Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കുരികില്‍ പറഞ്ഞത്..

Your rating: None Average: 4.5 (2 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: സമാധാനം, പ്രത്യാശ
Uploaded On: May 29, 2010
Views: 1507, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 7.63 MB

Login or Register to Download!

ദു:ഖങ്ങളും പ്രയാസങ്ങളും വരുമ്പോള്‍ നാം ഉള്ളില്‍ പറയാറുള്ളത് എന്താണ്? ദൈവം നമ്മെ മനസിലാക്കുന്നില്ലെന്നോ? അവിടുന്ന്‌ നമ്മുടെ പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ താല്പര്യമില്ലാത്തവന്‍ ആണെന്നോ?

Kurikil paranjathu

പലപ്പോഴും ഈ ലോകത്തിലെ ക്ഷണിക സുഖവും നശ്വരമായ  ഐശ്വര്യങ്ങളും മോഹിച്ചുകൊണ്ടാണ്  നാം നിരാശരാകുന്നതും ദൈവത്തെ തള്ളിപ്പറയുന്നതും. എന്നാല്‍ നമുക്ക് വേണ്ടത് എന്തെന്ന് അവിടുന്ന്‌ അറിയുന്നു.. ഒരിക്കലും നിലയ്ക്കാത്ത കൃപയുടെ ഉറവാണ് നമ്മുടെ ഹൃദയങ്ങളിലേക്ക് അവിടുന്ന്‌ പകരുന്നത്.. ദിവ്യ സമാധാനത്തിന്റെ അനന്തമായ നീര്‍ച്ചാലുകള്‍ ...  അവിടുത്തെ സന്നിധിയിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തത് !! അത് അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി ഒരിക്കലും പിന്നെ നിരാശപ്പെടില്ല...

സങ്കീര്‍ത്തനം 84 നോക്കുക: "നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ" (വാക്യം 10) ദൈവത്തോട് കൂടെ ആയിരിക്കുക.. ഇതാണ് ഹൃദയ സമാധാനത്തിന്റെ രഹസ്യം .. "നിന്റെ ആലയത്തില്‍  വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും" (വാക്യം 4) അവിടെ നിറഞ്ഞ സന്തോഷമല്ലാതെ മറ്റൊന്നുമില്ല..!

ഈ ദിവ്യ രഹസ്യം കണ്ടെത്തിയ ഒരു കൊച്ചു പക്ഷിയെ പരിചയപ്പെട്ടാലോ?

"കുരികില്‍ ഒരു വീടും, മീവല്‍ പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ." (വാക്യം 3). എത്രമാത്രം ധൈര്യവും ഉറപ്പുമാണ് ഈ കുരുവിക്ക് ദൈവത്തിന്റെ കരുതലില്‍ ഉള്ളത്. മനസ് തുറന്നു ദൈവത്തെ സ്തുതിക്കുവാന്‍ ഈ ദൈവാശ്രയം കരുത്തേകുന്നു.  ആ കൊച്ചു ഹൃദയത്തില്‍ നിന്നും ഒഴുകിവരുന്ന ഹൃദ്യമായ സംഗീതം ഇപ്രകാരമല്ലേ: 'എത്രയെത്ര പാടിയാലും തീരാത്ത മോദം, എന്നുമെന്നും പാടിയാര്‍ത്തു സ്തുതിച്ചിടുന്നു'

അതേ, ഈ കുരുവിയെപ്പോലെ, അവിടുത്തെ അനന്തമായ കൃപകള്‍ ഓര്‍ത്തു നമുക്കും പാടാം.. ഈ ഗാനം അതിനു നമുക്ക് പ്രചോദനമാകട്ടെ..!

നിന്‍ കൂടുള്ളോരു ദിനം സന്തോഷമേ
നീണ്ടൊരായിരം ആണ്ടേക്കാള്‍ അത്യുത്തമം
നിന്ദകള്‍ മാറി കണ്ണുനീര്‍ തീര്‍ന്നു
നിത്യമാം ജീവനുമായ് സത്യമാം യേശുവുമായ്

ഹലലൂയ ഹലലൂയ ഹലലൂയ ഗീതം പാടിടുക
ഹലലൂയ ഹലലൂയ ഹലലൂയ ഈശനെ വാഴ്ത്തിടുക

എന്നുമെന്നുള്ളില്‍ ആമോദ സങ്കീര്‍ത്തനം
എത്ര ഭാഗ്യമിതേശുവിന്‍ കൃപയാലാതാല്‍
എന്തതിശയമെന്നും ഞാന്‍ പാടിടും
എത്രയെത്ര പാടിയാലും തീരാത്ത മോദം
എന്നുമെന്നും പാടിയാര്‍ത്തു സ്തുതിച്ചിടുന്നു

ലോക സന്തോഷം സംതൃപ്തി നശ്വരമേ
ലോകം നല്‍കിടും സമ്പത്തും ഐശ്വര്യവും
ലോപിച്ചിടും എന്റെ ലോക ഇമ്പം
ലോകരെ വന്നിടുക യേശുവിന്‍ ചാരെ - നിര്‍
ലോഭമായ് നല്കുമവന്‍ തന്‍ കൃപകള്‍


രചന, സംഗീതം: ജോയ് ജോണ്‍, ബാംഗ്ലൂര്‍

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)