Tell a FriendHelpLike us on FacebookFollow us on TwitterFeedbackDownload FontFind us on OrkutOur YouTube Channel

Comments!

ഇങ്ങനെ നീ യാത്രയായാല്‍ !

Your rating: None Average: 4.6 (5 votes)
    Links:
Joy John
Info:
Speaker: ജോയ് ജോണ്‍
കാറ്റഗറി: Songs
Tags: മരണം, ന്യായവിധി, ജീവിതം, ഗാനം, ആത്മരക്ഷ
Uploaded On: Nov 11, 2010
Views: 1634, മറുമൊഴികൾ അഥവാ കമന്റുകൾ: 0
Download Media:
   File Type: mp3
   File Size: 4.33 MB

Login or Register to Download!

"ഇക്കണക്കിനു പോയാല്‍.. കുഞ്ഞേ, നിന്റെ കാര്യം പോക്കാ.." എന്നാരോടോ പറയുന്നതു പോലെയുണ്ട് കണ്ടക്ടറുടെ നില്പും ഭാവവും കണ്ടാല്‍, അല്ലേ? :) ശരിയാ.. പലരുടെയും ജീവിതത്തിന്റെ പോക്ക് കണ്ടാല്‍ അങ്ങനെ തന്നെ തോന്നും.. ഒരു ലക്ഷ്യവുമില്ല.. ജീവിതം പരമാവധി ആസ്വദിച്ച് തീര്‍ക്കുക തന്നെ... എങ്ങനെയും.. ആരോടും കടപ്പാടില്ല... ഒന്നിനെയും ഭയവുമില്ല... ആരെയും ബോധിപ്പിക്കാനുമില്ല.. അങ്ങനെയൊരു പോക്ക്..!

Malayalam mp3 song FREE download - Joy John

ജനിച്ച നാള്‍ മുതല്‍ തുടങ്ങിയതാണീ യാത്ര.. മരണത്തോടെ അവസാനിക്കുമെന്നുറപ്പ്.. അതിനപ്പുറം എന്താ.. വല്ല അര്‍ത്ഥവുമുണ്ടോ? അപ്പോള്‍ പിന്നെ ഇതിനിടക്കുള്ള ഈ കൊച്ചു ജീവിതം എന്തിന് വെറുതെ കളയണം? അതുകൊണ്ട് ആരോഗ്യവും സമയവുമുള്ളപ്പോള്‍ പരമാവധി ആസ്വദിക്കുക - പരിധികളില്ലാതെ ജീവിക്കുക..  ഇങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒരു നിമിഷം നില്‍ക്കണേ.. കാരണം ഇതിനൊരു മറുവശം ഉണ്ട്..!

അതെ, ഈ കാണുന്ന ജീവിതം തന്നതിന് പിന്നില്‍ ദൈവത്തിനു ഒരു പ്രത്യേക ഉദ്ദേശമുണ്ട്.. മനുഷ്യരായ നമ്മെ ഒരോരുത്തരെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് സവിശേഷമായ ദൈവിക ഗുണഗണങ്ങളോട് കൂടിയ ഒരു അത്മാവോടു കൂടെയാണ്. ഒരിക്കലും നശിക്കാത്ത ഈ ആത്മാവ് ദൈവത്തിന്റെ സ്വത്താണ്. പക്ഷേ, പാപം നമ്മില്‍ ഉള്ളതുകൊണ്ട് ദൈവിക ജീവന്‍ അനുഭവിക്കാന്‍ - ദൈവത്തെ മനസിലാക്കാന്‍ - സാധിക്കാത്ത മരിച്ച അവസ്ഥയിലുള്ള ഈ ആത്മാവിനെ തിരികെ ദൈവ കരങ്ങളില്‍ സമര്‍പ്പിച്ചു ജീവന്‍ പ്രാപിക്കുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താന്‍ ഏക പോംവഴി.. അതായത് നമ്മുടെ "ജീവന്‍ വിട്ടു പോകും മുന്‍പേ" കണ്ടെത്തേണ്ട പ്രധാനപ്പെട്ട കാര്യമാണ് ആത്മാവിന്റെ രക്ഷ!

ഈ പ്രധാനപ്പെട്ട രക്ഷ നമുക്ക് സൌജന്യമായി നല്‍കുന്നതിനു വേണ്ടിയാണ് അത്യുന്നതനായ ദൈവം താന്‍ തന്നെ മനുഷ്യനായി ഈ ലോകത്തില്‍ വന്നത്. കര്‍ത്താവായ യേശുവിന്റെ കുരിശിലെ ബലി മരണത്താല്‍ മനുഷ്യനും ദൈവവുമായി ഉണ്ടായ എല്ലാ അകല്‍ച്ചയ്ക്കും പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞു. പാപം എന്ന മരിപ്പിക്കുന്ന പ്രശ്നം അവിടെ കൈകാര്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ഇന്ന് സകല മനുഷ്യര്‍ക്കും പാപമോചനവും സമാധാനവും മരണത്താല്‍ പോലും അവസാനിക്കാത്ത നിത്യമായ ജീവനും നല്‍കുവാന്‍ തയാറാണ്.. അതിനു പക്ഷേ, നിങ്ങളുടെ മനസോടെയുള്ള സ്വീകരണം ആവശ്യമാണെന്ന് മാത്രം..

ജീവിതത്തില്‍ മറ്റെന്തെല്ലാം നേടിയെന്നു പറഞ്ഞാലും, ആത്മരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ പ്രയോജനമില്ല സ്നേഹിതരേ! ഇന്ന് കാണുന്ന ലോകവും ആളുകളും ഒന്നും എന്നേയ്ക്കും ഇരിക്കേണ്ടതിനല്ല..

"എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ." (സഭാ പ്രസംഗി 12 :13 -14)

"ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു." (1 യോഹന്നാന്‍ 2 :17)

ദൈവത്തിന്റെ അധികാരവും മഹത്വവും മനസിലാക്കി അവന്റെ ഇഷ്ടത്തിന് സമര്‍പ്പിച്ചു ജീവിതം അര്‍ത്ഥപൂര്‍ണമാക്കുക! താല്‍ക്കാലിക സുഖഭോഗങ്ങളെ ത്യജിക്കുക.. ദൈവ മുഖം തേടുക.. അങ്ങനെയായാല്‍ ഒരു നല്ല നാളെ നിങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ട്.. ഈ യാത്ര യുടെ അന്ത്യം ശുഭമായിരിക്കും.. അവിടെ അര്‍ത്ഥ ഭംഗത്തിനു ഇടയില്ല.. കാരണം ദൈവം നിങ്ങളുടെ കൂടെയുണ്ട്..

ഒരു തീരുമാനത്തിന് ഇനിയും വൈകരുത് കേട്ടോ.. എന്നാല്‍ പിന്നെ വണ്ടി പോട്ടെ അല്ലേ.. ണിം.. ണിം.. കൂടെ ഒരു പാട്ടും കേള്‍ക്കാം.. എന്താ ...

നിങ്ങളുടെ പ്രതികരണങ്ങള്‍, ചോദ്യങ്ങള്‍ , സംശയങ്ങള്‍ ഞങ്ങളെ അറിയിച്ചാലും.. ദൈവം അനുഗ്രഹിക്കട്ടെ..!


ഇങ്ങനെ നീ യാത്രയായാല്‍ എങ്ങു ചെന്നിടും?
പിന്നെ ഈയുലകം വിട്ടു പോയാല്‍ എങ്ങു ചേര്‍ന്നിടും
ഇന്ന് കാണും ലോകമെല്ലാം മാറിപ്പോയിടുമേ
ഇനി ദൈവ മുഖം തേടിക്കൊണ്ട് ജീവിച്ചിടണേ..

ചരട് പൊട്ടിയ പട്ടം പോലെ ആടിയുലയുന്നു
കരയില്‍ വീണൊരു മത്സ്യം പോലെ നീ പിടയുന്നു
കരയറിയാ കപ്പല്‍ പോലെ നീയുഴലുന്നു...
അരുമ നാഥന്‍ നിന്നെത്തേടി കാത്തു നില്‍ക്കുന്നു...

ദൈവവുമായൊരു വ്യക്തിബന്ധം - അതു നിനക്കുണ്ടോ?
ജീവന്‍ വിട്ടു പോകും മുന്‍പേ അവനെത്തേടേണ്ടേ..
ഉര്‍വിയില്‍ നിന്നെത്തേടി വന്നവനേശു .
ഉന്നതമാം സ്നേഹത്താലെ നിന്നെ വിളിക്കുന്നു...


ഗാന രചന: ജോയ് ജോണ്‍, ബാംഗ്ലൂര്‍

 

Comment & share using Facebook! (പ്രതികരിക്കാം! പങ്കുവെക്കാം!)