Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

രാജാവായി പിറന്നവന്‍

Your rating: None Average: 4 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: ഗാനം, ക്രിസ്മസ്, ക്രിസ്തുമസ്
Uploaded On: Dec 25, 2014
Views: 1868, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 4.43 MB

Login or Register to Download!

'രാജാവായി പിറന്നവൻ എവിടെ?' ഒരു രാജകൊട്ടാരത്തിന്റെ സുഖ സൌകര്യങ്ങള്‍ക്കൊക്കെ വെളിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ ആയി പിറന്നു വീണൊരു ശിശുവിനെ തേടി വന്നെത്തിയ അന്യദേശക്കാരായ സഞ്ചാരികളുടെ മനസ്സില്‍ മുഴുവന്‍ നിറഞ്ഞു നിന്നൊരു ചോദ്യം അതായിരുന്നു.. വിണ്ണില്‍ തെളിഞ്ഞ ദിവ്യ നക്ഷത്രത്തെ നോക്കി ദൂരെ നിന്നും യാത്ര പുറപ്പെടുമ്പോഴും അവരുടെ ആഗ്രഹം അതായിരുന്നു... ആ രാജരാജനെ ഒന്ന്‍ കാണണം, ആരാധിക്കണം!

Malayalam Christmas Song - Kaithiri Malayalam - kaithiri.com

ഒരു രാജജനനത്തെയാണ് വിണ്ണിലെ നക്ഷത്രം അവരോടു പറഞ്ഞത്. അത് ഒരു സാധാരണ രാജാവ് അല്ലെന്നും അവര്‍ക്ക് മനസിലായിരുന്നു. അതുകൊണ്ടാണ് അവര്‍ നമസ്കരിക്കാന്‍ (ആരാധിക്കാന്‍) വേണ്ടി ഒരുക്കത്തോടെ വന്നത് - അതെ! അത് ദൈവപുത്രന്റെ ജനനം എന്ന് അവര്‍ക്ക് വ്യക്തമായിരുന്നു! കേവലം ഒരു ഉണ്ണിയെ കാണാനോ താലോലിക്കാനോ വേണ്ടി ആയിരുന്നില്ല അവര്‍ അത്ര ദൂരം വന്നത്, ദൈവത്തെ ആരാധിക്കാന്‍ ആയിരുന്നു!

യേശുക്രിസ്തുവിന്റെ ദൈവത്വം ജനനത്തിങ്കല്‍ തന്നെ തെളിവാക്കപ്പെട്ട ഒരു വസ്തുതയായിരുന്നു. ജ്ഞാനികള്‍ ആയ അവര്‍ക്ക് പ്രത്യേകമായി ലഭിച്ച വെളിപ്പാടിലൂടെ വെളിപ്പെട്ട അതേ സത്യം ആണ് ക്രിസ്മസ് വേളയില്‍ നാം മനസിലാക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ ജനനത്തിന്റെ പിന്നിലെ ദൈവികലക്‌ഷ്യം എന്തെന്ന് അന്വേഷിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ഉദ്ദേശം എന്തായിരുന്നു?

ഒരു സാധാരണ മനുഷ്യനെ പോലെ ജീവിച്ചു മരിക്കുക എന്നത് ആയിരുന്നില്ല സ്വര്‍ഗ്ഗത്തിനും ഭൂമിക്കും മേല്‍ അധികാരം ഉള്ള ദൈവം ആയ യേശു മനുഷ്യാവതാരം ചെയ്തതിന്റെ ലക്ഷ്യം. മനുഷ്യന്റെ ആത്മീക അവസ്ഥയ്ക്കുള്ള മാറ്റം, അഥവാ നിത്യജീവന്‍ നല്‍കുകയായിരുന്നു ആ ലക്‌ഷ്യം. ഇത് തന്റെ ജനനത്തിനു മുന്‍പേ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നതും ആയിരുന്നു.

മനുഷ്യരുടെ പാപങ്ങള്‍ക്ക് എന്നേക്കും ആയ ഒരു പരിഹാരം വരികയായിരുന്നു ആ ദൈവികമായ നിത്യജീവന്‍ മനുഷ്യരില്‍ പകരപ്പെടുവാന്‍ ആദ്യം ആവശ്യമായിരുന്നത്‌. അതുകൊണ്ട് നമ്മുടെ പാപങ്ങള്‍ക്ക് ഏറ്റെടുത്തുകൊണ്ട് സ്വയം യാഗമായി മരിക്കുന്നതിനു വേണ്ടിയാണ് ദൈവം യേശുക്രിസ്തു എന്ന മനുഷ്യനായി ജഡാവതാരം ചെയ്തത്.  ആ ദൌത്യം പൂര്‍ത്തീകരിച്ച യേശു, തന്റെ ദൈവത്വം തെളിയിച്ചുകൊണ്ട്‌ ഉയിര്‍ത്തെഴുന്നേറ്റു.

ഇന്ന് ഈ കര്‍ത്താവായ യേശുവിനെ വിശ്വസിച്ചുകൊണ്ടു അനുഗമിക്കുവാന്‍ തീരുമാനിക്കുന്ന ഏതു മനുഷ്യര്‍ക്കും അനന്തതയോളം നിലനില്‍ക്കുന്ന നിത്യജീവനും പാപമോചനവും നരക ശിക്ഷയില്‍ നിന്നുള്ള വിടുതലും സൌജന്യമായി നല്‍കുവാന്‍ ദൈവം ആഗ്രഹിക്കുന്നു! ക്രിസ്തുവിന്റെ ജനനം  ആഘോഷിക്കുക എന്നതിലും എന്നേയ്ക്കും ക്രിസ്തുവിനോടോപ്പം ആകുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ സുവാര്‍ത്ത വിളംബരം ചെയ്യുന്നതാണ് ഒരു ശരിയായ ക്രിസ്മസ് സന്ദേശം!!

സ്വര്‍ഗത്തിലെ ദൈവത്തിനു താങ്കള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമായ കര്‍ത്താവായ യേശുക്രിസ്തുവുമായി താങ്കളുടെ ബന്ധം ഇന്ന് എന്ത് എന്നൊന്ന് ചിന്തിക്കുമോ?


കര്‍ത്താവായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം, കന്യകാ ജനനം, ബെത്ലഹെമിലെ പുല്‍ക്കൂട്‌, ദിവ്യ നക്ഷത്രം, സര്‍വ്വലോകത്തിന്റെയും സന്തോഷം, കുരിശുമരണം എന്നിങ്ങനെ വിഷയങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കിക്കൊണ്ട് മഹാകവി കെ.വി. സൈമണ്‍ സര്‍ രചിച്ച ഗാനത്തിന്റെ അതീവ ഹൃദ്യമായ ഒരു അവതരണം ആണ് ഇതോടൊപ്പം!. ഈ ഗാനങ്ങള്‍ ഒക്കെ ഇന്നത്തെ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുന്നു..

പാരസീകര്‍ വന്നു പാദം പണിഞ്ഞ രാജാവേ
യൂദരാജന്‍ ഭയന്നിളകിടുമാറുദിച്ച രാജാവേ!

പുല്‍ക്കിടക്ക ധൂളിമെത്തയാക്കും രാജാവേ - തീരെ
കീറ്റുതുണി പാട്ടായ് കാണും സ്വര്‍ഗ്ഗ രാജാവേ!

വിണ്ണുലകം ദീപമേന്തി ഉപചരിക്കുന്നു - നിന്റെ
പൊന്നു ജന്മം ദൂതരെല്ലാം പാടി വാഴ്ത്തുന്നു!

കിങ്ങിണികള്‍ കിലുക്കി ഗോക്കള്‍ മോദം കാട്ടുന്നു - ഭൂമി
മംഗളമാം പൊന്‍പുടവ ധരിച്ചു മേവുന്നു!

പഴയ പാമ്പിന്‍ തല തകര്‍ക്കാന്‍ ഭൂവില്‍ വന്നോനെ - ലോകം
വഴി നടപ്പാന്‍ പുതിയ മാര്‍ഗ്ഗം തുറന്നു തന്നോനേ!

കഠിന രോഗം ജടുതി നീക്കി സുഖമരുളീടും - ഭവാന്‍
കൊടിയ കാറ്റിന്‍ പടുത നീക്കും നിജ വചനത്താല്‍!

കുരിശിലുള്ള നിജമൃതിയാല്‍ മനുജമക്കള്‍ക്കു - ഘോര
നരകമതിന്‍ അടിയില്‍ നിന്നു വിടുതലേകീടും!

എളിയവര്‍ക്ക് നിറവരുളി തരുന്ന രാജാവേ - നിന്റെ
പിളര്‍ന്ന ചങ്കില്‍ മറയുവതിന്നരുള്‍ക രാജാവേ!


വായിക്കാന്‍:

"നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും." (യെശയ്യാവ്: 9:6)

"ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും" (മത്തായി 1:20-22)

"യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." (മത്തായി 2:2)

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു" (ലൂക്കോസ്:19:10)

"മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

"ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു" (റോമര്‍ 8:3)

"അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കും നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും." (എബ്രായര്‍ 9:26-28)


നന്ദി: എബിന്‍ ഹബീബ് (ഓഡിയോ)

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)