ജോയ് ജോണ്‍

അദ്ധ്യാപകന്‍ , പ്രഭാഷകന്‍ , സംഗീതജ്ഞന്‍

മലയാള ക്രൈസ്തവ വിശ്വാസ സമൂഹത്തിനു വ്യത്യസ്തമാര്‍ന്ന ഗാനങ്ങളിലൂടെ ഏറെ പ്രിയങ്കരനായ ഒരു വ്യക്തിത്വമാണ് ജോയ് ജോണ്‍ . പാരമ്പര്യ ശൈലി വിട്ടു ഹൃദയ സ്പര്‍ശിയായ ഗാനങ്ങള്‍ എഴുതുന്ന അദ്ദേഹം നല്ലൊരു സംഗീതജ്ഞനും ദൈവ വചന പണ്ഡിതനും കൂടെയാണ്. "ഓ കാല്‍വരീ", "വെള്ളത്തില്‍ വെറുമൊരു കുമിള പോലെ", "നസറായനേ", "രക്ഷകനേശു വാനില്‍ വരുമേ", "അമ്മ മറന്നാലും" തുടങ്ങിയവ അദ്ധേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളില്‍ ചിലതാണ്.

ഇപ്പോള്‍ തമിഴ്നാട്ടിലെ ഹോസൂരില്‍ താമസിക്കുന്ന അദ്ദേഹം അവിടെയുള്ള ഏഷ്യ ക്രിസ്ത്യന്‍ അക്കാദമിയില്‍ പ്രൊഫസറും അക്കാദമിക് ഡീനും ആണ്.

വേദാദ്ധ്യാപനം, പ്രേക്ഷിത വേല, യുവാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശ
ക്യാമ്പുകള്‍ തുടങ്ങിയ ശുശ്രൂഷകളില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നതിന്റെ കൂടെ ദൈവ ശാസ്ത്രത്തില്‍
ഉപരി പഠനവും നടത്തിക്കൊണ്ടിരിക്കുന്നു.

ആത്മീയ കാര്യങ്ങളില്‍ ആവശ്യമായ എന്ത് സഹായത്തിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് അദ്ദേഹത്തെ സമീപിക്കാം. ഫേസ് ബുക്കില്‍ Joy John എന്ന പേരില്‍ തിരഞ്ഞാല്‍ അദ്ധേഹത്തിന്റെ പേജ് കണ്ടെത്താം.