Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പരിശുദ്ധാത്മാവ് - വിശുദ്ധനാക്കുന്ന ശക്തി!

Your rating: None Average: 5 (2 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: വിശുദ്ധീകരണം, വിശുദ്ധ ജീവിതം, റോമാ ലേഖനം, പരിശുദ്ധാത്മാവ്, നീതീകരണം, നവോത്ഥാനം
Uploaded On: Apr 29, 2011
Views: 2305, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 30.05 MB

Login or Register to Download!

രക്ഷിക്കപ്പെട്ടു! ക്രിസ്തുയേശുവിലുള്ള നിര്‍വ്യാജവിശ്വാസത്താല്‍ പാപമോചനവും നീതീകരണവും ദൈവത്തില്‍ നിന്നും സൌജന്യമായി പ്രാപിച്ചു.... അതുവരെ ഇല്ലാതിരുന്ന ഒരു ദിവ്യശക്തി പിന്നെ ജീവിതത്തില്‍ ഇടപെടുന്നതായി മനസിലാകുന്നു..മുന്‍പത്തെ താല്പര്യങ്ങള്‍, വീക്ഷണങ്ങള്‍, മുന്‍ഗണനകള്‍, പരിചയങ്ങള്‍ എല്ലാം മറ്റൊരു പ്രമാണത്താല്‍ മാറ്റപ്പെട്ടിരിക്കുന്നു. അതാണ്‌ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പാപത്തെ തോല്പികുന്ന ജീവന്റെ പ്രമാണം! (വായിക്കുക) ഈ ദിവ്യ പ്രമാണത്താല്‍ നയിക്കപ്പെടുന്നവര്‍ (അഥവാ, പരിശുദ്ധാത്മാവ് നടത്തുന്നവര്‍) ആണ് യഥാര്‍ത്ഥ ദൈവമക്കള്‍ !! (വായിക്കുക)

Malayalam Bible Study - Romans - Biju K Alady, Malayalam Bible Message FREE download, kaithiri.com

ദൈവത്തില്‍നിന്ന് പ്രാപിച്ച ആത്മീയ ജീവന്റെ ആനന്ദവും സ്വാതന്ത്ര്യവും സമര്‍പ്പണമുള്ള ഒരു വിശുദ്ധ ജീവിതത്തിനു പ്രചോദനമേകുന്നു..കൂടുതല്‍ ആത്മീയ ശക്തിയിലേക്കും പക്വതയിലേക്കും ഈ സമര്‍പ്പണം നമ്മെ നയിക്കുന്നു. ദൈവവുമായി കൂടുതല്‍ അടുത്ത ഒരു വ്യക്തിബന്ധവും ദൈവിക സ്വഭാവം, പ്രവര്‍ത്തനം, പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ അത് പ്രദാനം ചെയ്യുന്ന വ്യക്തമായ ഒരു ഉള്‍ക്കാഴ്ചയും അതിന്റെ ഫലമായി ഉണ്ടാകുന്നു. അതായത് പ്രകടമായ ഒരു ജീവിത രൂപാന്തരം രക്ഷിക്കപ്പെട്ട വ്യക്തിയില്‍ സംഭവിക്കുന്നു.

അതോടൊപ്പം തന്നെ, നമ്മുടെ ബുദ്ധിയില്‍ തന്നെ ആത്മീക സ്വഭാവത്തിന് വിരുദ്ധമായി പ്രതികരിക്കുന്ന മറ്റൊരു ശക്തിയുടെ സ്വാധീനം ഉണ്ടെന്ന തിരിച്ചറിവ് കൈവരാന്‍ തുടങ്ങും. എത്രത്തോളം ആത്മീക സ്വഭാവത്തിന് സാദ്ധ്യതയുണ്ടോ അത്രത്തോളം തന്നെ വിരുദ്ധ പ്രതികരണത്തിനു ഈ ശക്തി നമ്മില്‍ സ്വാധീനം ചെലുത്തും. ആ സ്വാധീനം നാളുകള്‍ കഴിയുംതോറും കൂടുതല്‍ വ്യക്തമായി അനുഭവപ്പെടും.. ഇത് നമ്മുടെ ജഡശരീരത്തോടൊപ്പം കുടികൊള്ളുന്ന പാപത്തിന്റെ സ്വാധീനമാണ്.

ആത്മാവ് പാപത്തിന്റെ ശക്തിയില്‍ നിന്നും മോചനം നേടിയെങ്കിലും ജഡം അതിന്റെ പിടിയിലാണ് ഇപ്പോഴും. അത് നമ്മെ പാപം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കാരണം, അത്മസ്വഭാവവും (ആത്മീക സ്വഭാവം) ജഡസ്വഭാവവും തമ്മില്‍ ചേരാതെ വിരുദ്ധമാണ്. "ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതികൂലമല്ലോ." (ഗലാത്യര്‍:5:17)

നമ്മുടെ തന്നെ ബുദ്ധിയോടു ഒരേ കാര്യത്തില്‍ വ്യത്യസ്തമായി സംവദിക്കുന്ന ഈ രണ്ടു വിരുദ്ധ സ്വഭാവങ്ങള്‍ (പ്രമാണങ്ങള്‍) നമ്മില്‍ ആത്മസംഘര്‍ഷം സൃഷ്ടിക്കുന്നു.. ആശയവൈരുദ്ധ്യത്തിന്റെ ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ പോംവഴി മനസിലാവാതെ  ആശയറ്റ ഉള്ളില്‍നിന്നും നിലവിളി ഉയരുന്നു.. "അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന്നു അധീനമായ ശരീരത്തില്‍നിന്നു എന്നെ ആര്‍ വിടുവിക്കും?" (റോമര്‍ 7:24)

പ്രശ്നം പാപം സജീവ സാന്നിധ്യം പുലര്‍ത്തുന്ന - പാപമോഹങ്ങള്‍ സ്വാധീനം ചെലുത്തുന്ന - ഒരു ശരീരം എന്ന് വ്യക്തം. അപ്പോള്‍ പരിഹാരമോ? പാപത്തിന്റെ സ്വാധീനം തീരെ ഇല്ലാത്ത മറ്റൊരു ശരീരം നേടാന്‍ സാധിക്കുമെങ്കില്‍ ഇതിനൊരു ശാശ്വത പരിഹാരമായിരിക്കും, തീര്‍ച്ച. പക്ഷെ, സ്വര്‍ഗീയ ഡിസൈന്‍ അനുസരിച്ചുള്ള പുതിയൊരു - തേജസ്കരിക്കപ്പെട്ട - ശരീരം വിശ്വാസിക്ക് ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍  ചേരുമ്പോഴേ ലഭിക്കുകയുള്ളൂ. അങ്ങനെയെങ്കില്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അത്രയും കാലം ഇതിനൊരു പരിഹാരം ഇല്ലേ?

ഉണ്ട്. ഒരു യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിയില്‍ വസിക്കുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാണ് ഇതിനു മറുപടി. ബാഹ്യമായ ചേഷ്ടകള്‍ അല്ല, ആന്തരികമാറ്റവും അങ്ങനെ രൂപാന്തരപ്പെട്ട ജീവിതവുമാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ തെളിവ്. പാപ സ്വഭാവവുമായുള്ള പോരാട്ടം ഇതിനു  നിര്‍ണായകമാണ്. യേശുകിസ്തുവിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച, ക്രിസ്തുവിന്റെ ശരീരത്തെ മരണത്തില്‍ നിന്നും ജീവിപ്പിച്ച അതേ ആത്മാവിന്റെ ശക്തി ഇന്ന് നിങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ടത് പാപസ്വഭാവത്തിനെ കീഴ്പെടുത്തി ആത്മഫലങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നതില്‍ സ്ഥിരതയുള്ള ഒരു ജീവിതമാണ്‌.

ഇത് വെറും ഉപദേശം മാത്രമല്ല, ക്രിസ്ത്യാനിയുടെ ജീവിതത്തിനുള്ള പ്രായോഗികം നിര്‍ദ്ദേശം തന്നെയാണ്. എന്നാല്‍ രക്ഷിക്കപ്പെട്ടു എന്ന് പറയുന്ന എല്ലാവര്‍ക്കും ഈ കാര്യങ്ങള്‍ അനുഭവഭേദ്യമാകാറില്ല. നമ്മുടെ ഉള്ളില്‍ നടക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ സാദ്ധ്യമല്ല. ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നുണ്ടെങ്കില്‍ ഈ പറഞ്ഞപോലെ അവനവന്റെ ഉള്ളില്‍ സംഭവിക്കുന്ന ഈ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കുവാനുള്ള പരിജ്ഞാനം വ്യക്തികള്‍ക്ക് ഉണ്ടാകും.

സത്യത്തില്‍ നിങ്ങളില്‍ പരിശുദ്ധാത്മാവ് ഉണ്ടെങ്കില്‍, അത് വെളിപ്പെടുത്തേണ്ടത് പാപത്തിന്റെ മേല്‍ - ജഡ മോഹങ്ങള്‍ക്ക് മേലെ - വിജയം നേടിയുള്ള ഒരു വിശുദ്ധ ജീവിതത്തിലൂടെയാണ്. അനുദിനം ദൈവനുരൂപമായി രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതമാണ്‌ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ നിങ്ങള്‍ക്ക് സ്വായത്തമാകുന്നത്. ഇതാണ് ക്രിസ്തുവിന്റെ ആത്മാവ് നിങ്ങളില്‍ ചെയ്യുന്നതും. ഈ ക്രിസ്തുവിന്റെ ആത്മാവ് ഇല്ലെങ്കില്‍ ഒരു വ്യക്തി രക്ഷിക്കപ്പെട്ടു എന്ന അവകാശവാദം യഥാര്‍ത്ഥ്യം അല്ല.!

സത്യക്രിസ്ത്യാനി എന്ന അവകാശവാദമുണ്ടായിട്ടും ദൈവതാല്പര്യത്തിനു അനുസരിച്ച് രൂപാന്തരപ്പെട്ട ഒരു ജീവിതം ഇല്ലാത്ത, ഇപ്പോഴും ജഡത്തിന്റെ മലിനപ്പെട്ട കൊച്ചു കൊച്ചു മോഹങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള ജീവിത ശൈലി കാണിക്കുന്നത്, അതിലും വിലയുള്ള ഒരു ജീവിത പ്രമാണം നിങ്ങള്‍ക്ക് അന്യമാണെന്ന് തന്നെയാണ്. അങ്ങനെയെങ്കില്‍ സ്വര്‍ഗരാജ്യത്തിനു നിങ്ങള്‍ ഇപ്പോഴും വെളിയില്‍ തന്നെയാണ്. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറിയാം. പരിശുദ്ധാത്മാവ് ഉള്ള വ്യക്തിയെ ജീവിതം കൊണ്ടും.

ദൈവത്തിന്റെ പരിശുദ്ധാത്മാവിനു നമ്മില്‍ ചെയ്യാനാവുന്ന രൂപന്താരത്തിന്റെ അതുല്യശക്തിയുടെ  സാദ്ധ്യതയെക്കുറിച്ച് വിശദമാക്കുകയാണ് പ്രഭാഷകന്‍ ഈ സന്ദേശത്തില്‍.. മാറ്റത്തിന്റെ മാറ്റൊലികള്‍ നിങ്ങളിലേക്കും പകരപ്പെടാന്‍ ഈ ദൈവിക സത്യങ്ങളുടെ തിരിനാളം നിങ്ങളെ സഹായിക്കട്ടെ..

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)