Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

മാറ്റത്തെ വരവേല്‍ക്കാം !

Your rating: None Average: 4 (4 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Messages
Tags: സുവിശേഷം, പുതുജനനം, നിത്യജീവന്‍, ആത്മരക്ഷ
Uploaded On: Dec 8, 2010
Views: 1809, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 51.76 MB

Login or Register to Download!

"ഒരു ചെയ്ഞ്ച് എപ്പോഴും നല്ലതല്ലേ... " ചുമ്മാതെ ഇരിക്കുകയാണെങ്കിലും അതിനും വേണം ഒരു ചെയ്ഞ്ച് ... ആഘോഷങ്ങള്‍ ആനന്ദങ്ങള്‍ സാഹസങ്ങള്‍ എന്ന് വേണ്ട വഴിവിട്ടുള്ള സകല ബന്ധങ്ങളും ഒരു മാറ്റത്തിന്റെ ഉന്മേഷം ആസ്വദിക്കുവാന്‍ വേണ്ടി പരീക്ഷിക്കുന്നു അല്ലേ.? എന്നിട്ടോ, ആഘോഷങ്ങള്‍ അടങ്ങുമ്പോള്‍ നാം വീണ്ടും തിരിച്ചറിയുന്നു - മാറ്റങ്ങള്‍ വെറും താല്‍ക്കാലികമാണ്. സ്ഥിരമായ മാറ്റം ഉണ്ടാകേണ്ടത് നമ്മുടെ അവസ്ഥയ്ക്കാണ്... പുറമേയല്ല.. ബാഹ്യമായ ചില മാറ്റങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ആന്തരികമായി ജീവിതത്തിനൊരു മാറ്റം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

Gospel message: Joy John - Malayalam mp3 message FREE downalod

എന്തു ചെയ്തിട്ടും മാറ്റാന്‍ കഴിയാത്ത ഒന്നാണ് നമ്മിലെ പാപസ്വഭാവം. അത് ജനിക്കുമ്പോള്‍ തന്നെ മനുഷ്യന്റെ കൂടെയുണ്ട്. ഈ പാപസ്വഭാവം നന്മ ചെയ്യാനുള്ള നമ്മുടെ ആഗ്രഹത്തിന് എപ്പോഴും എതിരാണ്. അതുകൊണ്ടാണ് നാം ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാനോ ദൈവത്തെ പ്രസാദിപ്പിക്കുവാനോ ആന്തരിക സംതൃപ്തി കണ്ടെത്തുവാനോ സ്വയമേ സാധിക്കാത്തത്.

ഈ അടിസ്ഥാന പ്രശ്നത്തിന്റെ പരിഹാരമാണ് ദൈവം കണ്ടെത്തി നമുക്ക് നല്‍കിയിരിക്കുന്നത്. അതായത്, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കി നിങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ കഴിവ് നല്‍കുന്ന ഒരു ആന്തരിക മാറ്റം നല്‍കി നിങ്ങളെ ഒരു പുതിയ അവസ്ഥയിലേക്ക് കൊണ്ടുവരുവാന്‍ ദൈവത്തിനു കഴിയും.

യേശുക്രിസ്തു നിങ്ങളുടെ ജീവിതത്തിന് സമൂല പരിവര്‍ത്തനം വരുത്തുവാന്‍ കഴിവുള്ള ദൈവമാണ്. പാപമോഹങ്ങള്‍ മാറി ദൈവശക്തി വാഴുന്നു... ദു:ഖം മാറി സമാധാനം നിറയുന്നു.. കോപം മാറി സ്നേഹം തെളിയുന്നു.. ഹൌ..!. ഇതല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ചെയ്ഞ്ച്?? അപ്പോള്‍ നിങ്ങള്‍ക്കു തെറ്റിയിട്ടില്ല.. അതിനു വഴിയുണ്ട്..

ഈ മാറ്റം കര്‍ത്താവായ യേശു ക്രിസ്തുവിലൂടെയാണ് സാധിക്കുക. കാരണം അവന്‍ മാത്രമാണ് മനുഷ്യരുടെ പാപത്തിനു പരിഹാരമായിത്തീര്‍ന്നത്‌. പാപം മാറി ദൈവിക ജീവന്‍ നമ്മില്‍ വരുമ്പോള്‍ ഇതിനെയെല്ലാം അതിജീവിക്കാനുള്ള ദൈവിക ശക്തിയും നമ്മില്‍ വന്നുചേരും. ദൈവകാര്യങ്ങളില്‍ സകലമനുഷ്യര്‍ക്കുമുള്ള ഒരേയൊരു മദ്ധ്യസ്ഥനും ഇന്ന് യേശുക്രിസ്തു മാത്രമാണ്. അതുകൊണ്ടാണ് ഈ പ്രത്യേക സന്ദേശം ദൈവം ഇന്ന് നിങ്ങള്‍ക്കായി ഒരുക്കിയത്... ദയവായി ശ്രദ്ധിക്കുമോ..?  മാറ്റത്തെ വരവേല്‍ക്കാം....! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!!

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)