Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

നീതീകരണം എന്റെ ജീവിതത്തില്‍

Your rating: None Average: 5 (2 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: വിശുദ്ധീകരണം, വിശുദ്ധ ജീവിതം, റോമാ ലേഖനം, നീതീകരണം, നവോത്ഥാനം
Uploaded On: Mar 8, 2011
Views: 2330, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 47.66 MB

Login or Register to Download!

രക്ഷിക്കപ്പെട്ടു - അഥവാ, വിശ്വാസത്താലുള്ള നീതീകരണം അനുഭവഭേദ്യമായിത്തീര്‍ന്നു ! ഈ പുതിയ ജീവിതത്തിന്റെ അനുഭവത്തില്‍ തുടര്‍ന്ന് ജീവിക്കുവാന്‍ ആരംഭിക്കുന്ന വിശ്വാസി, ഫലകരമായ ഒരു പ്രായോഗിക ജീവിതത്തിനു അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് റോമലേഖനം 6, 7 , 8 അദ്ധ്യായങ്ങളില്‍ പൗലോസ്‌ അപ്പോസ്തലന്‍ ക്രമീകൃതമായി വിവരിക്കുന്നത്. ഈ പ്രമാണങ്ങള്‍ക്കനുസരിച്ചല്ലാതെ വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിനു തന്നെത്തന്നെ ഒരുക്കുവാന്‍ ഒരു ക്രിസ്ത്യാനിക്ക് കഴിയുകയില്ല.Justification & Sanctification - Practical aspects - Romans Study - Biju K Alady - Malayalam MP3 message Download

നീതീകരണം എന്ന അടിസ്ഥാന വിഷയത്തിന്റെ പ്രായോഗിക വശമാണ് വിശുദ്ധീകരണം. ക്രിസ്തുവില്‍ നീതീകരിക്കപ്പെട്ട ഒരു വ്യക്തിയെ ദൈവം നീതീകരണത്തിന്റെ അതേ ഉപാധികളാല്‍ - യേശു ക്രിസ്തുവിന്റെ കഷ്ടാനുഭവം, മരണം, പുനരുത്ഥാനം -  തന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നു.

ക്രിസ്തുവില്‍ ആയ എല്ലാവര്‍ക്കും ദൈവം സൌജന്യമായി നല്‍കുന്ന ഈ വിശുദ്ധീകരണത്തെ അനുഭവത്തില്‍ കൊണ്ടുവരുമ്പോഴാണ് അത് വ്യക്തിപരമായി ഓരോരുത്തര്‍ക്കും പ്രയോജനം ചെയ്യുന്നത്. ഇങ്ങനെ, പാപത്തെ തോല്‍പ്പിച്ച് ദൈവഹിതപ്രകാരമുള്ള ഒരു വിശുദ്ധജീവിതം നയിക്കുവാന്‍ പ്രപ്തരാകുന്നതിന് ദൈവം നമുക്കുവേണ്ടി ഒരുക്കിയ ഒരു പുതിയ സംവിധാനത്തിന്റെ പ്രമാണങ്ങള്‍  ഓരോരുത്തരും അറിഞ്ഞു പ്രവര്‍ത്തിക്കണം. ഈ അറിവ് നമ്മില്‍ ഉണ്ടാക്കുന്ന 4 പ്രത്യേക മനോഭാവങ്ങള്‍ ഇവിടെ പ്രഭാഷകന്‍ എടുത്തു കാണിക്കുന്നു.

  • അറിയുക: "നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍  അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു." (റോമര്‍ 6:6).
  • എണ്ണുക: "അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍" (റോമര്‍ 6:11)
  • സമര്‍പ്പിക്കുക: "നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍" (റോമര്‍ 6:13)
  • സേവിക്കുക: "എന്നാല്‍  ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു." (റോമര്‍ 6:22)

ഇതിനു പുറമേ, വിശുദ്ധജീവിതത്തില്‍ മുന്നേറാന്‍ നമുക്കുള്ള തടസങ്ങളെയും ദൈവവചനം സൂചിപ്പിക്കുന്നുണ്ട്. നമ്മിലെ പഴയമനുഷ്യനെ - ജഡസ്വഭാവത്തെ - നാള്‍തോറും മരിപ്പിച്ചുകൊണ്ട് ആത്മീയ സ്വഭാവത്തിന് - പുതിയ മനുഷ്യന് - ആവശ്യമായ പോഷണം നല്‍കിക്കൊണ്ട് ജീവിക്കുന്നെങ്കില്‍ മാത്രമേ വിശുദ്ധജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ.. അങ്ങനെയെങ്കില്‍ നിത്യജീവന്റെ കവിഞ്ഞൊഴുകുന്ന അനുഭവം നമ്മില്‍ ഉണ്ടാകും.. അവ മറ്റൊരു നവോത്ഥാനത്തിന്റെ മാറ്റൊലികള്‍ക്ക് വഴിതെളിക്കും എന്ന് ഉറപ്പ്.. ഈ പഠനം അതിനായി നമ്മെ സഹായിക്കട്ടെ..!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)