ജോണ്‍ പി തോമസ്‌

വേദാദ്ധ്യാപകന്‍ , പ്രഭാഷകന്‍ , സുവിശേഷകന്‍

ഒരു വേര്‍പെട്ട ക്രിസ്തീയ കുടുംബത്തിലെ നാലാം തലമുറ അംഗമായി 1952 ല്‍ ജനിച്ചു. അദ്ധേഹത്തിന്റെ പിതാവിന്റെ വല്യപ്പച്ചന്‍ കേരളത്തിലെ ആദ്യത്തെ പുതിയ നിയമ മാതൃകയിലുള്ള ക്രിസ്തീയ ആരാധനയ്ക്ക് തുടക്കമിട്ട കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളായിരുന്നു (ശ്രീ. പി. സി. ജോണ്‍ ) എന്ന് എടുത്തു പറയത്തക്കതാണ്.

ആദ്യകാലങ്ങളില്‍ ദൈവിക കാര്യങ്ങളില്‍ യാതൊരു വിധ താല്‍പര്യവും അദ്ദേഹത്തിനു ഉണ്ടായിരുന്നില്ല എങ്കിലും ദൈവം നിശ്ചയിച്ചിരുന്ന സമയത്ത് തന്നെ, അത്ഭുതകരമായി ശീ. ജോണ്‍ പി തോമസ്‌ രക്ഷിക്കപ്പെടുകയും യഥാര്‍ത്ഥ വീണ്ടും ജനനം പ്രാപിക്കുകയും ഉണ്ടായി. 

അതിനു ശേഷം ഒമാനില്‍ 18 വര്‍ഷങ്ങള്‍ ജോലി ചെയ്തു. ഈ സമയങ്ങളില്‍ ഒക്കെയും ദൈവവചനം പഠിപ്പിക്കുന്നതില്‍ താന്‍ സമയം കണ്ടെത്തി. ആ പഠനങ്ങള്‍ മുഖാന്തരം പലരും രക്ഷിക്കപ്പെടുവാന്‍ ഇടവന്നു.  മുഴുവന്‍ സമയം കര്‍ത്താവിനായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായപ്പോള്‍ ജോലി രാജി വച്ചു ഇന്ത്യയില്‍ തിരിച്ചെത്തി. കുടുംബമായി ഏറണാകുളത്ത് താമസമാക്കി. ദൈവത്തിന്റെ സമ്പൂര്‍ണ്ണ ഹിതത്തിനനുസരിച്ചും ദൈവം നയിക്കുന്നത് പോലെയും മാത്രം ശുശ്രൂഷകള്‍ ചെയ്യണം എന്നതാണ് താന്‍ ആഗ്രഹിക്കുന്ന കാര്യം.


അദ്ധേഹത്തിന്റെ പ്രസംഗങ്ങളുടെയും ക്ലാസുകളുടെയും സി. ഡി. കളും കാസറ്റുകളും കഴിഞ്ഞ ചില വര്‍ഷങ്ങളായി ധാരാളം പേരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധാത്മ വരങ്ങളെക്കുറിച്ച്  ഒരു പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്.


കര്‍ത്താവിനെ അറിഞ്ഞ കാലം മുതല്‍ ദൈവ വചനത്തിലെ പ്രവചന വിഷയങ്ങളില്‍ പ്രത്യേകമായ താല്പര്യം തനിക്കു ദൈവം കൊടുത്തിരുന്നു. ഈ കഴിഞ്ഞ 35 വര്‍ഷങ്ങളോളം പ്രവചന സംബന്ധമായ വിഷയങ്ങള്‍ കൂടുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വരുന്നു.

ദൈവ വചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രവചനങ്ങളുടെ പൂര്‍ത്തീകരണം ഈ കാലഘട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് കര്‍ത്താവിന്റെ വരവ് വളരെ അടുത്തിരിക്കുന്നു എന്ന സത്യം നമ്മെ
ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് ഈ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും ചിലരെയെങ്കിലും രക്ഷിക്കുവാനും കര്‍ത്താവിന്റെ വരവിനു വേണ്ടി കൂടുതല്‍ ഒരുങ്ങുവാനും നമുക്ക് കഴിയട്ടെ എന്നതാണ് അദ്ദേഹത്തിനു തന്റെ അനുവാചകരെ ഓര്‍മിപ്പിക്കുവാനുള്ളത്.