Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീതീകരണത്തിന്റെ ഫലങ്ങള്‍ (റോമാ ലേഖനം-4)

Your rating: None Average: 4.7 (3 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: സമാധാനം, റോമാ ലേഖനം, ന്യായവിധി, നീതീകരണം, നവോത്ഥാനം
Uploaded On: Dec 14, 2010
Views: 2004, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 32.83 MB

Login or Register to Download!

ഏറ്റവും അടുത്ത കൂട്ടുകാര്‍ നമ്മെ തെറ്റിദ്ധരിക്കുമ്പോള്‍ ഒരു പക്ഷേ എന്നെന്നേയ്ക്കുമായി വിട്ടു പിരിയുമ്പോള്‍ ഉണ്ടാകുന്ന ആഴമായ വേദന നിങ്ങളില്‍ പലരും അനുഭവിച്ചിട്ടുണ്ടാകും. അതിന്റെ ദു:ഖവും മനപ്രയാസവും ഒന്ന് ഒന്ന് മറികടക്കാന്‍ എത്ര നാളെടുക്കും? ചിലപ്പോള്‍ സാധിച്ചെന്നു വരില്ല... അല്ലേ..? മറിച്ച്, നഷ്ടപ്പെട്ടു പോയിരുന്ന ഒരു ബന്ധം പുന:സ്ഥാപിക്കപ്പെടുമ്പോഴോ? അതിനു സാധ്യത കുറവാണ്, പക്ഷേ, അങ്ങനെയൊന്നു യഥാര്‍ത്ഥ്യം ആകുമെങ്കില്‍ അതിന്റെ സന്തോഷവും സമാധാനവും എത്രമാത്രമുണ്ടാകുമെന്നു പറയണോ ...!

Fruits of Justification : Biju K Alady, Malayalam MP3 message FREE download

ഇതുപോലെ തന്നെ നമ്മുടെ ശത്രുവായിരുന്ന ഒരു വ്യക്തി ഉറ്റമിത്രമാകുമ്പോഴുള്ള അവസ്ഥ എത്ര ആനന്ദകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പരസ്പരം പോരടിച്ചിരുന്നവര്‍ ഒന്നിക്കുമ്പോള്‍.. അവിടെ ഉടലെടുക്കുന്ന സ്നേഹവും സമാധാനവും ഒന്ന് വേറെ തന്നെയായിരിക്കും.. വലിയവനായ ദൈവത്തോട് നമുക്കും ഇത്തരം ഒരു സമാധാന ബന്ധം സാദ്ധ്യമാണ്.. അത് സൌജന്യവുമാണ്. ഇങ്ങനെ ശത്രുക്കളായ മനുഷ്യരെ ഓരോരുത്തരെയും ദൈവത്തോട് അടുപ്പിക്കുവനാണ് യേശു ക്രിസ്തു ക്രൂശില്‍ മരിച്ചത്. അവിടുത്തെ വിശ്വസിക്കുന്നവര്‍ക്ക് പാപമോചനവും നീതീകരണവും ദൈവത്തോട് സമാധാനവും ഉണ്ടാകുന്നു.

അതായത് സമാധാനം നീതീകരണത്തിന്റെ ഒരു അനന്തര ഫലമാണ്. അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ആര്‍ക്കും അനുഭവഭേദ്യമാണ്. ആ സമാധാന ബന്ധം നമുക്ക് നമ്മില്‍ തന്നെയും മറ്റുള്ളവരോടും സമാധാനം ഉള്ളവരായി ജീവിക്കാന്‍ സഹായിക്കും. ഇതാണ് ദൈവം നല്‍കുന്ന നീതീകരിക്കപ്പെട്ട അവസ്ഥയുടെ ഒരു പ്രയോജനം. ദൈവിക സമാധാനം ജീവിതത്തില്‍ അനുഭവിക്കണമെങ്കില്‍ അത്യന്താപേക്ഷിതമായ ഒരനുഭവമാണ് നീതീകരണം. നീതീകരണത്തിന്റെ ഫലമായ സമാധാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച്...

പഠന ഭാഗം: റോമര്‍ 5:1 -11

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)