Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

പണത്തിനാവാത്തത് !

Your rating: None Average: 4.2 (10 votes)
    Links:
Info:
Speaker:
കാറ്റഗറി: Inspiring Thoughts
Tags: പണം, നിത്യജീവന്‍, ഗാനം, ആത്മജീവന്‍
Uploaded On: Feb 6, 2011
Views: 3138, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 13.49 MB

Login or Register to Download!

പണം കൊടുത്താല്‍ ഇന്നു നേടാന്‍ സാധിക്കാത്തത് എന്തെങ്കിലും ഉണ്ടോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണിത്. ഈ ലോകത്തിലെ ജീവിതത്തിന്റെ നല്ല നിലയിലുള്ള നടത്തിപ്പിന് ഒരു പരിധിവരെ പണം വളരെ സഹായകമാണ്. അതുകൊണ്ട് തന്നെ ലോകത്തില്‍ ഉയര്‍ച്ച നേടണമെന്നുള്ള ചിന്തയില്‍ മനുഷ്യന്‍ പണത്തിനു പിന്നാലെ പോകുന്നു. ആവശ്യങ്ങള്‍ക്കായി പണത്തില്‍ തന്നെ ആശ്രയിക്കുകയും ചെയ്യുന്നു.

Something that money can't - Malayalam MP3 song FREE download - kaithiri.com

ഈ പണം എപ്പോഴും ഉപകാരപ്പെട്ടുകൊള്ളണം എന്നും നിര്‍ബന്ധമൊന്നും ഇല്ല. ഈ ലോകത്തിലെ ഏത് സമ്പത്തും ക്ഷണനേരം കൊണ്ടു നശിച്ചു പോകാവുന്നതേയുള്ളൂ.. എത്ര ധനികനായ വ്യക്തിക്കും തന്റെ പണം കൊണ്ടു നേടാന്‍ സാധിക്കാത്ത പല കാര്യങ്ങളും ജിവിതത്തില്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മനുഷ്യന്റെ ആത്മീയ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ദൈവവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പണം അല്പം പോലും മതിയായതല്ല.

ഒരു മനുഷ്യന്‍ ആത്മീയമായി സമ്പന്നനാകുന്നത് ദൈവവുമായുള്ള ബന്ധത്തിലൂടെയാണ്. ദൈവവുമായി അറ്റുപോയ ബന്ധത്തെ പുന:സ്ഥാപിച്ചു ജീവിതം പുതുക്കി അവിടുത്തെ ഹിതം നാള്‍തോറും തിരിച്ചറിഞ്ഞു ആത്മീയമായി ശക്തിയുള്ളവരായി - ദൈവത്തിനു പ്രയോജനമുള്ളവരായി - ജീവിക്കുമ്പോള്‍, ഈ ലോകത്തില്‍ ആവശ്യമുള്ളതെല്ലാം പിന്നാലെ വരും. ഇതാണ് പ്രമാണവും മുന്‍ഗണനയും. അതുകൊണ്ട് ആത്മീയ യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞു വിലമതിക്കുമ്പോള്‍ പണത്തിനു കഴിയാത്ത ദൈവികാനുഗ്രഹങ്ങളാല്‍ നിങ്ങളുടെ ജീവിതം നിറയുവാന്‍ ഇടവരും.

ദൈവത്തില്‍ ആശ്രയിക്കാതെ സമ്പത്തില്‍ മാത്രം ആശ വക്കുന്നതും ആശ്രയിക്കുന്നതും തെറ്റാണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവത്തെ സ്നേഹിക്കുവാനും ആശ്രയിക്കുവാനും ഈ ലോകത്തില്‍ നമുക്ക് കഴിയുന്നുവെങ്കില്‍ അത് മരണശേഷമുള്ള ജീവിതത്തിനും ഒരു വലിയ മുതല്‍ക്കൂട്ടായിരിക്കും. അതിനുവേണ്ടി നിങ്ങളുടെ നിത്യതയുടെ അക്കൌണ്ട് ഇന്നു ഇവിടെ വച്ചു തന്നെ ഓപ്പണ്‍ ചെയ്യാം - ആരുടെ മുന്‍പിലും ലജ്ജിക്കാതെ സമ്പന്നമായ ഒരു നിത്യതയ്ക്കുവേണ്ടി അക്കൌണ്ട് നിറയ്ക്കാം !

ഇങ്ങനെയൊരു വീക്ഷണം ഇന്ന് നിങ്ങള്‍ക്കുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് തന്നെ ഒരു ആത്മ വിചിന്തനം നടത്തണേ.. നിങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍ വേണ്ട നിത്യമായ സമ്പത്തിനെക്കുറിച്ച് ഈ ഗാനം ചില ഗൗരവമുള്ള ചോദ്യങ്ങള്‍ നിങ്ങളോട് ചോദിക്കുന്നുണ്ട്.. ശ്രദ്ധിക്കുമല്ലോ ..!


പണം കൊടുത്തു പലതും നേടും മനുഷ്യാ..
നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ?
ജീവിതമാകും പെരുവഴിയില്‍
പുതിയ പുലരി തേടിയോടും യാത്രക്കാരാ ..
ഓര്‍ക്കുക നീ, ലോകസുഖം വ്യര്‍ത്ഥമല്ലോ !
മായയല്ലോ! സര്‍വം മായയല്ലോ !!

പണം കൊടുത്താല്‍ ആഹാരം വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മമന്ന ലഭിക്കുമോ ?
പണം കൊടുത്താല്‍ മണിമേട വാങ്ങാം
ആ മണിമേടയില്‍ ശാശ്വതമായ് വാഴുമോ ?
അത്മമന്ന വേണമോ ? നിത്യ ഭവനം വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ ...
യേശുവിന്‍ അരികില്‍ നീ വാ, വാ ...

പണം കൊടുത്താല്‍ പുസ്തകങ്ങള്‍ വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മജ്ഞാനം ലഭിക്കുമോ ?
പണം കൊടുത്താല്‍ വൈദ്യന്മാരെ കാണാം
ആ പണം കൊടുത്താല്‍ നിത്യസൌഖ്യം ലഭിക്കുമോ ?
ആത്മജ്ഞാനം വേണമോ ? നിത്യസൌഖ്യം വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ ...
യേശുവിന്‍ അരികില്‍ നീ വാ, വാ ...

പണം കൊടുത്താല്‍ കുടിവെള്ളം വാങ്ങാം
ആ പണം കൊടുത്താല്‍ ആത്മ ദാഹം തീരുമോ ?
പണം കൊടുത്താല്‍ വിഗ്രഹങ്ങള്‍ വാങ്ങാം
ആ പണം കൊടുത്താല്‍ ദൈവശക്തി ലഭിക്കുമോ ?
ജീവജലം വേണമോ ? ദൈവശക്തി വേണമോ ?
രക്ഷിതാവിന്‍ അരികില്‍ നീ വാ, വാ ...
യേശുവിന്‍ അരികില്‍ നീ വാ, വാ ...


നന്ദി: ശ്രീ. സിയാദ് ഇബ്രാഹിം (ഓഡിയോ)

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)