Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

തിരുകൃപ തന്നു നടത്തണമെന്നെ..

Your rating: None Average: 4 (4 votes)
    Links:
Info:
Speaker:
കാറ്റഗറി: Songs
Tags: പിന്നാമ്പുറം
Uploaded On: May 4, 2010
Views: 1623, മറുമൊഴികൾ അഥവാ കമന്റുകൾ: 2
Download Media:
   File Type: mp3
   File Size: 12.06 MB

Login or Register to Download!

ജീവിത വഴിത്താരയില്‍ നമുക്ക് നിരവധി മിത്രങ്ങള്‍ ഉണ്ടായി വരും. അവരുടെ അടുപ്പവും വാക്കുകളും എന്തെന്നില്ലാത്ത പ്രോത്സാഹനവും ബലവും നമുക്ക് പ്രദാനം ചെയ്യും. എന്നാല്‍ ഉറ്റ മിത്രങ്ങളായ് വര്‍ത്തിച്ചവര്‍  തന്നെ തെറ്റിദ്ധരിക്കുകയും സ്നേഹിക്കാതിരിക്കയും ചെയ്താലോ?

ഈ വിധ അനുഭവത്തിലൂടെ കടന്നു പോയ ഒരാളാണ് ഗാന രചയിതാവ് സുവി. ജോര്‍ജ് പീറ്റര്‍ . തന്റെ ഉറ്റ മിത്രങ്ങള്‍ തന്നെ തെറ്റിദ്ധരിക്കുകയും സഹകരണം കുറയ്ക്കുകയും ചെയ്തു. അവരുടെ സ്നേഹം തണുത്തു പോയി. തന്‍മൂലം തന്റെ പ്രവര്‍ത്തനങ്ങള്‍ പോലും മന്ദീഭവിക്കുന്ന ഒരവസ്ഥയില്‍ താന്‍ എത്തിച്ചേര്‍ന്നു - 1998 ല്‍ . അന്നേരം തന്റെ ഹൃദയം തൊട്ടു വന്ന പ്രാര്‍ഥനയാണ് :

"തിരു കൃപ തന്നു നടത്തണമെന്നെ
തിരുഹിതം പോലെയെന്‍ നാഥാ!" എന്നാരംഭിക്കുന്ന ഈ ഗാനം..

"ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍
ബാലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെ
ബലമെഴും കരത്താല്‍ താങ്ങണമെന്നെ
ബഹുലമാം കൃപയാല്‍ നടത്തണം നാഥാ.." എന്ന് ആവര്‍ത്തിച്ചു പ്രാര്‍ത്ഥനയി താന്‍ പാടി. പ്രാര്‍ത്ഥനക്ക് ഉത്തരമായി തനിക്ക് ആവശ്യമായ കൃപകള്‍ ലഭിച്ചു എന്ന് മാത്രമല്ല ഉറ്റ മിത്രങ്ങള്‍ ആയിരുന്നവര്‍ വീണ്ടും മിത്രങ്ങളായി തുടരുവാന്‍ സാഹചര്യങ്ങളെ ദൈവം മാറ്റിയെടുക്കുകയും ചെയ്തു.

മനോഹരമായ ആ ഗാനം ഇവിടെ കേള്‍ക്കാം, അവിടുത്തെ കൃപകളില്‍ നമുക്ക് കൂടുതല്‍ ആശ്രയിക്കാം..

തിരു കൃപ തന്നു നടത്തണമെന്നെ
തിരു ഹിതം പോലെയെന്‍ നാഥാ (2)

ബഹുവിധമെതിരുകള്‍ വളരുമീ നാളില്‍
ബലഹീനനാം ഞാന്‍ തളര്‍ന്നു പോകാതെ
ബലമെഴും കരത്താല്‍ താങ്ങണമെന്നെ
ബഹുലമാം കൃപയാല്‍ നടത്തണം നാഥാ..

മരുതലമേകും ദുരിതങ്ങളഖിലവും
മകുടങ്ങള്‍ ആണെന്നെണ്ണി ഞാന്‍ വസിപ്പാന്‍ 
തിരു കൃപയെന്നില്‍ പകരണമനിശം
തിരുമൊഴി കേട്ടു ഞാന്‍ വളരുവാന്‍ നാഥാ

പഴയ മനുഷ്യനെ ഉരിഞ്ഞു ഞാന്‍ കളഞ്ഞു
പുതിയ മനുഷ്യനെ ഉള്ളില്‍ ഞാനണിഞ്ഞു
ഉയിരുള്ള നാള്‍ വരെയും ഉലകില്‍ നിന്‍ വഴിയില്‍
ഉണ്മയായ്‌ നടപ്പാന്‍ ബലം തരൂ നാഥാ..

നിന്‍ നാമമെന്നില്‍ മഹിമപ്പെടെണം
നിന്‍ സ് നേഹമെന്നില്‍ നിറഞ്ഞു വരേണം
നീ എന്നില്‍ വളര്‍ന്നും ഞാന്‍ എന്നില്‍ കുറഞ്ഞും
നിന്നില്‍ ഞാന്‍ മറഞ്ഞും മായണം നാഥാ..


ഗാനരചന: സുവിശേഷകന്‍ ജോര്‍ജ് പീറ്റര്‍ . നന്ദി/കടപ്പാട്: ശ്രീ. ജിജോ അങ്കമാലി (വിവരണം),

True Experience !

Excellent song by GP..May this be the prayer of every believer who lives in this evil world with full of treachery and malice..Without His grace it is impossible to live here for a moment..But His grace is sufficient for us as we read..PTL

Ah! what a song!

Memories leads us through His graceful ways... great inspirational! praise God! - amen

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)