Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

അത്മരക്ഷയ്ക്കായുള്ള പോരാട്ടം!

Your rating: None Average: 1 (1 vote)
    Links:
Dr. Alexander Kurian
Info:
Speaker: ഡോ. അലക്സാണ്ടര്‍ കുര്യന്‍
കാറ്റഗറി: Messages
Tags: സുവിശേഷം, അലക്സാണ്ടര്‍ കുര്യന്‍, അത്മരക്ഷ
Uploaded On: May 20, 2010
Views: 2006, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 55.97 MB

Login or Register to Download!

ആത്മരക്ഷ സൌജന്യമാണ്. അതിനു നാം ദൈവത്തിനു വില നല്‍കേണ്ടതില്ല. എന്നാല്‍ ഈ സൌജന്യ ദാനത്തിന്റെ വില (മാഹാത്മ്യം) നാം മനസിലാക്കണം. അതായത്, സകല ലോകത്തിന്റെയും വിലയുള്ള നമ്മുടെ ആത്മാവിന്റെ  മൂല്യം എന്താണെന്ന് തിരിച്ചറിയണം. അപ്പോള്‍ മാത്രമേ ആ ആത്മാവിന്റെ രക്ഷ സകലത്തിലും പ്രധാനമായി കാണുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

സ്വന്ത ജീവനേക്കാള്‍, ഇച്ഛയേക്കാള്‍, ബന്ധു മിത്രാദി സമ്പത്തിനേക്കാള്‍ അത്മരക്ഷയെ മതിക്കുമ്പോള്‍ അതിനായി എന്തു ത്യാഗവും സഹിക്കുവാന്‍ ഒരാള്‍ തയാറാകും. അതാണ്‌ ദൈവം ഒരുവനില്‍ നിന്ന് ആഗ്രഹിക്കുന്ന മനോഭാവം!

യേശു ക്രിസ്തു പ്രസംഗിച്ച സുവിശേഷത്തിലെ ഒന്നാമത്തെ പ്രമാണം അതാണ്‌. ഒരുത്തന്‍ യേശുവിനോട്: "കര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമോ" എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: "ഇടുക്കുവാതിലൂടെ കടപ്പാന്‍ പോരാടുവിന്‍. പലരും കടപ്പാന്‍ നോക്കും കഴികയില്ലതാനും” (ലൂക്കോസ് : 13: 23-24

മറ്റൊരിക്കല്‍ യേശു പറഞ്ഞു: " നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു." ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ". (മത്തായി 7: 13-14)

ഇതിനു വിപരീതമായ മറ്റേതെങ്കിലും ഒരു സുവിശേഷമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെങ്കില്‍ , പ്രിയ സ്നേഹിതാ, ഓര്‍ത്തുകൊള്ളുക! നിങ്ങളുടെ ആത്മാവിന്റെ രക്ഷ ഇനിയും നിങ്ങള്‍ ഉറപ്പാക്കിയിട്ടില്ല !! അതേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കം തന്നെ !!!

വായനാ ഭാഗം: ലൂക്കോസ് 13:22-30.

ഉദ്ധരിക്കുന്ന മറ്റു വേദഭാഗങ്ങള്‍ വിശുദ്ധ ബൈബിളില്‍ നിന്നും അപ്പപ്പോള്‍ തന്നെ ഒത്തു നോക്കുവാന്‍ ഓണ്‍ലൈന്‍ ബൈബിള്‍ സന്ദര്‍ശിക്കാവുന്നതാണ് : മലയാളം | ഇംഗ്ലീഷ്

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)