Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ദൈവിക തിരഞ്ഞെടുപ്പും തിരസ്കരണവും

Your rating: None Average: 4.5 (4 votes)
    Links:
Biju K, Alady
Info:
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: റോമാ ലേഖനം, യിസ്രായേല്‍, നീതീകരണം, നവോത്ഥാനം, തിരഞ്ഞെടുപ്പ്
Uploaded On: May 18, 2011
Views: 2542, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 52.92 MB

Login or Register to Download!

കരുണാമയനായ ദൈവം ഏതൊരു നീചനായ വ്യക്തിയെയും കുറ്റവിമുക്തനാക്കുന്നു -നീതീകരിക്കുന്നു - സൌജന്യമായി. അതിനുവേണ്ടി എല്ലാം ദൈവം തന്നെ വിലകൊടുത്തു തയാറാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ കൃപ എനിക്ക് വേണ്ട എന്ന് ഒരു വ്യക്തി നിരസിച്ചാലോ? - സംശയമൊന്നുമില്ല, ആ വ്യക്തിക്ക് രക്ഷിക്കപ്പെടുവാന്‍ വേറെ വഴി ഒന്നും ഇല്ല. മാത്രമല്ല അതിന്റെ അനന്തര ഫലങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടി വരും.

Selection & rejection of Israel - Malayalam MP3 message - Biju K - kaithiri.com

ദൈവം ആരെയും നിര്‍ബന്ധിച്ചു രക്ഷിക്കുന്നില്ല, മുഴുവന്‍ മനസോടെ സ്വയം തീരുമാനിക്കുന്നവര്‍ക്ക് മാത്രമേ ഈ രക്ഷ അനുഭവ ഭേദ്യമാക്കാന്‍ കഴിയുകയുള്ളൂ.. ഒരുവ്യക്തിയുടെയും ഏതെങ്കിലും പ്രത്യേകതകള്‍ ഇതിനു പകരം വരുന്നില്ല. എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടെന്നു തോന്നി ദൈവിക വ്യവസ്ഥകള്‍ മനസിലാക്കി സ്വീകരിക്കാതെ പോയാല്‍ ദൈവത്തിന്റെ കരുണയില്‍ നിന്നും അനുഗ്രഹങ്ങളില്‍ നിന്നും ദൂരെ പോകുക എന്നതായിരിക്കും ഫലം. ഇങ്ങനെ, ദൈവിക അനുഗ്രഹങ്ങളില്‍ നിന്നും സ്വയം അകന്നു പോയ ഒരു കൂട്ടമായിരുന്നു യിസ്രായേല്‍.

ദൈവം വിശ്വാസത്താല്‍ മാത്രം സൌജന്യമായി നീതീകരണം നല്‍കുമ്പോള്‍, സ്വയനീതിയാലും ആചാരങ്ങള്‍ അനുഷ്ടിച്ചു കൊണ്ടും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. തിരഞ്ഞെടുക്കാന്‍ മനസുള്ള ദൈവത്തിനു തള്ളിക്കളയാനും കഴിയും എന്ന് അവര്‍ ചിന്തിച്ചില്ല. ദൈവിക വ്യവസ്ഥകള്‍ മറികടക്കുമ്പോള്‍ ദൈവത്താല്‍ തിരസ്കരണം ഏറ്റുവാങ്ങുകയാണ് നമ്മള്‍. ദൈവത്തിന്റെ സ്വന്തം ജനമായിരുന്ന യിസ്രായേലിന് അവിശ്വാസത്താല്‍ സംഭവിച്ച കാഠിന്യം നമുക്കൊരു പാഠമാണ്‌.

യിസ്രായേലിന്റെ തിരഞ്ഞെടുപ്പും, അവര്‍ക്ക് ലഭിച്ച പ്രത്യേക അനുഗ്രഹങ്ങളും, അവരുടെ തിരസ്കരണവും ഈ പാഠഭാഗത്ത്‌ വിശദമാക്കുന്നു.

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)