ജെറി തോമസ്‌

ക്രിസ്തീയ ന്യായവാദശാസ്ത്രജ്ഞന്‍
 
ക്രിസ്തീയ ന്യായവാദ ശാസ്ത്ര (Christian Apologetic) മേഖലയില്‍ പ്രത്യേകം പ്രവീണ്യം നേടിയിട്ടുള്ള ശ്രീ. ജെറി, ഹൈദരാബാദ് ആസ്ഥാനമായ 'സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ് വര്‍ക്ക്' ന്റെ  സ്ഥാപക അംഗങ്ങളില്‍ ഒരാളും 'ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തീയോളജി & അപ്പോളജെറ്റിക്സ്‌ ' ന്റെ ബോര്‍ഡ് അംഗവുമാണ്. മുംബൈ ആസ്ഥാനമായ 'ഗോസ്പല്‍ ലിറ്ററേച്ചര്‍ സര്‍വീസ്' (GLS India) - ന്റെ ഉപദേശക സമിതി അംഗവുമാണ്.

പ്രമുഖ ഇസ്ലാമിക് ദാവാ പ്രാസംഗികരായ ശ്രീ. ഇമ്രാന്‍ (Islamic Research and Educational Foundation പ്രസിഡണ്ട്‌), ശ്രീ. ആസിഫുദ്ദിന്‍ മുഹമ്മദ്‌, LLB (President of Islamic Academy for Comparative Religions) തുടങ്ങിയവരുമായി സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രമുഖ സ്ഥലങ്ങളിലും (University of Hyderabad, University of Borada, English and Foreign Language University) പൊതു വേദികളിലും നിരവധി തുറന്ന ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.

ക്രിസ്തീയ വിശ്വാസത്തോട് പ്രതിബദ്ധതയുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ , മഹാഋഷി ദയാനന്ദ സരസ്വതി തുടങ്ങിയവരുടെ ക്രിസ്തീയ വിശ്വാസ വിമര്‍ശനങ്ങള്‍ക്ക് പ്രതിവാദം എഴുതിയിട്ടുണ്ട്. കര്‍ണാടകത്തിലെ ജസ്റ്റിസ് സോമശേഖര്‍ കമ്മീഷന്റെ മുന്‍പാകെ ഹൈന്ദവ സ് നേഹിതരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹൈദരാബാദില്‍ താമസിക്കുന്ന ശ്രീ. ജെറി തോമസിന്റെ ലേഖനങ്ങളും പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിവരങ്ങളും 'സാക്ഷി' യുടെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്. വിലാസം: www.sakshitimes.net