ഡോ. ജോണ്‍സന്‍ സി. ഫിലിപ്പ്

ഗ്രന്ഥകാരന്‍ , ശാസ്ത്രജ്ഞന്‍ , ഗവേഷകന്‍ , കൌണ്‍സിലര്‍ , ബൈബിള്‍ അദ്ധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പഠിപ്പിച്ച ഒരു ക്രിസ്തു ശിഷ്യന്‍ .

ഒരു മലയാളി ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച ജോണ്‍സന്‍ വളര്‍ന്നതും പഠിച്ചതും ഭൂരിഭാഗവും കേരളത്തിന്‌ പുറത്തായിരുന്നു. ഗ്വാളിയോറില്‍ യൂണിവേഴ്സിറ്റി അദ്ധ്യാപകനായി ആയി ഔദ്യോഗിക ജീവിതം. സൃഷ്ടി വാദവും ക്രിസ്തീയ ന്യായവാദ ശാസ്ത്രവും കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേകം വൈദഗ്ദ്യം സിദ്ധിച്ചു.

ശാസ്ത്രം, സാങ്കേതികം, ദൈവ ശാസ്ത്രം എന്നീ മേഖലകളില്‍ നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുള്ള ഡോ. ജോണ്‍സന്‍ വിവിധ വിഷയങ്ങളിലായി അറുപതിലേറെ പുസ്തകങ്ങളും ആറായിരത്തിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബൈബിള്‍ മാത്രം ദൈവ വചനം, ദൈവ കൃപ മാത്രം ആത്മരക്ഷയ്ക്കാധാരം, യേശു ക്രിസ്തു മാത്രം രക്ഷിതാവ് എന്നിങ്ങനെ അടിസ്ഥാന ദൈവ വചന സത്യങ്ങള്‍ പ്രത്യേകം ഊന്നി പഠിപ്പിക്കുന്നു. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്നു.

സാദ്ധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും തന്റെ സംഭാവനകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു അദ്ദേഹത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാലും.. വിലാസം: http://johnsoncphilip.com/