ആര്‍ കൃഷ്ണന്‍കുട്ടി

മലയാളക്കരയിലെ സുവിശേഷ പ്രസംഗ വേദികളില്‍ വര്‍ഷങ്ങളായി മുഴങ്ങുന്ന വേറിട്ട ശബ്ദത്തിനുടമ. അതിഗംഭീരനായ പ്രാസംഗികന്‍ ,താര്‍ക്കികന്‍ , എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തന്‍

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ ഒരു ഹൈന്ദവ കുടുംബത്തില്‍ 1935-ല്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ കമ്യൂണിസ്റ്റ് അനുഭാവിയായി തീര്‍ന്നു. എന്നാല്‍ ഏറെക്കാലത്തെ സത്യാന്വേഷണത്തിനൊടുവില്‍ 1957-ല്‍ ക്രിസ്തു വിശ്വാസിയായി. തുടര്‍ന്ന് ദൈവ വേലയ്ക്കായി സമര്‍പ്പിച്ചു.

മലാഖി മുതല്‍ മത്തായി വരെ, യോഹന്നാന്‍ എഴുതിയ ലേഖനങ്ങള്‍ക്കൊരു വ്യാഖ്യാനം, തമസോ മാ ജ്യോതിര്‍ ഗമയ, യേശു ക്രിസ്തു സമ്പൂര്‍ണ വിപ്ലവകാരി, അപ്പോസ്തോലനായ പൌലൊസ്, തൊഴിലാളികളുടെ ക്രിസ്തു, ക്രൈസ്തവ ഇസ്ലാം സംവാദം, യേശു ക്രിസ്തു ചരിത്ര പുരുഷന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .