Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീതീകരണം എന്താണ്? (റോമാലേഖനം-3)

Your rating: None Average: 4.2 (6 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: റോമാ ലേഖനം, ന്യായവിധി, നീതീകരണം, നവോത്ഥാനം
Uploaded On: Nov 4, 2010
Views: 1674, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 43.25 MB

Login or Register to Download!

'നീതീകരണം' ഒരു കോടതി ഭാഷയാണ്. തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു കുറ്റവാളിയെ ന്യായാധിപന്‍ കുറ്റ വിമുക്തനായി പ്രഖ്യാപിക്കുന്ന പ്രക്രിയ. എന്തൊരു സമാധാനമയിരിക്കും അയാളുടെ മനസ്സില്‍ അപ്പോള്‍ ! ഇതു തന്നെയാണ് ദൈവത്തോടും സമാധാനം ഉണ്ടാകുവാന്‍ ആവശ്യമുള്ള കാര്യം.

മ്മുടെ പാപങ്ങള്‍ പരിഹരിക്കപ്പെട്ടു ഒരു കുറ്റമില്ലാത്ത വ്യക്തിയായി ദൈവത്താല്‍ പ്രഖ്യാപിക്കപ്പെടുക.  അപ്പോള്‍ നമുക്ക് ദൈവവുമായി ഒരു സമാധാന ബന്ധം സ്ഥാപിക്കപ്പെടും. അതിനു പക്ഷേ, നമ്മുടെ പാപങ്ങള്‍ ആര് ഏറ്റെടുക്കും? അതിനാണ് കര്‍ത്താവായ യേശു നമുക്ക് പകരം മരിച്ചത്.!

കര്‍ത്താവായ യേശു ക്രിസ്തു ക്രൂശില്‍ ചൊരിഞ്ഞ രക്തം സകല മനുഷ്യരുടെയും പാപങ്ങള്‍ പരിഹരിക്കാന്‍ മതിയായതാണെന്ന് ദൈവ വചനം സാക്ഷ്യപ്പെടുത്തുന്നു. " അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു" (1 യോഹന്നാന്‍ 1 :7.) അതായതു ക്രിസ്തു യേശു നമുക്ക് പകരക്കാരനാണ്. നമ്മുടെ പാപങ്ങള്‍ അവിടുന്ന്‌ ചുമന്നു. നമുക്ക് പകരം അവിടുന്ന്‌ മരിച്ചു.

അതുകൊണ്ട് അവനില്‍ വിശ്വസിച്ചു ദൈവത്തോട് പാപങ്ങള്‍ ഏറ്റു പറയുന്ന ഒരു വ്യക്തിയെ ദൈവം അംഗീകരിക്കുന്നു. അതാണ്‌ വ്യവസ്ഥ. ഈ ദൈവിക വ്യവസ്ഥ അംഗീകരിക്കുന്ന വ്യക്തിയെ ദൈവം നീതിമാനായി പ്രഖ്യാപിക്കുന്നു. ദൈവവുമായി ഒരു പുതിയ ബന്ധത്തില്‍ ആ വ്യക്തി പ്രവേശിക്കുന്നു. ഇതിനു പക്ഷേ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള ഒരു പ്രവൃത്തിയും ആവശ്യമില്ല. യേശു ക്രിസ്തുവിലും ദൈവിക വാഗ്ദത്തത്തിലും ഉള്ള വിശ്വാസം മാത്രമാണ് നീതീകരണത്തിന് അടിസ്ഥാനം. ഇതു തന്നെയാണ് പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒന്നാകെ കാണപ്പെടുന്ന ഉപദേശം.

നീതീകരണം എന്താണെന്നും അതിന്റെ പ്രായോഗിക വശങ്ങള്‍ എന്തൊക്കെ എന്നും ഈ പാഠം നമ്മെ ഓര്‍പ്പിക്കും. അതു കൂടാതെ, വിശ്വാസം മാത്രമാണ് നീതീകരണത്തിന് അടിസ്ഥാനം എന്നതിന് അപ്പോസ്തലന്‍ നിരത്തുന്ന തെളിവുകളെ കൂടെ വിശദമാക്കുന്നു പ്രഭാഷകന്‍. ശ്രവിച്ചാലും..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)