Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ആത്മരക്ഷയ്ക്ക് അനിവാര്യമായ പുതുജനനം!

Your rating: None Average: 4.4 (8 votes)
    Links:
Chandappilla Philip
Info:
Speaker: ചാണ്ടപ്പിള്ള ഫിലിപ്പ്
കാറ്റഗറി: Messages
Tags: സുവിശേഷം, വീണ്ടും ജനനം, പുതു ജനനം
Uploaded On: Aug 12, 2010
Views: 3630, മറുമൊഴികൾ അഥവാ കമന്റുകൾ: 2
Download Media:
   File Type: mp3
   File Size: 0 KB

Login or Register to Download!

യഹൂദനായ ഒരു പ്രമാണി ഒരിക്കല്‍ യേശു ക്രിസ്തുവുമായി സംസാരിക്കുന്നതിനിടയില്‍ ആത്മീയ കാര്യങ്ങളിലും സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചും ഉള്ള തന്റെ താല്പര്യം പങ്കു വച്ചു. അപ്പോള്‍ കര്‍ത്താവ് കണിശമായി ഒരു കാര്യം പറഞ്ഞു. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ "വീണ്ടും ജനിക്കണം" എന്ന്..! 'വീണ്ടും ജനിക്കുക'! കേട്ട മാത്രയില്‍ അവന്‍ ആശ്ചര്യപ്പെട്ടു? അതെങ്ങനെ? രണ്ടാമതൊന്നുകൂടെ ജനിക്കാമോ??

Spiritual birth: Malayalam mp3 message FREE Download, kaithiri.com

അവന്റെ ആത്മീയ അവസ്ഥയ്ക്ക് വരേണ്ട അനിവാര്യമായ മാറ്റത്തെക്കുറിച്ചായിരുന്നു കര്‍ത്താവു പറഞ്ഞത്. കര്‍ത്താവു തന്നെ അദ്ദേഹത്തിനു അത് മനസിലാക്കിക്കൊടുത്തു. (യോഹന്നാന്റെ സുവിശേഷം മൂന്നാം അദ്ധ്യായത്തില്‍ ഈ സംഭവം വായിക്കാം.)

"ദൈവ വചനം ഓര്‍പ്പിക്കുന്നു: ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു."(2 കൊരിന്ത്യര്‍ 5:17). പ്രിയ സ്നേഹിതാ, ഇവിടെ അല്പം ശ്രദ്ധിക്കണേ.. നിങ്ങള്‍ ആരുമാകട്ടെ, ഒരു നിമിഷം നിങ്ങളുടെ ആത്മീയ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിക്കാമോ? കര്‍ത്താവു നല്‍കിയ ഒരു പുതിയ ഹൃദയത്തിനും ജീവിതത്തിനും ഉടമയാണോ നിങ്ങള്‍ ഇന്ന്?? പാപത്തില്‍ മരിച്ചു നീതിക്ക് ജീവിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍?? പാപത്തോട് 'നോ' പറയുന്ന ആത്മീയ ജീവന്‍ ഇന്ന് നിങ്ങളിലുണ്ടോ???

"നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നേ ശോധനചെയ്‍വിന്‍" (2 കൊരിന്ത്യര്‍ 13:5). തെറ്റായ ധാരണകള്‍ ആയിരിക്കരുത് നമ്മെ നയിക്കുന്നത്. അതുകൊണ്ട് ഇതൊന്നു പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തം. വീണ്ടും ജനനം എന്ത്, എന്തിന്, ആര്‍ക്കൊക്കെ ആവശ്യമാണ് എന്നെല്ലാം വചനത്തില്‍ നിന്നും വ്യക്തമാക്കുകയാണ് പ്രഭാഷകന്‍, ശ്രീ. ചാണ്ടപ്പിള്ള ഫിലിപ്പ്.

വീണ്ടും ജനനം

മത്തായി - 9:16

കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.

ഈ ശരീരത്തില്‍ തന്നെ വീണ്ടും ജനിച്ചാല്‍ ,ഇതുപോലിരിക്കും, പിന്നെ പുതിയ വീഞ്ഞ് പഴയ തോല്കുടത്തില്‍ ഒഴിച്ചുവച്ചാല്‍ വരുന്ന അവസ്ഥയും ഉണ്ടാകും .

rebirth by Br Philip Chandapilla -

This is the resposibility of God - You have done good job , May God Bless you  more in his service  and May many be blessed his name through you.


In your speech please remove the words like......mannamkatta and ......kundam....speak any good language instead of these.  I am not correcting you, but for your hness speech,


Thanks and alll the very best you .

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)