Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കര്‍ത്താവിന്റെ മഹത്വപ്രത്യക്ഷത - അടയാളങ്ങള്‍

Your rating: None Average: 1.7 (3 votes)
    Links:
Dr. Koshy Mathew
Info:
Speaker: ഡോ: കോശി മാത്യു
കാറ്റഗറി: Study
Tags: പ്രവചനം, പുനരാഗമനം, അന്ത്യകാലം
Uploaded On: Jul 19, 2010
Views: 1520, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 52.45 MB

Login or Register to Download!

കാലങ്ങളെയും സമയങ്ങളെയും വിവേച്ചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ ആണ് ബുദ്ധിമാന്മാര്‍. അങ്ങനെ എങ്കില്‍ നാം ഇന്ന് ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്നു മനസിലാക്കേണ്ടത് അത്യാവശ്യം തന്നെ അല്ലേ. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങുടെ അര്‍ത്ഥം എന്താണ്, ഇനി എന്തെല്ലാം സംഭവിക്കും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശുദ്ധ ബൈബിളില്‍ വിശദീകരണം ഉണ്ട്.

Sings of second coming: Malayalam Audio, Malayalam MP3 message, Malayalam audio download

കര്‍ത്താവായ മശിഹാ രാജാവായി ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നരുളി സമാധാനവും സ്വസ്ഥതയുമുള്ള ഒരു നിത്യ രാജ്യം കഴ്ച്ചവക്കുന്നത് യഹൂദന്റെ ഒരു സ്വപ്നമായിരുന്നു. മശിഹാ സ്ഥാപിക്കുന്ന നിത്യ രാജ്യത്തെക്കുറിച്ച് അറിയാനുള്ള വെമ്പല്‍ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ശിഷ്യന്മാര്‍ യേശു ക്രിസ്തുവിനോട് : "നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു" എന്ന് ചോദിച്ചത്. (മത്തായി 24:3)

തന്റെ മഹത്വ പ്രത്യക്ഷതയോടുള്ള ബന്ധത്തില്‍ കാണപ്പെടുന്ന വിവിധ അടയാളങ്ങളെക്കുറിച്ചു കര്‍ത്താവു അന്ന് അവരോടു പറയുകയുണ്ടായി. അത് ഒന്നൊന്നായി നിറവേറിക്കൊണ്ടിരിക്കുന്നു. അവനു വേണ്ടി കാത്തിരിക്കുന്ന ഭക്തരുടെ പ്രത്യാശ അനു ദിനം പുതുക്കുന്നതിന് സഹായകമാണ് ഈ സംഭവങ്ങള്‍ ഒക്കെയും. കാരണം, സഭയുടെ ഉത്പ്രാപണം ഏതു നിമിഷവും സംഭവിക്കാന്‍ സാദ്ധ്യമാണ്!

പ്രിയ സ്നേഹിതാ, കര്‍ത്താവായ യേശു സകല ലോകത്തിന്റെയും ഭരണാധികാരിയായി രണ്ടാമതും ഭൂമിയില്‍ പ്രത്യക്ഷനാകും എന്നും അതിനുള്ള സമയം വളരെ അടുത്തിരിക്കുന്നു എന്നും വിശുദ്ധ ബൈബിള്‍ പറയുന്നു. ഈ യേശു ഇന്ന് താങ്കളുടെ കര്‍ത്താവാണോ? അവിടുത്തെ എതിരേല്ക്കുവാന്‍ താങ്കള്‍ ഒരുങ്ങിയിരിക്കുന്നുവോ??

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)