂ..

യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടി
ആരെയും കൂസിടാതെ സ്വന്തം കഴിവിലൂന്നി
ഗര്‍വോടെ തലയുമുയര്ത്തി നെഞ്ച് വിരിച്ചു നടന്നു
ആരെയും വകവയ്ക്കാതെ തന്നിഷ്ടം മാത്രം ചെയ്തു
ആത്മീയ സത്യം കേട്ടാല്‍ നോ ഇന്റെറസ്റ്റ്‌ എന്ന് മൊഴിഞ്ഞു
ദൈവിക ഭക്തിയുമില്ല ദൈവത്തെ പേടിയുമില്ല
ഇങ്ങനെ പോയാല്‍ പിന്നെ കഷ്ടം എന്നേ പറയാനുള്ളൂ..

യൌവനം പോയ്‌ മറയും വാര്‍ധക്യം വന്നെത്തിടും
കണ്ണിന്റെ കാഴ്ചകള്‍ മങ്ങും കേള്‍വിക്കും തകരാറാകും
സുന്ദരരൂപം മാറും ജരാനരകള്‍ ബാധിച്ചിടും
വില്ല് പോൽ കൂനി വളയും ഓര്‍മ്മകള്‍ നിശ്ചലമാകും
നാം കണ്ട കനവുകളെല്ലാം തകര്‍ന്നു തരിപ്പിണമാകും
ആറടി മണ്ണില്‍ നമ്മുടെ ഓട്ടവുമന്നു നിലയ്ക്കും
മരണമിങ്ങെത്തും മുൻപേ രക്ഷാ മാർഗം നീ തേടീടൂ..

വർഷങ്ങൾ എത്ര കഴിഞ്ഞു ദിവസങ്ങൾ എത്ര കൊഴിഞ്ഞു?
മരണത്തിൻ വായിൽ ചെല്ലാൻ പായുന്നു നാമതിവേഗം
ഇഹലോക വാസം വിട്ടാൽ എവിടെ നാം ചെന്നെത്തിടും
നിത്യമായ് ജീവിച്ചിടാൻ അകതാരിൽ ആഗ്രഹമില്ലേ
മരണത്തെ ജയിച്ചവനേശു സ്വർഗത്തിൽ വാണിടുന്നു
നിന്നേയും ചേർത്തിടുവാൻ അൻപോടെ മാടി വിളിപ്പൂ
സൌജന്യമായൊരു രക്ഷ ഇപ്പോൾ തന്നെ സ്വീകരിക്കൂ..


ഗാന രചന: ജോയ് ജോണ്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)