ജോണ്‍ സെബാസ്റ്റ്യന്‍

ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകന്‍ , റേഡിയോ പ്രഭാഷകന്‍

കോട്ടയം സ്വദേശി. കലാലയ പഠന ശേഷം ദൈവ ശാസ്ത്രത്തിലും പഠനം നടത്തി. ഇന്ത്യന്‍ സര്‍ക്കാരിന്റെ കൌണ്‍സിലിംഗ് ട്രെയിനെര്‍ ആണ്. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ആജീവനാന്ത അംഗം.

ഫീബാ റേഡിയോയില്‍ (19 മീറ്റര്‍ ബാന്‍ഡില്‍ ) എല്ലാ ബുധനാഴ്ചയും വൈകിട്ട് 7:30 മുതല്‍ 7:45 വരെ  പ്രക്ഷേപണം ചെയ്യുന്ന 'ലിവിംഗ് വാട്ടേഴ്സ്' എന്ന പരിപാടിയില്‍ പ്രഭാഷകനാണ്. ക്രിസ്തീയ മാധ്യമ രംഗത്തേക്ക് ആവശ്യമായ പരിപാടികള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 'ഇമ്മാനുവേല്‍ കറസ്പോണ്ടെന്‍സ്' എന്ന പേരില്‍ ഒരു വിദൂര പഠന കോഴ്സും നടത്തുന്നുണ്ട്.

'12/24 project' എന്ന പേരിലുള്ള ബൈബിള്‍ ട്രാന്‍സ്ലേഷന്‍ പരിപാടിയുടെ നാഷണല്‍ കോഡിനേറ്റര്‍ , 'പീസ് മിനിസ്ട്രി'
യുടെ ഡയറക്ടര്‍ , യൂത്ത് ചലഞ്ച് മാസികയുടെ മാനേജിംഗ് എഡിറ്റര്‍ , 'ഇന്ത്യ ബൈബിള്‍ ട്രാന്‍സ്ലേറ്റേഴ്സ് ' ന്റെ കേരള ഘടകം ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

'ക്രിസ്തുവിന്റെ സ്ഥാനാപതി' ആയി അറിയപ്പെടാനാഗ്രഹിക്കുന്ന ശ്രീ. ജോണ്‍ സെബാസ്റ്റ്യന്‍ ഒരു സുവിശേഷകനും ദൈവ ജനത്തിന്റെ ഇടയിലെ ഒരു ശുശ്രൂഷകനുമാണ്.