Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീതീകരണത്തിന്റെ ആവശ്യം (റോമാലേഖനം-2)

Your rating: None Average: 5 (1 vote)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: റോമാ ലേഖനം, ന്യായവിധി, നീതീകരണം, നവോത്ഥാനം
Uploaded On: Oct 15, 2010
Views: 1525, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 53.32 MB

Login or Register to Download!

ഒരു മനുഷ്യനെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ അവനില്‍ വ്യാപരിക്കുന്ന ദൈവശക്തിയാണ് സുവിശേഷം. സുവിശേഷം ദൈവനീതിയുടെ പ്രഖ്യാപനം കൂടെയാണ്. നീതിമാനായ കര്‍ത്താവായ യേശുവിനെ പകരം ക്രൂശിച്ചു കൊണ്ട് പാപികളായ മനുഷ്യരെ വെറുതെ വിടുവാനുള്ള സന്നദ്ധത ദൈവം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അവനില്‍ സമ്പൂര്‍ണമായി വിശ്വസിക്കുന്നവന് എന്നേയ്ക്കുമുള്ള രക്ഷ പ്രാപിക്കാം!

Epistle to Romans : Malayalam mp3 message FREE download, Biju K Alady
 
"നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും" എന്ന സുന്ദര പ്രഖ്യാപനം പുതിയ നിയമം ഒരിക്കല്‍ കൂടെ അടിവരയിട്ടു ഉറപ്പിക്കുന്നു റോമാ ലേഖനത്തില്‍. രക്ഷിക്കപ്പെടുവാന്‍ വിശാസം മാത്രം ആധാരമായിരിക്കുന്നു, മനുഷ്യന്റെ യാതൊരു പ്രവര്‍ത്തികളും അതിനു സഹായകമല്ല. ദൈവം ചെയ്ത പ്രവൃത്തിയാല്‍ അവിടുത്തെ വാഗ്ദത്തത്തിന്റെ അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്റെ ക്രൂശു മരണത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയെ ദൈവം നീതിമാനായി പ്രഖ്യാപിക്കുന്നു.. ദൈവവുമായി ഹൃദ്യമായ ഒരു സമാധാന ബന്ധം ആസ്വദിക്കുവാന്‍ ഈ നീതീകരണം അവനെ സഹായിക്കുന്നു. സത്‌പ്രവൃത്തികള്‍ നിറഞ്ഞ ഒരു ജീവിതം അതിന്റെ ഫലമായി ഉണ്ടാകുന്നു..

ദൈവത്താല്‍ നീതിമാന്‍ എന്ന പ്രഖ്യാപനം വിശ്വാസത്താല്‍ നേടിയെടുക്കാത്ത ഏതൊരു വ്യക്തിയും ദൈവിക ന്യായവിധി അനുഭവിക്കുവാന്‍ യോഗ്യനാണ്. ജനനം കൊണ്ട് ഏത് മതത്തിലോ ജാതിയിലോ ആയിരുന്നാലും, ജീവിതം കൊണ്ട് എത്ര ഉന്നത നിലവാരം പുലര്‍ത്തിയാലും, എന്തെല്ലാം വിശ്വാസ ആചാര ക്രമങ്ങള്‍ ചെയ്തു വന്നാലും ന്യായവിധിയില്‍ നിന്നും ഒഴിവു ലഭിക്കുന്നില്ല.  പാപികള്‍ ആയതുകൊണ്ട് സകല മനുഷ്യര്‍ക്കും ഒരു നീതീകരണം ആവശ്യമാണ്. റോമായിലെ വിശ്വാസികള്‍ക്ക് ലേഖനം എഴുതിയപ്പോള്‍ ആമുഖത്തില്‍ തന്നെ അപ്പോസ്തലന്‍ കൈകാര്യം ചെയ്തിരിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണിത്.

ഓരോ മനുഷ്യനും വ്യക്തിപരമായി നേരിടേണ്ടി വരുന്ന വലിയ ന്യായവിധിയില്‍ നിന്നും രക്ഷപെട്ടു ദൈവവുമായി ഒരു നിത്യ ബന്ധത്തിലേക്ക് വരുവാന്‍ ദൈവം നിങ്ങളെ ക്ഷണിക്കുന്നു.. സൌജന്യമായിത്തന്നെ ഈ സൌഭാഗ്യം നേടുവാന്‍ യേശു ക്രിസ്തുവിലൂടെ ദൈവം ഒരു അവസരം ഒരുക്കിയിരിക്കുന്നു..
 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)