Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

കൂരിരുട്ടില്‍ പിറന്ന പാട്ട്..!

Your rating: None Average: 3.8 (11 votes)
    Links:
George Koshy, Mylapra
Info:
Speaker: ജോര്‍ജ് കോശി, മൈലപ്ര
കാറ്റഗറി: Behind a song
Tags: ഗാനം
Uploaded On: Nov 28, 2010
Views: 4012, മറുമൊഴികൾ അഥവാ കമന്റുകൾ: 1
Download Media:
   File Type: mp3
   File Size: 6.14 MB

Login or Register to Download!

പാട്ടുകള്‍ പിറവിയെടുക്കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്.. പലപ്പോഴും തികച്ചും അപ്രതീക്ഷിതം.. യാത്രയിലാവാം, മരണ വീട്ടിലാകാം, ധ്യനിക്കുമ്പോഴാകാം.. അനുഭവങ്ങളുടെ പിന്തുണ എപ്പോഴും ഒരു നല്ല പാട്ടിനുണ്ടാകും.. അതാണ്‌ ആ പാട്ടിനു തനിമ നല്‍കുന്നത്.. അത്തരമൊരു ഗാനം പിറവിയെടുത്ത ഒരു സന്ദര്‍ഭം ഞാനോര്‍ക്കുകയാണ്..

Malayalam MP3 song FREE download - George Koshy

ദീര്‍ഘയാത്ര കഴിഞ്ഞു റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ നേരം നന്നായി ഇരുട്ടിയിരുന്നു. വീട്ടിലേക്ക് ഇനിയും യാത്രയുണ്ട്.. വര്‍ദ്ധിച്ച ക്ഷീണം കാരണം ബൈക്കോടിക്കുവാന്‍ നല്ല സുഖം പോരാ... പക്ഷേ, എത്ര വൈകിയാലും വീട്ടില്‍ ചെന്നെത്തിയേ പറ്റൂ.. അങ്ങനെ സ്റ്റേഷനില്‍ വച്ചിരുന്ന ബൈക്കുമെടുത്ത് യാത്രയാരംഭിച്ചു... അന്നൊക്കെ ബൈക്കിലായിരുന്നു നാട്ടിലൂടെയുള്ള ഭൂരിഭാഗം യാത്രകളും.

യാത്ര തുടങ്ങി.. അല്പം കഴിഞ്ഞപ്പോള്‍ത്തന്നെ വഴി വിജനമായി.. കൂരാകൂരിരുട്ട് ... ബൈക്കിന്റെ ഹെഡ് ലൈറ്റിനു പ്രകാശം പോരാ എന്ന് തോന്നുന്നത്ര തിങ്ങുന്ന ഇരുട്ട് ... അതിലേറെ ഭീതികലരുന്ന അന്തരീക്ഷം.. ദൂരെയൊരു പ്രകാശം പോലുമില്ല.. ദൈവമേ... ഈ പോക്ക് വീട്ടില്‍ തന്നെ ചെന്നെത്തുമോ? വല്ല അപകടവും സംഭവിച്ചാല്‍ ?? ഹോ.. ചിന്തകള്‍ മനസിനെ അലട്ടുവാന്‍ തുടങ്ങി.. കൂരിരുട്ടിലെ ഭീകരത കലര്‍ന്ന ഏകാന്തത ഹൃദയമിടിപ്പുകളെ താളം തെറ്റിക്കുന്നുവോ... ?

ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്ക് വഴി മാറി.. മനസ് ശാന്തമാകുവാന്‍ തുടങ്ങി.. ആരോ ധൈര്യമേകിയതു പോലെ.. സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ആരോ ഓര്‍പ്പിക്കുന്നത് പോലെ ഓര്‍മയില്‍ തെളിഞ്ഞു വന്നു.. തമ്പുരാന്‍ കര്‍ത്താവിനോടു ചേര്‍ന്നു യാത്ര ചെയ്യുന്നത് പോലെ... ഹാവൂ മനസൊന്നു കുളിര്‍ന്നു... ഓര്‍മയിലെ ദൈവ വചനങ്ങള്‍ പാട്ടായി നാവിന്‍ തുമ്പില്‍ ഒഴുകിയെത്തി.. "യാഹോവയെന്‍ പരിപാലകന്‍, അവന്‍ ഉറങ്ങുന്നില്ല.. മയങ്ങുന്നില്ല..."  പിന്നെ പാട്ടും പാടിയായി യാത്ര.. അതും ഒരു ധൈര്യം ..

പക്ഷേ, കൂരിരുട്ടും അതിന്റെ ഭീകരതയും അപ്പോഴും ഒഴിഞ്ഞിരുന്നില്ല... വിജനമായ പമ്പയാറിന്റെ തീരത്തുകൂടെയാണ് വണ്ടി മുന്നേറുന്നത്.. വീശിയടിക്കുന്ന കാറ്റും കളകളം ചിലുചിലം തീരം തല്ലി പിരിയുന്ന ഓളങ്ങളും വീണ്ടും ഒരു ഭീകരാന്തരീക്ഷം തന്നെ അവിടെ ഒരുക്കി.. ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോര്‍ന്നു പോകുന്ന ഒരവസ്ഥ.. പക്ഷേ, അപ്പോഴും ദൈവം എന്റെ യാത്രയില്‍ കൂടെയുണ്ടെന്നുള്ള അറിവ് മനസിനെ ഭരിക്കുവാന്‍ തുടങ്ങി.. അതൊരു കുളിര്‍ കാറ്റ് പോലെ വീണ്ടും മനസിനെ തഴുകി.. തിരകള്‍ ആര്‍ത്തടിച്ചാലും ഭീതിപ്പെടുത്തിയാലും അരുമനാഥന്‍ ജീവിതത്തിന്റെ തോണിയിലുണ്ടെങ്കില്‍ അവന്‍ ആശ്വാസം അരുളും എന്നത് ആ കൂരിരുട്ടില്‍ അനുഭവിച്ചറിഞ്ഞു..... വീണ്ടും മനസ് സംഗീത സാന്ദ്രമായി..

അങ്ങനെ ആ പാട്ടിന്റെ അവസാന വരികളും യാത്രയില്‍ തന്നെ പൂര്‍ത്തിയായി... അലപെരുകുന്ന ആഴിയിലും അലയാതെ യാത്ര തുടരുവാന്‍ അലിവോടെ കാക്കുന്ന അരുമ നാഥനെക്കുറിച്ചുള്ള ഒരു ഗാനം കൂടെ പിറവിയെടുത്തു.. അങ്ങനെ ഇരുളില്‍ പിറന്ന ഒരു ഗാനം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം..

സ്നേഹിതരെ, ജീവിതത്തില്‍ നിങ്ങള്‍ കടന്നു പോകുന്ന സാഹചര്യങ്ങള്‍ എന്തു തന്നെയായാലും ദൈവത്തിന്റെ കരങ്ങളില്‍ നാം സുരക്ഷിതരാണ്‌ എന്ന കാര്യം ഓര്‍ക്കാറുണ്ടോ .. അവിടുന്ന്‌ ആരംഭവും അവസാനവും അറിയുന്നു... സാഹചര്യങ്ങളെയും നമ്മുടെ മനസിനെയും അറിയുന്നവനും നിയന്ത്രിക്കുന്നവനുമാണ്‌ സര്‍വശക്തനായ ദൈവം. അതുകൊണ്ട് അപരിചിതമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ ഭീതിയാല്‍ നയിക്കപ്പെടാതെ ദൈവ വചനത്തിന്റെ നടത്തിപ്പിനാല്‍ കാര്യങ്ങള്‍ വേര്‍തിരിച്ചു മനസിലാക്കുവാനും ദൈവത്തില്‍ ആശ്രയിച്ചു ധൈര്യം നേടുവാനും അവിടുത്തെ മഹത്വപ്പെടുത്താനും നമുക്ക് കഴിയണം.. അതാണ്‌ ഈ ഗാനം നമ്മെ വീണ്ടും വീണ്ടും ഓര്‍പ്പിക്കുന്നത്.


യഹോവയെന്‍ പരിപാലകന്‍
അവന്‍ ഉറങ്ങുന്നില്ല തെല്ലും മയങ്ങുന്നില്ല

ഇരുളുയരും ഈ ഇടവഴിയില്‍ ഇടറി വീഴാതീ മരുവില്‍
ഇടയനാം എന്നേശുവുണ്ട് ഇരു പുറവും കാവലിനായ്

അലപെരുകും ആഴിയതില്‍ അലയാതെന്‍ തോണിയിതില്‍
അലിവിയലും നാഥനുണ്ട് അനുദിനവും പാലകനായ്‌


ഗാനരചന: ജോര്‍ജ് കോശി, മൈലപ്ര
ഓഡിയോ: ജി. എല്‍ . എസ്

Song Request

I like this song,
Please forward this song in my Mail.sajimk20052gmail.com

With regards,
Saji

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)