എന്‍ജിനീയര്‍ തേനീച്ച!

മൂളിപ്പറക്കുന്ന തേനീച്ചയെ കണ്ടിട്ടില്ലേ? ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും അതി സമര്‍ത്ഥരായ എന്‍ജിനീയര്‍മാര്‍ ആണ് കഷികള്‍... കണക്കിലെ കേമന്മാര്‍! അതി വിദഗ്ദമായ സാങ്കേതിക വിദ്യയും കമ്പ്യൂട്ടറും ഉപയോഗിച്ച് നമ്മള്‍ ചെയ്യുന്ന കണക്കു കൂട്ടലുകള്‍ ഒറ്റയടിക്ക് ചെയ്യുവാന്‍ ജന്മനാ സിദ്ധിയുണ്ട് ഒരു തേനീച്ചയ്ക്ക്.

Engineering marvel : Honey bee - www.kaithiri.com

തേനീച്ചയുടെ എന്‍ജിനീയറിംഗ് വൈദഗ്ദ്യം തെളിയിക്കുന്ന ഒന്നാണ് അതിന്റെ കൂടു നിര്‍മാണം. അതി സങ്കീര്‍ണമായ ജ്യാമിതീയ കണക്കു കൂട്ടലുകളും നിര്‍മ്മിതി രഹസ്യവും ഒത്തുചേരുന്നു തേനീച്ചയുടെ ഈ സ്വന്തം ഭവന നിര്‍മാണ പ്രോജക്ടില്‍..!

തേനീച്ചകള്‍ ഉണ്ടാക്കുന്ന കൂടു കണ്ടിട്ടുണ്ടാകുമല്ലോ. ഇവിടെയാണ്‌ ദൈവദത്തമായ സ്വന്തം പ്രതിഭ ഒരു തേനീച്ച പുറത്തെടുക്കുന്നത്. സ്വന്തം ശരീരത്തില്‍ നിന്നും ഉല്‍പാദിതമായ മെഴുകുപോലുള്ള പദാര്‍ത്ഥം ഉപയോഗിച്ചാണ് തേനീച്ച കൂടു പണിയുന്നത്. അതായത് വീട് പണിക്കുള്ള സാധനങ്ങള്‍ ഒന്നും തന്നെ കാശ് കൊടുത്തു വങ്ങേണ്ട എന്ന്. മാത്രമല്ല ഒരു കൊച്ചു കൂടിനുള്ളില്‍ പരമാവധി മുറികള്‍ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് അതിലെ ഓരോ മുറിയുടെയും ആകൃതി. ശ്രദ്ധിച്ചിട്ടുണ്ടോ ? ഓരോ മുറിയിലും പരമാവധി സ്ഥലം അതില്‍ കഴിയുന്ന ജീവിക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാം. നമ്മുടെ നാട്ടില്‍ എന്‍ജിനീയര്‍മാര്‍ എത്ര കഷ്ടപ്പെട്ടാണ് ഇത്രയും മികച്ച ഒരു ഡിസൈന്‍ കണ്ടെത്തുന്നത്. ലഭ്യമായ ഏറ്റവും കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച് ഏറ്റവും പ്രയോജനം ഉള്ള വീടിന്റെ ഡിസൈനിങ്ങിന് എന്തെല്ലാം ഉപാധികളാണ് അവര്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ തേനീച്ച യുടേത് എത്ര ആദായകരമായ പ്രൊഡക്ഷന്‍ ടെക്നോളജി ആണല്ലേ?
 

ഇനി അതിന്റെ എന്‍ജിനീയറിംഗ് വശത്തെക്കുറിച്ച്. ഷഡ്ഭുജാകൃതിയാണ് ഓരോ മുറിക്കും. അതായത് ആറ് വീതം വശങ്ങള്‍ ഉണ്ട് ഓരോ മുറിക്കും. ഈ ഷഡ് ഭുജത്തിന്റെ നിര്‍മ്മിതിക്കുമുണ്ട് പ്രത്യേകത. ആന്തരിക കോണ്‍ അളവ് 109 ഡിഗ്രിയും 29 മിനിട്ടും ഓരോ കോണിലും കൃത്യമായി വരുന്ന രീതിയിലാണ് ഈ ഷഡ്ഭുജ മുറി തേനീച്ച നിര്‍മ്മിക്കുന്നത്. ഈ പ്രത്യേക അളവിലുള്ള നിര്‍മ്മിതിയാണ്‌ ഓരോ മുറിയിലെയും സ്ഥലം പരമാവധി ഉപയോഗയോഗ്യമാക്കി തീര്‍ക്കുന്നത്.

ഒരു ഡിഗ്രിയുടെ അറുപതില്‍ ഒരംശമാണ് ഒരു മിനിട്ട് എന്നറിയാമല്ലോ. സാധാരണ ഒരു ജ്യാമിതീയ അളവുപകരണം വച്ച് പരമാവധി 30 മിനുട്ട് (അര ഡിഗ്രി) വരയെ മനുഷ്യന് കൃത്യമായി അളക്കാന്‍ സാധിക്കൂ. ഇവിടെ വളരെ കൃത്യമായി 109 ഡിഗ്രി 29 മിനുട്ട് വീതം ഓരോ കോണിലും വരുന്ന വിധത്തില്‍ തേനീച്ച എങ്ങനെ പണിയും? അതായത് സാധാരണ രീതിയില്‍ മനുഷ്യന് അളക്കാന്‍ കഴിയുന്നതിനെക്കാള്‍ മുപ്പതില്‍ ഒരംശം വരെ കൃത്യമായി അളക്കണം! അവിടെയാണ് ദൈവം അവയ്ക്ക് നല്‍കിയ സവിശേഷമായ കഴിവിനെ മനസിലാക്കാന്‍ കഴിയുന്നത്‌.

ഈ കൊച്ചു ജീവിയുടെ സാങ്കേതിക വൈഭവം കൈവരിക്കണമെങ്കില്‍ നമുക്ക് കമ്പ്യുട്ടറും അനുബന്ധ ഉപകരണങ്ങളും കൂടിയേ തീരൂ. എന്നാല്‍ ഓരോ തേനീച്ചക്കുഞ്ഞും അതിന്റെ വീട് നിര്‍മാണത്തിനാവശ്യമായ സാങ്കേതിക പരിജ്ഞാനത്തോടെയാണ് വിരിഞ്ഞിറങ്ങുന്നത്. അതിനു വേണ്ട സൂക്ഷ്മ സംവേദക ഉപകരണങ്ങളും കഴിവും ബുദ്ധിയും അതിന്റെ തലച്ചോറില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്.

പരിണാമ വാദികള്‍ പറയുന്നത് ഇതുപോലുള്ള ജീവികളും അവയുടെ വൈദഗ്ദ്യവും ഒരു ആകസ്മിക ഒത്തുചേരലിന്റെ ഫലമായി തനിയെ ഉണ്ടായി വന്നതാണ് എന്നാണ്. ഇതിന്റെയൊക്കെ പിന്നില്‍ ഒരു വ്യക്തിയോ സ്രഷ്ടാവോ ഇല്ല എന്നാണ്. യുക്തിപരമായി ചിന്തിച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ചെയ്യുന്ന സങ്കീര്‍ണമായ കണക്കു കൂട്ടലുകളും പണികളും തന്നെയാണ് ഈ കൊച്ചു ജീവിയും ഇവിടെ ചെയ്യുന്നത്. പക്ഷേ, ഒരു കംപ്യുട്ടര്‍ അങ്ങനെ തനിയെ ഉണ്ടായി വന്നതാണെന്ന് ഏതെങ്കിലും ഒരാള്‍ പറയുമോ? അപ്പോള്‍ പിന്നെ ഇത്ര സങ്കീര്‍ണമായ വേലകള്‍ അതി മനോഹരമായി, ലാഭകരമായി, സ്വയസിദ്ധമായ കഴിവോട് കൂടെ ചെയ്യുവാന്‍ സാധിക്കുന്ന ഒരു ജീവി തനിയെ ഉണ്ടായി വന്നോ?? ഒരിക്കലുമില്ല! അങ്ങനെ വാദിക്കുന്നത് തികച്ചും യുക്തി രഹിതമാണ്.

യഥാര്‍ത്ഥത്തില്‍ ഒരു കമ്പ്യൂട്ടറിനേക്കാള്‍  സങ്കീര്‍ണമാണ്‌ ഒരു തേനീച്ച. ഒരു കമ്പ്യൂട്ടറിന് ഒരിക്കലും പരിണമിച്ച് ഉണ്ടാകുവാന്‍ കഴിയില്ലല്ലോ. അതേ യുക്തി തന്നെ സര്‍വ ശക്തനും സര്‍വ ജ്ഞാനിയും ആയ ഒരു ദൈവം തന്നെയാണ്  ഈ തേനീച്ചയേയും സൃഷ്ടിച്ചത് എന്ന്  വിശ്വസിക്കാന്‍ മതിയായതാണ്.

(റഷ്യയിലെ ഗവേഷകരായ ഒരു പറ്റം ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ഉദ്ധരിച്ച് 'സ്പുട്നിക്' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന റിപ്പോട്ടുകള്‍ അവലംബം)

Your rating: None Average: 3.8 (11 votes)