പാളത്തില്‍ നിന്നും ദൈവത്തിലേക്ക്..
Speaker:
കാറ്റഗറി: Messages
Tags: സുവിശേഷം, അനുഭവസാക്ഷ്യം
Uploaded On: Jan 20, 2011
Views: 3086, മറുമൊഴികൾ അഥവാ കമന്റുകൾ: 0
കൂ.... കൂ.... ചൂളമടിച്ചു പാഞ്ഞു പോകുന്ന തീവണ്ടിയെ കൌതുകത്തോടെ നോക്കി നില്‍ക്കുമ്പോഴും ഒന്ന് പേടിക്കാത്തവര്‍ ആരെങ്കിലുമുണ്ടോ? കാരണം ജീവനും മരണവും ഒരുമിച്ചു സമാന്തരമായി മുന്നേറുന്ന അനിശ്ചിതത്വത്തിന്റെ പാളങ്ങളിലൂടെയാണ് അത് കുതിക്കുന്നത്... ജീവിതത്തില്‍ ആശ വെടിഞ്ഞാല്‍ പിന്നെ മരണത്തിലേക്കുള്ള ഒറ്റക്കുതിപ്പിനു ഈ രണ്ടു പാളങ്ങള്‍ ധാരാളം മതി...

അങ്ങനെ പാളങ്ങളെ സ്നേഹിക്കുന്നവര്‍ പിന്നെ തിരികെ വരാറില്ല.. എന്നാല്‍, പക്ഷേ, ദൈവത്തെ അന്വേഷിക്കുന്നവരെ ദൈവം ഒരു പാളത്തിലും കൈവിടുന്നില്ല.. ശപിക്കപ്പെട്ട ജീവിതങ്ങള്‍ അങ്ങനെ അവിടെനിന്നും പുതിയ വെളിച്ചത്തിലേയ്ക്ക് - മരിച്ചാലും അവസാനിക്കാത്ത നിത്യ ജീവനിലേയ്ക്കു - ഉയിര്‍ത്തു വരുന്നു.. ദൈവത്താല്‍..
സമാധാനവും സംതൃപ്തിയും തേടിയുള്ള പരിശ്രമങ്ങള്‍ പലപ്പോഴും മനുഷ്യനെ നിരാശയുടെ കൊടും കയത്തില്‍ ചാടിക്കുന്നു. ദൈവത്തെ വിട്ടു തെറ്റായ വഴികളിലൂടെ ജീവിതയാത്ര, താമസിയാതെ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാതെ കൊഴിയുന്നു.. മറിച്ചൊരു പ്രതീക്ഷയക്ക് വകയില്ലാതെ ആത്മഹത്യ തിരഞ്ഞെടുത്തു തീവണ്ടിപ്പാളത്തിനു മുകളില്‍ എന്നേയ്ക്കുമായി കണ്ണുകള്‍ അടച്ച വ്യക്തിയായിരുന്നു ശ്രീ. സിയാദ് ഇബ്രാഹിം. എന്നാല്‍, ആത്മാവിനെ തൊട്ടറിഞ്ഞ ദൈവം, താന്‍ വായിച്ചിരുന്ന ദൈവ വചനത്തിലൂടെ മൃദുവായി സംസാരിച്ചപ്പോള്‍, തീവണ്ടിയുടെ ചൂളം വിളിയേക്കാള്‍ ശക്തമായ ഉള്‍ വിളിയായി അത് മാറി.. ജീവിതത്തിലേയ്ക്ക്... പിന്നീട്, നിത്യ ജീവനിലേക്കും ആ ജീവിതം രൂപാന്തരപ്പെട്ടു!
ഒരു പക്ഷേ, അതികഠിനമായ നിരാശയിലും അസമാധാനത്തിലും ജീവിതം മടുത്തുപോയ ഒരു വ്യക്തിയായിരിക്കാം നിങ്ങള്‍.. പ്രതീക്ഷയ്ക്ക് ഇനിയും വകയില്ലെന്ന് തോന്നുമായിരിക്കാം.. എന്നാല്‍, മനസ് തുറന്നു ദൈവത്തെ അന്വേഷിക്കുമെങ്കില്‍ നിങ്ങളെ മനസിലാക്കുവാനും രക്ഷിക്കുവാനും കഴിയാത്ത വിധം മുഖം തിരിച്ചു നില്‍ക്കുന്നവനല്ല ദൈവം..
"രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല." (യെശയ്യാവ് 59:1)
അവിടുന്ന് നിങ്ങളെ സഹായിക്കാന്‍ തയാറാണ്. എങ്ങനെയെന്നു സിയാദിന്റെ അനുഭവം നിങ്ങളോട് പറയും. ശ്രീ. സിയാദ് ഇന്നു കോട്ടയത്ത് താമസിച്ചു, ജീവിതങ്ങളെ വ്യത്യാസപ്പെടുത്തുന്ന കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സ്നേഹസന്ദേശം അറിയിക്കുന്ന ഒരു സുവിശേഷകനാണ്.
നന്ദി: ശ്രീ. സിയാദ് ഇബ്രാഹിം













Comments!
28 weeks 7 hours സമയം മുമ്പ്
34 weeks 1 ദിവസം സമയം മുമ്പ്
36 weeks 4 days സമയം മുമ്പ്
38 weeks 2 days സമയം മുമ്പ്
44 weeks 5 days സമയം മുമ്പ്
45 weeks 1 ദിവസം സമയം മുമ്പ്
1 കൊല്ലം 21 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്
1 കൊല്ലം 24 weeks സമയം മുമ്പ്