Related Subjects
യിസ്രായേല്‍ - ഇനിയും പ്രതീക്ഷകളോ?
Links:
|
Speaker: ബിജു കെ., ആലടി
കാറ്റഗറി: Study
Tags: റോമാ ലേഖനം, യിസ്രായേല്‍, നീതീകരണം, നവോത്ഥാനം, തിരഞ്ഞെടുപ്പ്
Uploaded On: Aug 30, 2011
Views: 4925, മറുമൊഴികൾ അഥവാ കമന്റുകൾ: 0
ആഗോള വ്യാപകമായി ദിനം തോറും വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു രാഷ്ട്രമാണല്ലോ ഇന്ന് യിസ്രായേല്‍. ഒറ്റപ്പെട്ട, വെറുക്കപ്പെട്ട പ്രശ്നക്കാരായ ഒരു കൂട്ടം ജനങ്ങള്‍.. എല്ലാവര്‍ക്കും ഇവരെയൊന്നു ഒഴിവാക്കിയാല്‍ മതിയെന്നായി.. ദൈവവും കൈവിട്ടു എന്ന് തന്നെ പറയാം..

ദൈവം തുടങ്ങി വച്ച ഒരു വന്‍ പദ്ധതിയുടെ ഭാഗമായിരുന്നല്ലോ യിസ്രായേല്‍. അബ്രഹാമിലൂടെ ഭൂമിയിലുള്ള സകല ജനങ്ങളെയും അനുഗ്രഹിക്കാന്‍ ദൈവം പദ്ധതിയിട്ടപ്പോള്‍ അതിനായി ക്രമീകരിക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു യഹൂദര്‍. പക്ഷെ, ദൈവിക പദ്ധതിയുടെ ആഴമുള്ള സത്യങ്ങളുടെ പുറമെയുള്ള അര്‍ഥം മാത്രമേ അവര്‍ മനസിലാക്കിയുള്ളൂ. ദൈവിക നീതിയെ സ്വന്ത വഴികളിലൂടെ നേടാന്‍ ആഗ്രഹിച്ചപ്പോള്‍ അവര്‍ തിരസ്കരിക്കപ്പെട്ടു.
ഈ തിരസ്കരണത്തിന്റെ കാലഘട്ടമാണ് ഇന്ന് യഹൂദന്. പൂര്‍ണമായി മാനസന്തരപ്പെട്ടു തിരികെ വരുവോളം ദൈവം അവര്‍ക്ക് അനര്‍ത്ഥം വരുത്തിയിരിക്കുകയാണ്. അതും ദൈവത്തിന്റെ ഉദ്ദേശം തന്നെ. യിസ്രായേലിന് വേണ്ടിയുള്ള നല്ലൊരു ഭാവി ഈ കാലഘട്ടത്തിലൂടെ തെളിച്ചെടുക്കുകയാണ് ദൈവം ഇപ്പോള്‍. താല്‍ക്കാലികമായ ഈ തിരസ്കരണത്തിന് ശേഷം ദൈവം അവരെ സ്വീകരിക്കുക തന്നെ ചെയ്യും.
ദൈവിക പരിപാടികളെയും യിസ്രായേലിന്റെ ഭാവിയും തെളിവുകള്‍ നിരത്തിക്കൊണ്ട് പഠന വിധേയമാക്കുന്നു. റോമാലേഖന പഠനം തുടരുന്നു.













Comments!
28 weeks 4 hours സമയം മുമ്പ്
34 weeks 1 ദിവസം സമയം മുമ്പ്
36 weeks 4 days സമയം മുമ്പ്
38 weeks 2 days സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
45 weeks 1 ദിവസം സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്