Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ശക്തനാക്കുന്ന സമാധാനം!

Your rating: None Average: 1 (1 vote)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Tags: ധ്യാനം, ഗാനം
Uploaded On: Jul 29, 2010
Views: 1512, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 7.67 MB

Login or Register to Download!

ഒരിക്കല്‍ ഒരു രാജാവ് ചിത്രകാരന്മാര്‍ക്കായി  ഒരു മത്സരം നടത്തി. സമാധാനത്തെക്കുറിച്ച് ഒരു ചിത്രം വരയ്ക്കണം. ഏറ്റവും നല്ല ആശയമുള്ള ചിത്രത്തിന് സമ്മാനം!

Peace! Malayalam Audio FREE download, malayalam mp3 download, kaithiri.com
കലാകാരന്മാര്‍ വര തുടങ്ങി. ഒടുവിലായി രണ്ടു ചിത്രങ്ങള്‍ മാത്രം രാജാവിന്റെ ശ്രദ്ധ പിടിച്ചു പറ്റി. ഇതിലൊരെണ്ണം തിരഞ്ഞെടുക്കണം. രാജാവ്‌ ഓരോന്നും വിശദമായി പരിശോധിക്കാന്‍ ആരംഭിച്ചു.

ഒന്നാമന്റെ ചിത്രം പ്രശാന്ത സുന്ദരമായ ഒരു തടാകമായിരുന്നു. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന മല നിരകളുടെയും അവയ്ക്ക് മുകളില്‍ സ്വച്ചന്ദം പരന്നു കിടക്കുന്ന നീല ആകാശത്തിന്റെയും തൂവെള്ളി മേഘങ്ങളുടെയും ഒരു കണ്ണാടിക്കാഴ്ചയായിരുന്നു താഴെ തടാകത്തില്‍ ചിത്രീകരിച്ചിരുന്നത്. സമാധാനത്തിന്റെ കുളിരലകള്‍ ആരുടേയും മനസ്സില്‍ വിടര്‍ത്തുന്നതായിരുന്നു നയന മനോഹരമായ ആ കാഴ്ച. മനോഹരം! രാജാവ് സമ്മതിച്ചു.

തുടര്‍ന്ന് അടുത്ത ചിത്രം വിലയിരുത്തുന്നതിനായി രണ്ടാമന്റെ അടുക്കല്‍ എത്തി. അതിലും ഉണ്ടായിരുന്നു മലനിരകള്‍, പക്ഷെ മുന്‍പത്തെ ചിത്രത്തിലെപ്പോലെ വശ്യ ഭംഗിയൊന്നും അതിനുണ്ടായിരുന്നില്ല. നിശ്ചിത ആകൃതിയൊന്നുമില്ലാതെ വികൃതമായി വിന്യസിച്ചിരിക്കുന്ന  കരിമ്പാറക്കൂട്ടങ്ങള്‍. അതിനു മുകളിലായി ഭീകര സത്വങ്ങളെപ്പോലെ ചിന്നിച്ചിതറിയ മേഘങ്ങളും വന്യത പരന്നു കിടക്കുന്ന ആകാശപ്പരപ്പും. കൂടെ മഴയുടെ പെരുക്കവും മിന്നലുകളും. മലയടിവാരത്തില്‍ അങ്ങ് ദൂരെയായി പതഞ്ഞൊഴുകുന്ന ഒരു വെള്ളച്ചാട്ടവും അതില്‍ ചിത്രീകരിച്ചിരുന്നു.

ഹോ, സമാധാനത്തിന്റെ യാതോരന്തരീക്ഷവും ഇതിലെങ്ങും കാണുന്നില്ല. രാജാവ് ഒന്ന് കൂടെ ആ ചിത്രം സൂക്ഷിച്ചു നോക്കി. അപ്പോള്‍ അതാ... ആ വെള്ളച്ചാട്ടത്തിനു താഴെയുള്ള പാറക്കെട്ടിന്റെ വിടവില്‍ വളരുന്ന വലിയ ഒരു കുറ്റിച്ചെടിയില്‍ കൂട് കൂട്ടിയിരിക്കുന്ന ഒരു അമ്മക്കിളിയും!! വീശിയടിക്കുന്ന കാട്ടിലും മുഴങ്ങുന്ന ഭയം നിറഞ്ഞ അന്തരീക്ഷത്തിലും മനസ് ഇളകാതെ ശാന്തമായി പാടിക്കൊണ്ടിരിക്കുകയായിരുന്നു ആ കൊച്ചു ജീവി...!

രാജാവ്‌ അത്ഭുതപ്പെട്ടു! യഥാര്‍ത്ഥ സമാധാനത്തിന്റെ പ്രത്യേകത എന്താണെന്നു ഈ ചിത്രത്തിലൂടെ വരച്ചു കാണിച്ച  രണ്ടാമന് തന്നെ നല്‍കി ആ സമ്മാനം.

നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നാമും ചിന്തിക്കുക ഏതാണ്ട് ആദ്യത്തെ ചിത്രകാരന്റെ ഭാവന തന്നെയാണ്. സാഹചര്യങ്ങള്‍ എല്ലാം ഒന്ന് 'ഓക്കേ' ആയിരുന്നെങ്കില്‍‍!.

എന്നാല്‍ തുരു തുരാ പ്രശ്നങ്ങളെ നേരിടുമ്പോഴും ഈ കൊച്ചു പക്ഷിയെപ്പോലെ 'എല്ലാം ഓക്കെ' ആകുവാന്‍ ആര്‍ക്കാണ് കഴിയുക? സംശയം വേണ്ട, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് തന്നെ.!

ദൈവം തരുന്ന സമാധാനവും സന്തോഷവും ഇങ്ങനെയാണ്. നിറയെ പ്രശ്നങ്ങളുടെ നടുവിലും മനസ് നിറഞ്ഞൊഴുകുന്ന സമാധാനം.. സാഹചര്യങ്ങള്‍ക്ക് അതീതമായി മനസിനെ നയിക്കുന്ന ദിവ്യ ശക്തി. ഈ കഴിവ് ദൈവം തരുന്നതാണ്.  അവിടുന്ന് എല്ലാം നിയന്ത്രിക്കുന്നു എന്ന അറിവും പരിപൂര്‍ണമായ ആശ്രയവും നമ്മെ അതിനായി ഒരുക്കുന്നതാണ്.

ദൈവ വചനം നമ്മെ ഓര്‍പ്പിക്കുന്നു: "സ്ഥിരമാനസന്‍  നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ  പൂര്‍ണ്ണ സമാധാനത്തില്‍ കാക്കുന്നു" (യെശയ്യാവ്:26:3)

പ്രിയ സ്നേഹിതാ, തന്നില്‍ ആശ്രയിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന ഈ ദിവ്യസമാധനം ആസ്വദിക്കുവാന്‍ നിങ്ങള്‍ക്ക് ഇന്ന് കഴിഞ്ഞുവോ? 

ഗാനം അതിനൊരു പ്രചോദനം ആയിരിക്കട്ടെ .. ശുഭദിനാശംസകളോടെ ..


ക്രിസ്തുവില്‍ വസിക്കുമെനിക്ക്
എപ്പോഴും സന്തോഷമേ

എന്തെല്ലാം കഷ്ടം വന്നാലും
എതെല്ലാം നഷ്ടം വന്നാലും
ആരെല്ലാം പഴിച്ചെന്നാലും
ഞാന്‍ ഭയപ്പെട്ടു പോകയില്ല

ശത്രുക്കള്‍ ചുറ്റും നിന്നാലും
മിത്രങ്ങള്‍ ഹസിച്ചെന്നാലും
ഗാത്രമെല്ലാം ക്ഷയിച്ചെന്നാലും
ഞാന്‍ ഭയപ്പെട്ടു പോകയില്ല

മണ്ണിലെന്‍ വാസം തീരുമ്പോള്‍
വിണ്ണിലെന്‍ വീട്ടില്‍ ചേരുമ്പോള്‍
നിന്ദകള്‍ തീര്‍ന്നു പാടും ഞാന്‍
എന്‍ കണ്ണുനീര്‍ തോര്‍ന്നു വാഴും ഞാന്‍


ഗാന രചന: ജോര്‍ജ് പീറ്റര്‍, ചിറ്റൂര്‍

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)